വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: നാലു തവണയും ബുംറ 'സൂപ്പറാ'യിരുന്നു, സ്റ്റാര്‍ പേസര്‍ക്ക് ഈ തിരിച്ചടി ഇതാദ്യം!

സൂപ്പര്‍ ഓവറിലാണ് ആര്‍സിബി മുംബൈയെ തോല്‍പ്പിച്ചത്

ദുബായ്: സൂപ്പര്‍ ഓവറില്‍ 100 ശതമാനവും വിജയമെന്ന ഇന്ത്യയുടെയും മുംബൈ ഇന്ത്യന്‍സിന്റെയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ റെക്കോര്‍ഡ് തകര്‍ന്നു. റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ ത്രില്ലറില്‍ മുംബൈയെ രക്ഷിക്കാന്‍ ബുംറയ്ക്കായില്ല. മുംബൈ ഉയര്‍ത്തിയ എട്ടു റണ്‍സെന്ന വിജയലക്ഷ്യം അവസാന പന്തില്‍ ആര്‍സിബി മറികടക്കുകയായിരുന്നു. നായകന്‍ വിരാട് കോലിയാണ് ബുംറയുടെ അവസാന പന്ത് ബൗണ്ടറിയിലേക്കു പായിച്ച് ആര്‍സിബിക്കു ആവേശോജ്വല വിജയം നേടിക്കൊടുത്തത്.

1

കരിയറില്‍ ഇതിനു മുമ്പ് ഇന്ത്യക്കായും മുംബൈയ്ക്കായും എറിഞ്ഞ സൂപ്പര്‍ ഓവറുകളിലെല്ലാം ബുംറ ടീമിന്റെ ഹീറോയായി മാറിയിരുന്നു. നേരത്തേ രണ്ടു തവണ വീതം ഇന്ത്യക്കും ഐപിഎല്ലില്‍ മുംബൈയ്ക്കുമായിരുന്നു അദ്ദേഹം സൂപ്പര്‍ ഓവറില്‍ വിജയം നേടിക്കൊടുത്തത്. 2017ലെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരേയായിരുന്നു ബുംറ ആദ്യമായി സൂപ്പര്‍ ഓവറില്‍ മുംബൈയെ രക്ഷിച്ചത്. അന്നു ആറു റണ്‍സ് മാത്രമേ താരം വഴങ്ങിയുള്ളൂ.

കഴിഞ്ഞ വര്‍ഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും മുംബൈയ്ക്കു ബുംറയുടെ സൂപ്പര്‍ ഓവര്‍ ജയം സമ്മാനിച്ചു. എട്ടു റണ്‍സിനു രണ്ടു വിക്കറ്റുകളും സൂപ്പര്‍ ഓവറില്‍ പേസര്‍ വീഴ്ത്തി. പിന്നീടുള്ള അദ്ദേഹത്തിന്റെ രണ്ടു സൂപ്പര്‍ ഓവര്‍ ടീം ഇന്ത്യക്കൊപ്പമായിരുന്നു. ഈ വര്‍ഷം ന്യൂസിലാന്‍ഡിനെതിരേയായിരുന്നു രണ്ടു മല്‍സരങ്ങളും. ഒന്നില്‍ 17 റണ്‍സും മറ്റൊന്നില്‍ ഒരു വിക്കറ്റിന് 13 റണ്‍സും ബുംറ വിട്ടുകൊടുത്തു. പക്ഷെ ഇവയില്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു.

IPL 2020: മുഖത്ത് നോക്കാതെ, ഒന്നും മിണ്ടാതെ കോലിയും രോഹിതും! ഉടക്കിന് ഇനിയെന്ത് തെളിവ് വേണം?IPL 2020: മുഖത്ത് നോക്കാതെ, ഒന്നും മിണ്ടാതെ കോലിയും രോഹിതും! ഉടക്കിന് ഇനിയെന്ത് തെളിവ് വേണം?

10ാം വയസില്‍ വീട് വീട്ടു, മൈതാനത്തിനടുത്ത് കിടന്നുറങ്ങി- ഓര്‍മകള്‍ പങ്കുവെച്ച് യശ്വസി ജയ്‌സ്വാള്‍10ാം വയസില്‍ വീട് വീട്ടു, മൈതാനത്തിനടുത്ത് കിടന്നുറങ്ങി- ഓര്‍മകള്‍ പങ്കുവെച്ച് യശ്വസി ജയ്‌സ്വാള്‍

ആര്‍സിബിക്കെതിരേ എട്ടു റണ്‍സായിരുന്നു ബുംറയ്ക്കു പ്രതിരോധിക്കേണ്ടിയിരുന്നത്. ആദ്യ പന്ത് ഫുള്‍ ടോസായിരുന്നു. എബി ഡിവില്ലിയേഴ്‌സ് ലോങ് ഓണിലേക്കു കളിച്ച് സിംഗിള്‍ നേടി. തൊട്ടടുത്ത പന്തില്‍ കോലിയും ഒരു റണ്‍സെടുത്തു. മൂന്നാമത്തെ പന്തില്‍ ഹുക്ക് ഷോട്ടിനു ശ്രമിച്ച എബിഡിക്കെതിരേ ബുംറ അപ്പീല്‍ ചെയ്തപ്പോള്‍ അംപയര്‍ ഔട്ട് വിളിച്ചു. പക്ഷെ ഡിആര്‍സ് വിധി എബിഡിക്ക് അനുകൂലമായിരുന്നു. ഇതോടെ മൂന്നു പന്തില്‍ ആര്‍സിബിക്കു ജയിക്കാന്‍ വേണ്ടത് ആറു റണ്‍സ്.

നാലാം പന്ത് ഫൈന്‍ ലെഗ്ഗിലൂടെ എബിഡി ബൗണ്ടറിയിലേക്കു പറത്തി. തൊട്ടടുത്ത പന്തില്‍ സിംഗിള്‍. ഇതോടെ സ്‌കോര്‍ തുല്യം 7-7. അവസാന പന്തില്‍ ആര്‍സിബിക്കു ജയിക്കാന്‍ വേണ്ടത് ഒരു റണ്‍സ് മാത്രം. ബുംറയുടെ താഴ്ന്ന ഫുള്‍ ടോസ് സ്‌ക്വയര്‍ ലെഗ്ഗിലൂടെ ബൗണ്ടറി കടത്തി കോലി ആര്‍സിബിക്കു തകര്‍പ്പന്‍ ജയം നേടിക്കൊടുത്തു. ഒപ്പം ബുംറയുടെ സൂപ്പര്‍ ഓവറിലെ ആധിപത്യവും തകര്‍ത്തു.

Story first published: Tuesday, September 29, 2020, 0:19 [IST]
Other articles published on Sep 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X