IPL 2020: ഫിനിഷര്‍മാരുടെ അടിസ്ഥാനത്തില്‍ ടീം റാങ്കിങ്- ആകാശ് ചോപ്ര തിരഞ്ഞെടുക്കുന്നു
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനായുള്ള കാത്തിരുപ്പിന് ഇനി വെറും 14 നാള്‍ ദൂരം. സെപ്റ്റംബര്‍ 19ന് ഐപിഎല്ലിന്റെ മറ്റൊരു സീസണിന് കൊടിയേറുമ്പോള്‍ കിരീടമോഹങ്ങളുമായി എട്ട് ടീമുകളും തയ്യാറായിക്കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരായ മുംബൈക്ക് തന്നെ കിരീടം നേടുമോ, അതോ കോലിയുടെ ആര്‍സിബി ആദ്യ കിരീടം നേടുമോയെന്ന് കാത്തിരുന്ന് കാണാം. എന്തായാലും പുതിയ സീസണിന് മുന്നോടിയായി ഫിനിഷര്‍മാരുടെ അടിസ്ഥാനത്തില്‍ മികച്ച നാല് ടീം ഏതൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ആകാശ് ചോപ്ര.

തലപ്പത്ത് മുംബൈ ഇന്ത്യന്‍സ്
ഏറ്റവും മികച്ച ഫിനിഷര്‍മാരുള്ള നിര നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാണെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നത്. കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ എന്നീ മൂന്ന് പേരുകളാണ് ആകാശ് അതിന് കാരണമായി പറയുന്നത്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം 28 പന്തില്‍ 72 റണ്‍സുമായി പൊള്ളാര്‍ഡ് തിളങ്ങിയിരുന്നു. ഇത് മുംബൈയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം സൂര്യകുമാര്‍ യാദവിനെ ഫിനിഷര്‍ റോളിലും ഉപയോഗിക്കാമെന്നും അഭിപ്രായപ്പെട്ടു.

ആദ്യ നാലിലെ മറ്റുള്ളവര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ് രണ്ടാം സ്ഥാനം. ആന്‍ഡ്രേ റസലെന്ന പേരാണ് അതിന് പ്രധാന കാരണം. കൂടാതെ ഈ സീസണില്‍ ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗനെയും കെകെആര്‍ ടീമിലെത്തിച്ചിട്ടുണ്ട്. സമീപകാലത്തായി മികച്ച ഫോണിലാണ് മോര്‍ഗന്‍. നായകന്‍ ദിനേഷ് കാര്‍ത്തികും ഫിനിഷര്‍ റോളില്‍ മിടുക്കനാണ്.
ഡല്‍ഹി ക്യാപിറ്റല്‍സിനാണ് മൂന്നാം സ്ഥാനം. റിഷഭ് പന്ത്,ഷിംറോന്‍ ഹെറ്റ്‌മെയര്‍ എന്നിവരാണ് ഡല്‍ഹിയുടെ ഫിനിഷര്‍മാരെന്നാണ് ആകാശ് അഭിപ്രായപ്പെടുന്നത്. ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനം അവകാശപ്പെടാവുന്ന താരമാണ് റിഷഭ് പന്ത്. വെസ്റ്റ് ഇന്‍ഡീസ് യുവതാരം ഹെറ്റ്‌മെയര്‍ സിപിഎല്ലില്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. അലക്‌സ് ക്യാരി,മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരും ഫിനിഷര്‍ റോളില്‍ ഡല്‍ഹിക്കൊപ്പമുണ്ട്.
നാലാം സ്ഥാനം ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്. ധോണി തന്നെയാണ് സിഎസ്‌കെയുടെ നട്ടെല്ല്. പല തവണ ഒറ്റയ്ക്ക് മത്സരം വിജയിപ്പിച്ച ധോണിയ്‌ക്കൊപ്പം ഡ്വെയ്ന്‍ ബ്രാവോ,കേദാര്‍ ജാദവ്,രവീന്ദ്ര ജഡേജ എന്നിവര്‍ ഫിനിഷിങ്ങില്‍ കരുത്ത് പകരും.

മറ്റ് ടീമുകളും മോശമല്ല
രാജസ്ഥാന്‍ റോയല്‍സിന്റെ ഫിനിഷര്‍മാരും മോശമല്ല. ബെന്‍സ്‌റ്റോക്‌സാണ് അവരുടെ വജ്രായുധം. ജോസ് ബട്‌ലറെയും ഫിനിഷറായി ഉപയോഗിക്കാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മനീഷ് പാണ്ഡെയാവും പ്രധാന ഫിനിഷര്‍,കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ മാക്‌സ്‌വെല്ലാവും ഫിനിഷര്‍ റോളില്‍ തല്ലിത്തകര്‍ക്കാനെത്തുക. ആര്‍സിബിയില്‍ മോയിന്‍ അലി,ക്രിസ് മോറിസ് എന്നിവര്‍ക്കാവും ഫിനിഷര്‍ റോള് ലഭിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications