For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മിന്നും പ്രകടനത്തിന് പിന്നിലെ രഹസ്യമെന്ത്? തുറന്ന് പറഞ്ഞ് സൂര്യകുമാര്‍ യാദവ്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കുന്നത് സൂര്യകുമാര്‍ യാദവ് തുടരുകയാണ്. ആര്‍സിബിക്കെതിരേ അഞ്ച് വിക്കറ്റിന് ജയിച്ച് മുംബൈ പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചതും സൂര്യകുമാറിന്റെ ബാറ്റിങ് മികവിലായിരുന്നു. മുംബൈയുടെ മുന്‍നിര പ്രതീക്ഷിച്ചപോലെ തിളങ്ങാതിരുന്നപ്പോള്‍ തകര്‍പ്പന്‍ ബാറ്റിങ്ങുമായി ടീമിനെ സൂര്യകുമാര്‍ വിജയത്തിലേക്ക് നയിച്ചു. 43 പന്തില്‍ 10 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 79 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.

സൂര്യകുമാര്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ സ്ഥാനം പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇതോടെ തന്നെ ഒഴിവാക്കിയവര്‍ക്കുള്ള മറുപടികൂടിയാണ് തകര്‍പ്പന്‍ പ്രകടനത്തിലൂടെ സൂര്യകുമാര്‍ നല്‍കിയത്. തന്റെ മികച്ച പ്രകടനത്തിന് കാരണം എന്തെന്ന് മത്സര ശേഷം സൂര്യകുമാര്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

യോഗ

'ഒരു മത്സരം ഇതുപോലെ നിന്ന് അവസാനിപ്പിക്കണമെന്ന് ഏറെ നാളായി ആഗ്രഹിക്കുന്നതാണ്. എങ്ങനെ ഇത് ചെയ്യാമെന്ന് ചിന്തിച്ചിരുന്നു. അതിന് എന്റെ മത്സരത്തെക്കുറിച്ച് എനിക്ക് നന്നായി അറിയണമായിരുന്നു. യോഗ ചെയ്യുന്നതും എനിക്കുവേണ്ടി മാത്രമായി സമയം കണ്ടെത്തിയതും എന്നെ മികച്ച ഫോമിലേക്കെത്താന്‍ സഹായിച്ചു. ചാഹലിനെതിരേ കവറിലൂടെ കളിച്ച ഷോട്ടും സ്റ്റെയിനെതിരേ ബാക്ക് ഫൂട്ട് ഡ്രൈവും കളിച്ചതെല്ലാം പരിശീലനത്തിന്റെ ഫലമാണ്.

സൂര്യകുമാര്‍

ലോക്ഡൗണില്‍ ജിമ്മില്‍ ഏറെ നേരം സമയം ചിലവിട്ടിരുന്നു. മൂന്നാം നമ്പറില്‍ കളിക്കുന്നതിനെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും മത്സരം ഫിനിഷ് ചെയ്യുന്നതിനെ അതിലും ഇഷ്ടപ്പെടുന്നു. അതിനാലാണ് ഈ പ്രകടനത്തില്‍ ഞാന്‍ ഇത്രയും ആഹ്ലാദിക്കുന്നത്'-മത്സര ശേഷം സൂര്യകുമാര്‍ പറഞ്ഞു. ഓസീസ് പര്യടനത്തില്‍ സൂര്യകുമാറിനെ പരിഗണിക്കാത്തതിനെതിരേ മുന്‍ താരങ്ങളടക്കം വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തുന്ന സാഹചര്യത്തിലാണ് സൂര്യകുമാറിന്റെ മികച്ച പ്രകടനം.

നേരിടേണ്ടി വരുമെന്നുറപ്പാണ്

ഇത് സെലക്ടര്‍മാര്‍ക്ക് വലിയ തലവേദന ഉയര്‍ത്തും. ഐപിഎല്ലിന്റെ ഒട്ടുമിക്ക സീസണുകളിലും മികച്ച പ്രകടനം തന്നെ സൂര്യകുമാര്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ദേശീയ ടീമിലേക്ക് വിളിയെത്തിയിട്ടില്ല. ഇത്തവണ ഓസീസ് പര്യടനത്തില്‍ ഇന്ത്യക്ക് തോല്‍വി നേരിടേണ്ടി വന്നാല്‍ വലിയ വിമര്‍ശനം തന്നെ കോലിയും പരിശീലക സംഘവും സെലക്ടര്‍മാരും നേരിടേണ്ടി വരുമെന്നുറപ്പാണ്.

സൂര്യകുമാര്‍

ഈ സീസണില്‍ 12 മത്സരം കളിച്ച സൂര്യകുമാര്‍ 362 റണ്‍സാണ് നേടിയത്. 40.22 ആണ് ശരാശരി.3 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 48 ഫോറും 8 സിക്‌സും സൂര്യകുമാര്‍ പറത്തി. കെകെആറില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഫിനിഷര്‍ റോളില്‍ തിളങ്ങിയിരുന്ന സൂര്യകുമാറിനെ ടോപ് ഓഡര്‍ താരമായി മാറ്റിയത് മുംബൈ ഇന്ത്യന്‍സാണ്. മുംബൈക്കൊപ്പം ആദ്യം ഓപ്പണര്‍ റോളില്‍ തിളങ്ങിയ സൂര്യകുമാര്‍ പിന്നീട് മൂന്നാം നമ്പറിലേക്ക് മാറുകയായിരുന്നു. പ്ലേ ഓഫ് ഉറപ്പിച്ചതിനാല്‍ ഇനിയും മൂന്ന് മത്സരങ്ങളെങ്കിലും മുംബൈക്ക് മുന്നിലുണ്ട്.അതിലെല്ലാം തിളങ്ങിയാല്‍ സൂര്യകുമാറിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറക്കാന്‍ ഇനിയും സാധ്യതയുണ്ട്.

Story first published: Thursday, October 29, 2020, 11:34 [IST]
Other articles published on Oct 29, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+