Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി, മലിംഗ ടൂര്‍ണമെന്റിനില്ല, ജെയിംസ് പാറ്റിന്‍സണ്‍ പകരക്കാരന്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് കടുത്ത തിരിച്ചടി. ടീമിന്റെ നട്ടെല്ലായ പേസ് ബൗളര്‍ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ ഐപിഎല്ലിന്റെ 13ാം സീസണില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. അച്ഛന്റെ രോഗത്തെത്തുടര്‍ന്നാണ് മലിംഗ ഇത്തവണ വിട്ടുനില്‍ക്കുന്നത്. മലിംഗയുടെ പകരക്കാരനായി ഓസീസ് പേസര്‍ ജെയിംസ് പാറ്റിന്‍സണെ മുംബൈ ടീമില്‍ ഉള്‍പ്പെടുത്തി. നിലവില്‍ മികച്ച പേസ് കരുത്ത് മുംബൈയ്ക്കുണ്ടെങ്കിലും പരിചയസമ്പത്തേറെയുള്ള മലിംഗയുടെ അസാന്നിധ്യം മുംബൈയെ സംബന്ധിച്ച് കടുത്ത തിരിച്ചടി തന്നെയാണ്.

മുംബൈ നാല് തവണ ഐപിഎല്‍ കിരീടം ഉയര്‍ത്തിയപ്പോഴും നിര്‍ണ്ണായക പ്രകടനമാണ് മലിംഗ നടത്തിയത്. അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഫൈനലില്‍ മുംബൈ തകര്‍ത്ത് മലിംഗയുടെ ബൗളിങ് മികവിലായിരുന്നു.ഒരു റണ്‍സിനാണ് അവസാന സീസണില്‍ മുംബൈ ചെന്നൈയെ തോല്‍പ്പിച്ചത്. 36കാരനായ മലിംഗയാണ് ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരം. 170 മത്സരത്തില്‍ നിന്ന് 122 വിക്കറ്റാണ് മലിംഗയുടെ പേരിലുള്ളത്. കൂടുതല്‍ നാല് വിക്കറ്റ് വീഴ്ത്തിയ ബൗളറുടെ റെക്കോഡില്‍ സുനില്‍ നരെയ്‌നുമായി ഒന്നാം സ്ഥാനം പങ്കിടുകയാണ് മലിംഗ. ഇരുവരും ആറ് തവണയാണ് നാല് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ളത്.

lasithmalinga

മുംബൈയില്‍ നിന്ന് യുഎഇയിലേക്ക് പുറപ്പെട്ട മുംബൈ ടീമില്‍ നിന്ന് മലിംഗ വിട്ടുനിന്നിരുന്നു. അടുത്ത ആഴ്ച അച്ഛന്റെ രോഗത്തിന് ശസ്ത്രക്രിയ നടത്തേണ്ടി വരും. അതിനാലാണ് മലിംഗ വിട്ടുനില്‍ക്കുന്നതെന്നാണ് വിവരം. മുംബൈ ടീമിനൊപ്പം യുഎഇയിലേക്ക് പോയി മത്സരത്തില്‍ പങ്കെടുത്താല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരിച്ചുവരവ് എളുപ്പമാവില്ല. കൂടാതെ വിദേശ രാജ്യത്ത് നിന്ന് ശ്രീലങ്കയിലെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനും നിര്‍ദേശിക്കുന്നുണ്ട്. അതിനാല്‍ യുഎഇയില്‍ പോയിട്ട് തിരിച്ചുവന്ന് അച്ഛന്റെ ചികിത്സ നടത്തുക എളുപ്പമാകില്ല. ഇതാണ് അദ്ദേഹം ഐപിഎല്ലിന്റെ ഈ സീസണില്‍ നിന്ന് തന്നെ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ജസ്പ്രീത് ബൂംറ,ട്രന്റ് ബോള്‍ട്ട്,നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍,മിച്ചല്‍ മഗ്ലെങ്ങന്‍ തുടങ്ങി മികച്ച പേസ് നിര മലിംഗയുടെ അഭാവത്തിലും മുംബൈ നിരയിലുണ്ട്.

മലിംഗയുടെ പകരക്കാരനായ ജെയിംസ് പാറ്റിന്‍സണ് ടി20 ഫോര്‍മാറ്റില്‍ വലിയ അനുഭവസമ്പത്തില്ല. 30കാരനായ താരം ഓസീസ് ടീമിലെയും സ്ഥിരം സാന്നിധ്യമല്ല. 4 ടി20യില്‍ നിന്ന് മൂന്ന് വിക്കറ്റും 15 ഏകദിനത്തില്‍ നിന്ന് 16 വിക്കറ്റും 21 ടെസ്റ്റില്‍ നിന്ന് 81 വിക്കറ്റുമാണ് പാറ്റിന്‍സണ്‍ വീഴ്ത്തിയിട്ടുള്ളത്. 2012ന് ശേഷം ഓസ്‌ട്രേലിയക്കുവേണ്ടി അദ്ദേഹം ടി20 കളിച്ചിട്ടില്ല. അതേ സമയം ബിബിഎല്ലില്‍ കളിച്ച് പരിചയസമ്പത്തുണ്ട്. നേരത്തെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായെങ്കിലും ഒരു മത്സരം പോലും കളിച്ചില്ല.

Story first published: Wednesday, September 2, 2020, 19:42 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+