IPL 2020: രോഹിതും ഡീകോക്കും മുംബൈയുടെ ഓപ്പണര്‍മാര്‍- പ്രതികരിച്ച് ക്രിസ് ലിന്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് അരങ്ങുണരാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയെ നേരിടും. ഇതിനോടകം ടീം തങ്ങളുടെ താരങ്ങളെക്കുറിച്ചും സാധ്യതാ ഇലവനെക്കുറിച്ചുമുള്ള വ്യക്തമാക്കിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സില്‍ ഓപ്പണര്‍മാരായി നായകന്‍ രോഹിത് ശര്‍മയും ക്വിന്റന്‍ ഡീകോക്കും ഇറങ്ങുമെന്ന് മുംബൈ പരിശീലകന്‍ മഹേല ജയവര്‍ധന വ്യക്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ ഓപ്പണര്‍ റോള്‍ തനിക്കില്ലെന്ന് വ്യക്തമായതിന് പിന്നാലെ തന്റെ പ്രതികരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ക്രിസ് ലിന്‍. പരിശീലകന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതോടൊപ്പം രോഹിതിനെയും ഡീകോക്കിനെയും പ്രശംസിക്കുകയുമാണ് ലിന്‍ ചെയ്തിരിക്കുന്നത്.
'രോഹിത്-എന്തൊരു അസാമാന്യ കളിക്കാരനാണ്. റണ്‍സായും അല്ലാതെയും മുംബൈയ്ക്ക് എത്രമാത്രം മികച്ച സംഭാവനകള്‍ ചെയ്തവനാണ് രോഹിത്. വളരെ വളരെ സവിശേഷനായ താരം. ഡീകോക്ക് അസാമാന്യ താരമാണ്. കീപ്പിങ്ങിലും ബാറ്റിങ്ങിലും മികച്ചവന്‍. ഇരുവരും തങ്ങളുടെ ജോലി ഭംഗിയാക്കി ചെയ്യുന്നവരാണ്'-ക്രിസ് ലിന്‍ പറഞ്ഞു. നേരത്തെ ടി10 ലീഗ് അബുദാബിയില്‍ കളിച്ചതിന്റെ പരിചയസമ്പത്തുണ്ട്. അതിനാല്‍ത്തന്നെ ഏത് പൊസിഷനിലും അവസരം ലഭിച്ചാല്‍ കളിക്കാന്‍ തയ്യാറാണെന്നും ലിന്‍ പറഞ്ഞു.

അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന ലിന്നിനെ അവര്‍ ഒഴിവാക്കിയതോടെയാണ് മുംബൈ ടീമിലെത്തിച്ചത്. പകരക്കാരനായി ടോപ് ഓഡറില്‍ മുഖ്യ പരിഗണന ലിന്നിന് ലഭിച്ചേക്കും. ടി20 ലീഗുകളില്‍ കളിച്ച് പരിചയസമ്പന്നനാണെങ്കിലും സമീപകാലത്തെ താരത്തിന്റെ പ്രകടനം അത്ര മികച്ചതല്ല. ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ലിന്നിന് സാധിച്ചിരുന്നില്ല. അവസാന സീസണിലെ ഐപിഎല്ലില്‍ തരക്കേടില്ലാത്ത പ്രകടനം ലിന്‍ കാഴ്ചവെച്ചിരുന്നു. 2018ല്‍ കെകെആറിനൊപ്പം മൂന്ന് അര്‍ധ സെഞ്ച്വറിയടക്കം 491 റണ്‍സാണ് ലിന്‍ നേടിയത്. 2019ല്‍ നാല് അര്‍ധ സെഞ്ച്വറിയടക്കം 405 റണ്‍സെടുക്കാനും ലിന്നിനായി. 140 സ്‌ട്രൈക്കറേറ്റും 31 ശരാശരിയും അവസാന സീസണില്‍ ലിന്നിനുണ്ടായിരുന്നു.
മികച്ച ടീമാണ് ഇത്തവണയും മുംബൈ. രോഹിത് ശര്‍മ,ക്വിന്റന്‍ ഡീകോക്ക്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നിവരാവും ടോപ് ഓഡറില്‍ ഇറങ്ങാന്‍ കൂടുതല്‍ സാധ്യത. ഓള്‍റൗണ്ടര്‍മാരായി ക്രുണാല്‍ പാണ്ഡ്യ,ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുമുണ്ട്. ജസ്പ്രീത് ബൂംറ,ട്രന്റ് ബോള്‍ട്ട്,മിച്ചല്‍ മഗ്ലെങ്ങന്‍,നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍ തുടങ്ങിയ മികച്ച പേസ് കരുത്തുള്ള മുംബൈയുടെ പ്രധാന പ്രശ്‌നം ടീമില്‍ സീനിയര്‍ സ്പിന്നര്‍മാരില്ലെന്നതാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications