Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈയെ പരാജയപ്പെടുത്തുക അസാധ്യം, ഫൈനലില്‍ തോല്‍ക്കാന്‍ അത് സംഭവിക്കണമെന്ന് ഗംഭീര്‍!!

ദുബായ്: ഈ സീസണില്‍ കിരീടം നേടുമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. അതിന് കാരണമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. മുംബൈയെ പരാജയപ്പെടുത്തുക എന്നത് ഏറ്റവും കഠിനമായ കാര്യമാണ്. ഒരു ടീമിലെ ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗും ഒരുപോലെ വരുന്നുണ്ടെങ്കില്‍ അത് മുംബൈ മാത്രമാണ്. അവരെ തോല്‍പ്പിക്കണമെങ്കില്‍ മുമ്പ് രാജസ്ഥാന്‍ റോയല്‍സ് കളിച്ചത് പോലുള്ള അദ്ഭുത പ്രകടനങ്ങള്‍ കാഴ്ച്ചവെക്കേണ്ടി വരുമെന്നും, അത് അപൂര്‍വമായി സംഭവിക്കുന്നതാണെന്നും ഗംഭീര്‍ പറയുന്നു.

അവന്‍ വേറെ ലെവല്‍

അവന്‍ വേറെ ലെവല്‍

മുംബൈ നിര കരുത്തുറ്റ ബാറ്റ്‌സ്മാന്‍മാര്‍ ഉള്ളതാണ്. ഒരു ബാറ്റ്‌സ്മാനെ പ്രത്യേകമായി പറയേണ്ടതുണ്ട്. അത് സൂര്യകുമാര്‍ യാദവാമ്. ഒരേസമയം ഇന്നിംഗ്‌സിനെ കെട്ടുറപ്പോടെ കൊണ്ടുപോകുകയും, സ്‌ട്രൈക്ക് റേറ്റ് ഒപ്പം നിലനിര്‍ത്തുകയും ചെയ്യുന്ന താരമാണ് യാദവ്. ഇത് അവരുടെ പ്ലസ് പോയിന്റാണ്. സൂര്യകുമാര്‍ കളിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. മുംബൈ നിരയില്‍ വരാനിരിക്കുന്നവരെല്ലാം വെട്ടിക്കെട്ടിന് പേരുകേട്ടവരാണെന്ന് യാദവിന് അറിയാം. അതുകൊണ്ട് ബൗളര്‍മാര്‍ക്ക് മേല്‍ മേധാവിത്തം പുലര്‍ത്തി തന്നെ കളി കൊണ്ടുപോകാന്‍ സൂര്യകുമാറിന് സാധിക്കും.

വെടിക്കെട്ട് താരങ്ങള്‍ ഇഷ്ടം പോലെ

വെടിക്കെട്ട് താരങ്ങള്‍ ഇഷ്ടം പോലെ

മുംബൈ നിരയില്‍ 135 സ്‌ട്രൈക്ക് റേറ്റ് സൂര്യകുമാര്‍ യാദവ് നിലനിര്‍ത്തുന്നു. എത് ബൗളര്‍മാര്‍ക്കും താരം തലവേദനയാണ്. കിരോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, എന്നിവര്‍ പിന്നാലെ എത്തും. ഇവര്‍ അവസാന ഓവറില്‍ ഏത് ബൗളര്‍മാരെയും തകര്‍ത്തടിക്കും. ഒരു ബാറ്റിംഗ് ലൈനപ്പില്‍ ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. അവര്‍ കിരീടം നേടുമെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും. കാരണം അവരുടെ ലൈനപ്പ് ഒന്നിനൊന്ന് മെച്ചമാണ്. ഒരാള്‍ പരാജയപ്പെട്ടാലും മറ്റാരെങ്കിലും കളി മുന്നോട്ട് കൊണ്ടുപോകും. എതിരാളികള്‍ സമ്മര്‍ദത്തിലാവാന്‍ ഇതില്‍ കൂടുതലൊന്നും വേണ്ടതില്ലെന്നും ഗംഭീര്‍ പറഞ്ഞു.

തടയാന്‍ ഒരൊറ്റ വഴി മാത്രം

തടയാന്‍ ഒരൊറ്റ വഴി മാത്രം

മുംബൈ പരാജയപ്പെടുത്താന്‍ ഒരു വഴി മാത്രമാണ് ഉള്ളത്. ഏത് ടീമായാലും അവരെ ഒരു 160 റണ്‍സില്‍ താഴെ ഒതുക്കിയാല്‍ വിജയസാധ്യത കൂടുതലാണ്. അതില്‍ കൂടുതല്‍ മുംബൈ ആദ്യ ബാറ്റിംഗില്‍ നേടിയാല്‍, അവരുടെ ബൗളര്‍മാര്‍ എതിരാളികളെ പിച്ചി ചീന്തും. അതല്ലെങ്കില്‍ ബെന്‍ സ്റ്റോക്‌സിനെ പോലൊരു ഇന്നിംഗ്‌സ് എതിരാളികളില്‍ നിന്നുണ്ടാവും. സ്‌റ്റോക്‌സിന്റെ ഇന്നിംഗ്‌സ് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന കാര്യമാണ്. മുംബൈക്കെതിരെ ഏതെങ്കിലും ടീം 190 റണ്‍സില്‍ കൂടുതല്‍ ചേസ് ചെയ്ത് ജയിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഗംഭീര്‍ വ്യക്തമാക്കി. അവര്‍ 180 റണ്‍സ് കടന്നാല്‍ തന്നെ വിജയം ഉറപ്പിക്കാമെന്നും ഗംഭീര്‍ പറഞ്ഞു.

അവനെ പോലൊരു ഫിനിഷറില്ല

അവനെ പോലൊരു ഫിനിഷറില്ല

മുംബൈ നിരയിലെ ബെസ്റ്റ് ഫിനിഷറാണ് ഹര്‍ദിക് പാണ്ഡ്യയെന്ന് ടോം മൂഡിയും പറഞ്ഞു. വളരെ അപൂര്‍വമാണ് അത്തരം താരങ്ങള്‍. അത്തരം ഫോമില്‍ കളിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും ഹര്‍ദിക്കിനെ ടീമില്‍ കളിപ്പിക്കാം. 175 റണ്‍സ് മുംബൈ ഡല്‍ഹിക്കെതിരെ നേടുമെന്നാണ് കരുതിയത്. വെറും 14 പന്തുകളാണ് ഹര്‍ദിക് കളിച്ചത്. സ്‌കോര്‍ 200 എത്തി. അതാണ് ഫിനിഷിംഗെന്നും മൂഡി പറഞ്ഞു. അതേസമയം പാണ്ഡ്യ ഇല്ലെങ്കില്‍ 200 റണ്‍സ് മുംബൈ നേടില്ലെന്ന് ഗംഭീറും പറഞ്ഞു. 170 റണ്‍സാണ് ഞാന്‍ പ്രതീക്ഷിച്ചത്. ശരിക്കും വിശ്വസിക്കാനാവാത്ത പ്രകടമായിരുന്നു അത്. റബാദ, നോര്‍ട്ടെ എന്നിവര്‍ക്കെതിരെ ഇത്രയും വലിയ സ്‌കോര്‍ അടിക്കുക അസാധ്യമാണെന്നും ഗംഭീര്‍ പറഞ്ഞു.

Story first published: Saturday, November 7, 2020, 16:55 [IST]
Other articles published on Nov 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+