Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആ സ്‌കോറിന് ശേഷം ഡല്‍ഹി കളിക്കേണ്ടിയിരുന്നില്ല, ജയിച്ചത് അക്കാര്യത്തില്‍ മാത്രമെന്ന് ചോപ്ര

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തോല്‍വി ദയനീയമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. കളിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയ നിമിഷമായിരുന്നു ഡല്‍ഹിയുടെ തുടക്കത്തിലെ തകര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി നിരയില്‍ ജയിച്ചത് ഒരു കാര്യം മാത്രമാണ്. അത് അവര്‍ ടോസ് നേടിയത് മാത്രമാണെന്നും ചോപ്ര പറഞ്ഞു. അതേസമയം ജസ്പ്രീത് ബുംറയുടെയും മുംബൈയുടെ ബാറ്റിംഗ് മികവും വേറൊരു തലത്തിലാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.

അവരുടെ ജയം അക്കാര്യത്തില്‍

അവരുടെ ജയം അക്കാര്യത്തില്‍

ടോസ് നേടിയത് മാത്രമാണ് ഡല്‍ഹിയുടെ ഏക വിജയം എന്ന് പറയാവുന്ന കാര്യം. അതിന് ശേഷം ഒന്നും മത്സരത്തില്‍ ജയിക്കാനോ നേടാനോ അവര്‍ക്ക് സാധിച്ചില്ല. മൂന്ന് തവണ മുംബൈയോട് കളിച്ചിട്ടും മൂന്നിലും ദയനീയ തോല്‍വിയാണ് ഡല്‍ഹി വഴങ്ങിയത്. എന്താണ് അവര്‍ ചെയ്യുന്നതെന്ന് മാത്രം മനസ്സിലാവുന്നില്ല. മുംബൈ ഗംഭീര ടീമാണ്. പക്ഷേ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തിയ ടീം അവരുടെ ഏഴയലത്ത് പോലും എത്തുന്നില്ല എന്നത് നല്ല കാര്യമല്ല. മുംബൈയുടെ ആധിപത്യം അത്രത്തോളം കളിക്കളത്തിലുണ്ടായിരുന്നു.

രണ്ട് പൂജ്യം വന്നിട്ടും രക്ഷയില്ല

രണ്ട് പൂജ്യം വന്നിട്ടും രക്ഷയില്ല

മുംബൈ ടീമില്‍ രണ്ട് പേരാണ് പൂജ്യത്തിന് പുറത്തായത്. രോഹിത് ശര്‍മയും കിരോണ്‍ പൊള്ളാര്‍ഡും. എന്നിട്ടും അവര്‍ 200 റണ്‍സാണ് അടിച്ചത്. ക്വിന്റണ്‍ ഡികോക് തീപ്പാറുന്ന തുടക്കമാണ് നല്‍കിയത്. രോഹിത് അടുത്ത ഓവറില്‍ മടങ്ങിയെങ്കിലും സൂര്യകുമാര്‍ യാദവ് വന്നതോടെ ഡല്‍ഹി ബൗളര്‍മാരെ അടിച്ചുപറത്തി. പവര്‍പ്ലേയില്‍ 60 റണ്‍സില്‍ കൂടുതലാണ് അവര്‍ അടിച്ചത്. അശ്വിന്‍ ഡല്‍ഹിയെ പലപ്പോഴും ബൗളിംഗിലൂടെ രക്ഷിക്കാന്‍ നോക്കിയിരുന്നു. എന്നാല്‍ ഒന്നും ഫലം കണ്ടില്ല. സൂര്യകുമാര്‍ തുടങ്ങിവെച്ചത് ഇഷാന്‍ കിഷനും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് തകര്‍ത്തടിച്ചാണ് പൂര്‍ത്തിയാക്കിയത്.

അവര്‍ ഇന്ത്യന്‍ ടീമില്‍ വേണം

അവര്‍ ഇന്ത്യന്‍ ടീമില്‍ വേണം

ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ യാദവ് ഉണ്ടായിരുന്നെങ്കിലെന്ന് വീണ്ടും എനിക്ക് തോന്നിപ്പോയെന്ന് ചോപ്ര പറയുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ അദ്ദേഹത്തെയും ഉള്‍ക്കൊള്ളിക്കാമായിരുന്നു. ഇഷാന്‍ കിഷനും സഞ്ജു സാംസണിനും റിഷഭ് പന്തിനുമൊപ്പം ടീമില്‍ ഉണ്ടാവണമായിരുന്നു. ഇവര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരുടെ നിരയില്‍ തിളങ്ങാന്‍ ശേഷിയുള്ളവരാണെന്നും ചോപ്ര വ്യക്തമാക്കി. മുംബൈയുടെ ബൗളിംഗ് ശരിക്കും തീപ്പാറുന്നവയായിരുന്നു. ബൂള്‍ട്ട് തുടങ്ങിവെച്ചത് ബുംറ പൂര്‍ത്തിയാക്കുകയായിരുന്നു. 200 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ റണ്ണെടുക്കും മുമ്പ് മൂന്ന് വിക്കറ്റ് പോയ നിലയിലായിരുന്നു ഡല്‍ഹി. അവിടെ വെച്ച് തന്നെ കളി അവസാനിപ്പിക്കുന്നതായിരുന്നു നല്ലതെന്നും ആകാശ് ചോപ്ര പറഞ്ഞു.

ബുംറയുടെ അതിവേഗ പന്തുകള്‍

ബുംറയുടെ അതിവേഗ പന്തുകള്‍

മുംബൈ മൂന്ന് വിക്കറ്റ് എടുത്തിട്ടും വേട്ട അവസാനിപ്പിച്ചില്ല. 20 റണ്‍സിന് നാല് ബാറ്റ്‌സ്മാന്‍മാരാണ് കൂടാരം കയറിയത്. അവിടെ നിന്ന് മാര്‍ക്കസ് സ്റ്റോയിനിസ് നല്ല രീതിയില്‍ കളിക്കാന്‍ തുടങ്ങി. സ്‌റ്റോയിനിസ് കളി ഇനിയും മുന്നോട്ട് കൊണ്ടുപോകുമെന്ന് കരുതി നില്‍ക്കുമ്പോള്‍, ബുംറയെത്തി താരത്തെയും മടക്കി. അതോടെ കളി അവസാനിച്ചെന്നും ചോപ്രപറഞ്ഞു. മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ മാത്രം ബെസ്റ്റ് ടീമല്ല, അവര്‍ ലോകത്തുള്ള ഏത് ടി20 ടൂര്‍ണമെന്റിലെയും ബെസ്റ്റ് ടീമാണ്. മുംബൈയാണ് ലോകത്തെ ഏറ്റവും ബെസ്റ്റ് ഫ്രാഞ്ചൈസെന്നും ആകാശ് ചോപ്ര പറഞ്ഞു.

Story first published: Friday, November 6, 2020, 19:11 [IST]
Other articles published on Nov 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+