Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രേയസിനെ ടീമിലെത്തിക്കാന്‍ മുംബൈ ആഗ്രഹിച്ചു, എന്നാല്‍ ഡല്‍ഹി വിട്ടുകൊടുത്തില്ല; വെളിപ്പെടുത്തല്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വന്‍ ശക്തികള്‍ തങ്ങള്‍ തന്നെയാണെന്ന് ഓരോ സീസണിന് ശേഷവും മുംബൈ ഇന്ത്യന്‍സ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ കിരീടം ഉള്‍പ്പെടെ അഞ്ച് ഐപിഎല്‍ കിരീടമാണ് മുംബൈ കഴിഞ്ഞ 13 സീസണിനുള്ളില്‍ സ്വന്തമാക്കിയത്. മികച്ച താരനിര തന്നെയാണ് മുംബൈയുടെ ശക്തി. രോഹിത് ശര്‍മ,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ക്രുണാല്‍ പാണ്ഡ്യ,ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ്,ജസ്പ്രീത് ബൂംറ,ഇങ്ങനെ നീളും മുംബൈയുടെ ടീം കരുത്ത്.

ഇത്തവണ മുംബൈ ചാമ്പ്യന്മാരായതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് നേരത്തെ ചില ടീമുകളുടെ സൂപ്പര്‍ താരങ്ങളെ വാങ്ങാന്‍ ശ്രമിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതില്‍ ഒടുവിലായി എത്തിയിരിക്കുന്നത് 2016ല്‍ ശ്രേയസ് അയ്യരെ വാങ്ങാന്‍ മുംബൈ ഇന്ത്യന്‍സ് പദ്ധതി ഇട്ടിരുന്നുവെന്നതാണ്. ബംഗളൂരു മിററും സ്‌പോര്‍ട്‌സ് കീഡയുമെല്ലാം ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. 2016ല്‍ ശ്രേയസിനെ വാങ്ങാന്‍ മുംബൈ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ (ഡല്‍ഹി ക്യാപിറ്റല്‍സ്) സമീപിച്ചെങ്കിലും വിട്ടുനല്‍കില്ലെന്ന നിലപാടാണ് അന്ന് ഡല്‍ഹി സ്വീകരിച്ചത്.

shreyasiyeripl

ശ്രേയസിനെ വിട്ടുകിട്ടാന്‍ പകരം മൂന്ന് താരങ്ങളെ നല്‍കാമെന്ന് മുംബൈ പറഞ്ഞിരുന്നു. ഇതില്‍ ആരോണ്‍ ഫിഞ്ചും ഉള്‍പ്പെടും. എന്നാല്‍ കൈമാറ്റത്തിന് ഡല്‍ഹി തയ്യാറായില്ല. മുംബൈയ്ക്കുവേണ്ടി രഞ്ജി ട്രോഫിയിലടക്കം കളിച്ചിട്ടുള്ള ശ്രേയസിനെ അന്ന് ടീമിലെത്തിക്കാന്‍ മുംബൈ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഡല്‍ഹി മാനേജ്‌മെന്റ്. ഗൗതം ഗംഭീര്‍ 2018ല്‍ പാതി വഴിയില്‍ നായകസ്ഥാനം ഒഴിവാക്കിയതോടെ ശ്രേയസിനെ ഡല്‍ഹിയുടെ നായകനാക്കുകയായിരുന്നു.

ഇത്തവണ ടീമിനെ ഫൈനലിലെത്തിക്കാന്‍ ശ്രേയസിനായി. സമീപ കാലത്ത് സ്ഥിരതയോടെ കളിക്കുന്ന ശ്രേയസ് ഇന്ത്യയുടെ ഏകദിന ടീമിലെ നാലാം നമ്പര്‍ താരമാണ്. വരും കാല ഇന്ത്യയുടെ നായകനെന്ന നിലയിലും ശ്രേയസിനെ വിശേഷിപ്പിക്കുന്നുണ്ട്. നേരത്തെ 2016ല്‍ അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനെ വിട്ടുകിട്ടാനായി മുംബൈ മാനേജ്‌മെന്റ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ സമീപിച്ചിരുന്ന വിവരം കഴിഞ്ഞ ദിവസം മുന്‍ ഹൈദരാബാദ് പരിശീലകന്‍ ടോം മൂഡി വെളിപ്പെടുത്തിയിരുന്നു.

ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടി20 സ്പിന്നറാണ് റാഷിദ് ഖാന്‍. ഹൈദരാബാദിന്റെ വജ്രായുധമെന്ന് തന്നെ റാഷിദിനെ വിശേഷിപ്പിക്കാം. അന്ന് റാഷിദിനെ ലേലത്തില്‍ വെച്ചിരുന്നെങ്കില്‍ മുംബൈ ഉള്‍പ്പെടെ ഒട്ടുമിക്ക ടീമും റാഷിദിനെ സ്വന്തമാക്കാന്‍ ഇറങ്ങുമായിരുന്നുവെന്നും ടോം മൂഡി പറഞ്ഞിരുന്നു. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് തോല്‍പ്പിച്ചാണ് മുംബൈ കിരീടം നേടിയത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ അഞ്ചാം ഐപിഎല്‍ കിരീടം കൂടിയാണിത്.

Story first published: Friday, November 13, 2020, 20:17 [IST]
Other articles published on Nov 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+