വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുംബൈയ്ക്കായി ആര് ഓപ്പണ്‍ ചെയ്യും? ഗെയിം പ്ലാന്‍ ഇങ്ങനെ

കഴിഞ്ഞവര്‍ഷത്തെ ഫൈനലിന്റെ കണക്കുതീര്‍ക്കണം ചെന്നൈയ്ക്ക്. അന്ന് ഒരു റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മുംബൈ ഇന്ത്യന്‍സിനോട് തോറ്റത്. മറുഭാഗത്ത് ബദ്ധവൈരികളായ ചെന്നൈയെ തോല്‍പ്പിച്ചുകൊണ്ടുള്ള തുടക്കം മുംബൈ ഇന്ത്യന്‍സിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും; ഒപ്പം പോരാട്ടവീര്യവും. എന്തായാലും ഐപിഎല്ലിലെ ആദ്യമത്സരം ആരാധകര്‍ക്ക് ദൃശ്യവിരുന്നൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇരുപാളയത്തിലും ഒരുക്കങ്ങള്‍ സജീവം. ഇതേസമയം, പോരാട്ടത്തിന് മുന്നോടിയായി ചെന്നൈയ്ക്ക് എതിരെയുള്ള ഗെയിം പ്ലാന്‍ സൂചിപ്പിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞതവണത്തേതുപോലെ ഇക്കുറിയും രോഹിത് ശര്‍മ മുംബൈ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.

IPL 2020: Rohit Sharma, Quinton de Cock To Open For Mumbai Indians

ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്കാണ് മറുപുറത്ത് നില്‍ക്കുക. ഇതോടെ ക്രിസ് ലിന്നിനെ ടീം സൈഡ് ബെഞ്ചിലിരുത്തും. രണ്ടു കോടി രൂപയ്ക്കാണ് താരത്തെ മുംബൈ ഇന്ത്യന്‍സ് വാങ്ങിയത്. കരീബിയന്‍ ലീഗിലെ മങ്ങിയ പ്രകടനമാകണം ലിന്നിന് വിനയാവുന്നത്. വേഗം കുറഞ്ഞ പിച്ചുകളില്‍ മികവ് പുലര്‍ത്താന്‍ ലിന്നിന് കഴിയുന്നില്ല. എന്തായാലും ഓപ്പണിങ് നിരയില്‍ അനാവശ്യമായി പരീക്ഷണം നടത്താന്‍ ടീം മാനേജ്‌മെന്റും തയ്യാറല്ല. പരിചയസമ്പത്തുള്ള രോഹിത്തും ഡികോക്കും തന്നെ മുംബൈയുടെ ഓപ്പണര്‍മാരാവുമെന്ന് മുഖ്യ പരിശീലകന്‍ മഹേള ജയവര്‍ധന വ്യാഴാഴ്ച്ച അറിയിച്ചു.

ലസിത് മലിംഗ പങ്കെടുക്കാത്തതാണ് ഈ വര്‍ഷം മുംബൈയെ അലട്ടുന്ന പ്രധാന ആശങ്ക. സ്വകാര്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മലിംഗ മുംബൈ സ്‌ക്വാഡില്‍ നിന്നും പിന്മാറുകയായിരുന്നു. ഈ സാഹചര്യത്തില്‍ നതാന്‍ കോള്‍ട്ടര്‍നൈലിനെയും ജയിംസ് പാറ്റിന്‍സണിനെയും ആശ്രയിച്ചിരിക്കും മുംബൈയുടെ ബൗളിങ് തന്ത്രങ്ങള്‍. മലിംഗയുടെ വിടവ് നികത്തുക ഏറെ വിഷമകരമാണെന്ന് നായകന്‍ രോഹിത് ശര്‍മ തന്നെ സമ്മതിക്കുന്നു. നിര്‍ണായകമായ അവസരങ്ങളില്‍ മലിംഗ ടീമിനെ പലകുറി രക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കുറി മലിംഗയില്ല. മലിംഗയുടെ സ്ഥാനത്ത് കോള്‍ട്ടര്‍നൈലിനെയോ പാറ്റിന്‍സണിനെയോ ധവാല്‍ കുല്‍ക്കര്‍ണിയെയോ ആകും ടീം പരീക്ഷിക്കുക, രോഹിത് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കൊവിഡ് കാലത്ത് താരങ്ങളുടെ മാനസികാരോഗ്യത്തിന് പ്രധാന്യം കല്‍പ്പിച്ച ടീം മാനേജ്‌മെന്റ് നടപടിയെ നായകന്‍ പ്രശംസിക്കുന്നുണ്ട്. 'ബയോ ബബിള്‍' അന്തരീക്ഷത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇതിന് മാനസിക തയ്യാറെടുപ്പ് ഏറെ അനിവാര്യമാണ്. ദുബായില്‍ എത്തുംമുന്‍പുതന്നെ ബയോ ബബിള്‍ ചട്ടങ്ങളെക്കുറിച്ചുള്ള വിശദമായ ക്ലാസ് ടീം മാനേജ്‌മെന്റ് താരങ്ങള്‍ക്ക് നല്‍കി. ബിസിസിഐ മുന്നോട്ടുവെയ്ക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ടീം അനുദിനം മുന്നോട്ടുപോകുന്നത്. മാനസികമായും ശാരീരികമായും ടീമിലെ താരങ്ങള്‍ ഉന്മേഷവാന്മാരാണ്. ഇതിന്റെ പൂര്‍ണ ക്രെഡിറ്റ് ടീം മാനേജ്‌മെന്റിനുള്ളതാണെന്ന് രോഹിത് ശര്‍മ അറിയിച്ചു.

Story first published: Thursday, September 17, 2020, 18:14 [IST]
Other articles published on Sep 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X