Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈയില്‍ ആ 2 പേരും കളിച്ചിരുന്നില്ല, എന്നിട്ടും ഡല്‍ഹി തോറ്റത് അത് കാരണമെന്ന് ചോപ്ര

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സ് ടൂര്‍ണമെന്റിലെ ഏറ്റവും മോശം ടീമുകളിലൊന്നായി മാറിയെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. മുംബൈ ഇന്ത്യന്‍സിനെതിരെ ഏറ്റവും ദയനീയ അവസ്ഥയിലായിരുന്നു അവര്‍. തോറ്റതില്‍ യാതൊരു അദ്ഭുതവുമില്ല. ആമയും മുയലും തമ്മിലുള്ള പോരാട്ടത്തിന് തുല്യമായിരുന്നു മത്സരമെന്നും ചോപ്ര പരിഹസിച്ചു. അതേസമയം ഡല്‍ഹിയുടെ പ്ലേഓഫ് സാധ്യതകള്‍ വരെ തോല്‍വിയോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. അടുത്ത മത്സരം ജയിച്ചില്ലെങ്കില്‍ അവര്‍ ടൂര്‍ണമെന്റിന് പുറത്തുപോവേണ്ടി വരും.

അവര്‍ക്ക് ജയിക്കാന്‍ ഹിറ്റ്മാന്‍ വേണ്ട

അവര്‍ക്ക് ജയിക്കാന്‍ ഹിറ്റ്മാന്‍ വേണ്ട

രോഹിത് ശര്‍മ മുംബൈ നിരയില്‍ ഉണ്ടായിരുന്നില്ല. ഹര്‍ദിക് പാണ്ഡ്യയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു പ്രശ്‌നവും അവര്‍ക്കുണ്ടായില്ല. അവര്‍ ഡല്‍ഹിയെ തകര്‍ത്ത് തരിപ്പണമാക്കി. ടോപ് ടുവില്‍ ഉറപ്പായും മുംബൈയെ നമുക്ക് കാണാം. എന്നാല്‍ ഡല്‍ഹി അവസാന നാലിലേക്ക് ഇടിച്ച് ഇറങ്ങേണ്ട അവസ്ഥയാണ്. ഇത് അവരുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ്. അവര്‍ ഒരു ജയം നേടാനായി ബുദ്ധിമുട്ടുകയാണ്. എങ്ങനെ ജയിക്കുമെന്ന് പോലും അവര്‍ക്ക് അറിയില്ല. അവരുടെ സ്ഥിതി പരിതാപകരമാണ്. ജയിക്കാനുള്ള ആവേശവും അവര്‍ക്കില്ല.

ആമയും മുയലും പോരാട്ടം

ആമയും മുയലും പോരാട്ടം

ആമയും മുയലും തമ്മിലുള്ള പോരാട്ടമാണ് നടന്നത്. പക്ഷേ ഒരു ട്വിസ്റ്റുണ്ട്. ജയിച്ചത് ഇവിടെ മുയലാണ്. മുയല്‍ അതിവേഗത്തിലാണ് ഓടിയത്. ഒമ്പത് കളിയില്‍ നിന്ന് ഏഴ് ജയം ഡല്‍ഹിക്കുണ്ടായിരുന്നു. ആര്‍സിബിയും അതേ നിലവാരത്തില്‍ തന്നെയായിരുന്നു. 14 പോയിന്റ് അതിവേഗത്തിലാണ് ഈ രണ്ട് ടീമുകളും നേടിയത്. എന്നാല്‍ ഇപ്പോഴവര്‍ അതിന് മുകളിലേക്ക് ഒരു പോയിന്റ് നേടാന്‍ കഷ്ടപ്പെടുകയാണ്. ഡല്‍ഹി നിരയില്‍ രഹാനെയ്ക്ക് പകരം പൃഥ്വി ഷായും തുഷാറിന് പകരം ഹര്‍ഷല്‍ പട്ടേല്‍ വന്നിട്ടും രക്ഷയില്ലെന്നും ചോപ്ര പറഞ്ഞു.

അക്ഷര്‍ മാറിയതെന്തിന്?

അക്ഷര്‍ മാറിയതെന്തിന്?

അക്ഷര്‍ പട്ടേലിനെ അവര്‍ ഇത്തവണ ഒഴിവാക്കി. മുംബൈ ടീമില്‍ രണ്ട് ഇടംങ്കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഉള്ളത് കൊണ്ടായിരിക്കും അങ്ങനൊരു മാറ്റം വന്നിട്ടുണ്ടാവും. ടീമിലെ മാറ്റങ്ങള്‍ എപ്പോഴും നല്ലതല്ലെന്നും ചോപ്ര പറയുന്നു. വളരെ മോശം തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ശിഖര്‍ ധവാന്‍ രണ്ട് സെഞ്ച്വറികള്‍ക്ക് ശേഷം ഫോമിലെത്തിയിട്ടില്ല. ധവാന്‍ കളിച്ചിട്ടില്ലെങ്കില്‍ ഡല്‍ഹി എവിടെയും എത്താന്‍ പോകുന്നില്ല. കാരണം ബാക്കിയുള്ളവരൊന്നും കളിക്കുന്നില്ല. പൃഥ്വി ഷാ രണ്ട് ബൗണ്ടറി അടിച്ച ശേഷമാണ് പുറത്താവുന്നത്. രണ്ട് വിക്കറ്റ് വീണ ശേഷം ഒച്ചിഴയുന്നത് പോലെയായിരുന്നു അവരുടെ ബാറ്റിംഗ്. ശ്രേയസ് അയ്യരും റിഷഭ് പന്തും വളരെ പതിയെയാണ് കളിച്ചതെന്നും ചോപ്ര പറഞ്ഞു.

ആ പന്തുകള്‍ ഞെട്ടിച്ചു

ആ പന്തുകള്‍ ഞെട്ടിച്ചു

ബുംറയുടെ പന്തുകള്‍ തീപ്പാറുന്നവയായിരുന്നു. ഒരോവറില്‍ തന്നെ രണ്ട് വിക്കറ്റാണ് ലഭിച്ചത്. സ്‌റ്റോയിനിസും പന്തും പുറത്തായതോടെ കളി കഴിഞ്ഞിരുന്നു. ഹെറ്റ്മയര്‍ ശ്രമിച്ചെങ്കിലും വെടിക്കെട്ടിന് സാധിച്ചില്ല. മുംബൈയുടെ ബാറ്റിംഗ് അതിവേഗത്തിലായിരുന്നു. ഡല്‍ഹിക്ക് തിരിച്ചുവരാന്‍ പൃഥ്വി ഷാ നന്നായി കളിക്കണം. ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ഒരു താരത്തില്‍ നിന്ന് ഈ നിലവാരമല്ല പ്രതീക്ഷിക്കുന്നത്. പന്തും ശ്രേയസും ഫോമിലേക്ക് എത്തണം. ധവാനൊപ്പം ഇവര്‍ മൂന്ന് പേരും തിളങ്ങിയാല്‍ മാത്രമേ ഡല്‍ഹിക്ക് ഏതെങ്കിലും തരത്തില്‍ മുന്നോട്ട് പോകാന്‍ സാധിക്കൂ. അവര്‍ ആര്‍സിബിക്കെതിരെ നിലവാരത്തിനൊത്ത് കളിച്ചാല്‍ മാത്രമേ പ്ലേഓഫിലെത്തൂ എന്നും ചോപ്ര വ്യക്തമാക്കി.

Story first published: Sunday, November 1, 2020, 16:14 [IST]
Other articles published on Nov 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+