IPL 2020: എന്തുകൊണ്ട് മുംബൈ ഇത്തവണ കിരീടം നിലനിര്‍ത്തില്ല? മൂന്ന് കാരണമിതാ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം പുറത്തെടുക്കുന്ന ടീമുകളിലൊന്ന് നിലവിലെ ചാമ്പ്യന്മാരായാ മുംബൈ ഇന്ത്യന്‍സാണ്. യുഎഇയില്‍ 2014ല്‍ ഒരു ജയം പോലും സ്വന്തമാക്കാതിരുന്ന മുംബൈ ഇത്തവണയും തോല്‍വിയോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് താളം കണ്ടെത്തുകയായിരുന്നു. നിലവില്‍ 6 മത്സരത്തില്‍ നിന്ന് നാല് ജയം ഉള്‍പ്പെടെ 8 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മുംബൈ. ടീമിലെ മിക്ക താരങ്ങളും ഫോം കണ്ടെത്തിക്കഴിഞ്ഞതിനാല്‍ ഇത്തവണയും വലിയ കിരീട സാധ്യതയാണ് മുംബൈക്ക് കല്‍പ്പിക്കുന്നത്. ഇതിനോടകം നാല് കിരീടം അലമാരയിലെത്തിച്ച മുംബൈ ഇന്ത്യന്‍സ് ഇത്തവണ അഞ്ചാം കിരീടം നേടുമോയെന്ന് കണ്ട് തന്നെ അറിയാം. എന്നാല്‍ ഇത്തവണ മുംബൈ കിരീടം നിലനിര്‍ത്താനുള്ള സാധ്യത കുറവാണ്. അതിന്റെ കാരണങ്ങളിതാ.

മധ്യ ഓവറുകളിലെ മെല്ലപ്പോക്ക്
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ബാറ്റ്‌സ്മാന്‍മാരില്‍ മിക്കവരും തന്നെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. നായകന്‍ രോഹിത് മുതല്‍ ക്രുണാല്‍ പാണ്ഡ്യ വരെ നീളുന്ന കരുത്തുറ്റ ബാറ്റിങ് നിര മുംബൈക്കുണ്ട്. എന്നാല്‍ ടീമിന്റെ മധ്യ ഓവറുകളിലെ പ്രകടനം വളരെ മോശമാണ്. ആദ്യ പവര്‍പ്ലേയിലെയും അവസാന നാല് ഓവറിലെയും പ്രകടനങ്ങളാണ് ഇതുവരെയുള്ള മത്സരങ്ങളില്‍ മുംബൈയുടെ വിജയത്തിന് അടിത്തറപാകിയത്. അപ്പോഴെല്ലാം മധ്യ ഓവറുകളില്‍ ടീം റണ്‍സ് കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയായിരുന്നു. അവസാന മത്സരത്തില്‍ രാജസ്ഥാനെതിരേ 12-16 ഓവറില്‍ മുംബൈ നേടിയത് വെറും 30 റണ്‍സാണ്. അവസാന ഓവറുകളില്‍ പൊള്ളാര്‍ഡിനെയും ഹര്‍ദിക്കിനെയും അമിതമായി പ്രതീക്ഷവെക്കുന്നത് വരും മത്സരങ്ങളില്‍ ടീമിന് തിരിച്ചടി നല്‍കിയേക്കാം.

പിന്തുടരുമ്പോള്‍ അത്ര മികവില്ല
ഇത്തവണ മുംബൈ ഇന്ത്യന്‍സ് വിജയങ്ങള്‍ സ്വന്തമാക്കുന്നുണ്ടെങ്കിലും റണ്‍സ് പിന്തുടരുമ്പോള്‍ ടീം സമ്മര്‍ദ്ദത്തിലാകുന്നുണ്ട്. ആര്‍സിബിക്കെതിരേ കീറോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍ തിളങ്ങിയതിനാല്‍ ശക്തമായി തിരിച്ചടിക്കാന്‍ സാധിച്ചു. എന്നാല്‍ അന്ന് രോഹിത് ശര്‍മ,സൂര്യകുമാര്‍ യാദവ്,ഹര്‍ദിക് പാണ്ഡ്യ,ക്വിന്റന്‍ ഡീകോക്ക് തുടങ്ങിയവരെല്ലാം നിറം മങ്ങിയിരുന്നു. ഇത്തവണ ആദ്യം ബാറ്റ് ചെയ്യുന്നതിനാണ് മുംബൈ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. റണ്‍സ് പിന്തുടര്‍ന്ന് വിജയം നേടി ആത്മവിശ്വാസം ഉയര്‍ത്തിയില്ലെങ്കില്‍ വരും മത്സരത്തില്‍ കടുത്ത തിരിച്ചടി നേരിടേണ്ടി വന്നേക്കും.

ബൗളര്‍മാര്‍ക്ക് മികച്ച പകരക്കാരില്ല
പേസ് ബൗളിങ്ങില്‍ ജസ്പ്രീത് ബൂംറയ്‌ക്കോ,ട്രന്റ് ബോള്‍ട്ടിനോ പരിക്കേറ്റാല്‍ മികച്ച പകരക്കാരില്ല. നഥാന്‍ കോള്‍ട്ടര്‍ നെയ്‌ലാണ് പ്രധാന പകരക്കാരന്‍. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ കോള്‍ട്ടര്‍നെയ്‌ലിന് അത്ര മികവില്ല. മറ്റൊരാള്‍ മിച്ചല്‍ മഗ്ലെങ്ങനാണ്. ഏറെ നാളായി കളിക്കാതിരിക്കുന്ന താരത്തിനും ഫോം കണ്ടെത്താന്‍ സമയം വേണ്ടിവരും. ഹര്‍ദിക് പാണ്ഡ്യ പന്തെറിയാത്തതിനാല്‍ത്തന്നെ മുംബൈയുടെ ബൗളിങ്ങിനെ പരിക്ക് കാര്യമായി ബാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications