For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: പ്ലേഓഫ് ഉറപ്പിക്കാന്‍ മുംബൈ, കരുത്തരുടെ പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ബാംഗ്ലൂര്‍

By Vaisakhan MK

ദുബായ്: ഐപിഎല്ലില്‍ ഇന്ന് കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ഇരുവര്‍ക്കും ഈ മത്സരം ജയിച്ചാല്‍ പ്ലേഓഫിലെത്താം. എന്നാല്‍ മുംബൈ അവസാന മത്സരം തോറ്റാണ് ഈ മത്സരത്തിനിറങ്ങുന്നത്. ബാംഗ്ലൂരിനും അവസാന കളിയില്‍ തോല്‍വി തന്നെയായിരുന്നു. അതേസമയം മുംബൈയും മികച്ച ഫോമില്‍ തന്നെയാണ് കളിക്കുന്നത്. എന്നാല്‍ മുംബൈക്ക് വിജയവഴിയില്‍ തിരിച്ചെത്തേണ്ടതുണ്ട്. രാജസ്ഥാനോടാണ് അവര്‍ വമ്പന്‍ സ്‌കോര്‍ നേടിയിട്ടും പരാജയപ്പെട്ടത്. രോഹിത് ശര്‍മ ഈ മത്സരത്തിലും കളിക്കാന്‍ സാധ്യതയില്ല. കിരോണ്‍ പൊള്ളാര്‍ഡ് തന്നെയായിരിക്കും മുംബൈയെ നയിക്കുക.

1

നിലവില്‍ ഇരുടീമുകള്‍ക്കും 14 പോയിന്റ് വീതമാണ് ഉള്ളത്. തുല്യ ശക്തികളുടെ പോരാട്ടം കൂടിയാണ് ഇത്. മുംബൈ നിരയില്‍ ബാറ്റിംഗും ബൗളിംഗും ഒരുപോലെ ഫോമിലാണ്. മുന്‍നിരയില്‍ ക്വിന്റണ്‍ ഡികോക്ക് തുടര്‍ച്ചയായി സ്‌കോര്‍ ചെയ്യുന്നുണ്ട്. രോഹിത് ഇല്ലാത്ത സാഹചര്യത്തില്‍ ഇഷാന്‍ കിഷന്‍ തന്നെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. സൂര്യകുമാര്‍ യാദവും പിന്നാലെയിറങ്ങും. മധ്യനിരയില്‍ കിരോണ്‍ പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും ഗംഭീര ഫോമിലാണ്. രാജസ്ഥാനെതിരെ അതിവേഗ അര്‍ധ സെഞ്ച്വറി നേടിയ ഹര്‍ദിക് പാണ്ഡ്യയാണ് മത്സരത്തില്‍ മുംബൈക്ക് മുന്‍തൂക്കം നല്‍കുന്നത്. ബാംഗ്ലൂര്‍ നിരയില്‍ എബി ഡിവില്യേഴ്‌സിനെ പോലെയാണ് പാണ്ഡ്യ.

രോഹിത്തിന് പകരം സൗരഭ് തിവാരി തന്നെ ടീമില്‍ ഇടംപിടിക്കും. അതേസമയം മുംബൈയുടെ ബൗളിംഗും ഗംഭീര ഫോമിലാണ്. രാജസ്ഥാനോട് നിറം മങ്ങിയെങ്കിലും അവര്‍ തിരിച്ചുവരുമെന്ന് ഉറപ്പാണ്. ട്രെന്‍ഡ് ബൂള്‍ട്ടും ജസ്പ്രീത് ബുംറയും ചേര്‍ന്ന ആക്രമണ നിര 33 വിക്കറ്റുകളാണ് ഈ സീസണില്‍ നേടിയത്. ജെയിംസ് പാറ്റിന്‍സണും നഥാന്‍ കൂള്‍ട്ടര്‍ നൈലും മൂന്നാം പേസര്‍ക്കായി മത്സരിക്കുന്നുണ്ട്. ആര്‍സിബിയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ ഇവര്‍ എങ്ങനെ നേരിടുമെന്നതും നോക്കി കാണേണ്ടതാണ്. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയെയാണ് പ്രതീക്ഷയോടെ കാണുന്നത്. ഈ സീസണില്‍ 415 റണ്‍സടിച്ച കോലി പക്ഷേ പഴയ ഫോമിലേക്ക് എത്തിയിട്ടില്ല. ധാരാളം പന്തുകള്‍ അദ്ദേഹം കളിക്കുന്നത് അവസാനത്തേക്ക് ടീമിന് ബാധ്യതയാണ്.

ആരോണ്‍ ഫിഞ്ച്, ദേവദത്ത് പടിക്കല്‍, എബി ഡിവില്യേഴ്‌സ് എന്നിവര്‍ ആര്‍സിബിയില്‍ നല്ല ഫോമിലാണ്. ദേവദത്തിന്റെയും ഡിവില്യേഴ്‌സിന്റെ വമ്പനൊരു പ്രകടനത്തിനാണ് ആര്‍സിബി കാത്തിരിക്കുന്നത്. ഈ നാല് പേരും ഒരുപോലെ തിളങ്ങിയാല്‍ മുംബൈ ബൗളര്‍മാര്‍ കരുത്ത് കാണിക്കാന്‍ ബുദ്ധിമുട്ടും. ക്രിസ് മോറിസ്, മോയിന്‍ അലി, ഗുര്‍കിരാത് മന്‍ എന്നിവരും ആര്‍സിബിയുടെ മധ്യനിരയില്‍ വെടിക്കെട്ട് നടത്താന്‍ ശേഷിയുള്ളവരാണ്. അതേസമയം നേരത്തെ കൊല്‍ക്കത്തയെ തകര്‍ത്ത അതേ പിച്ചിലാണ് കളി നടക്കുന്നത്. മോറിസും സെയ്‌നിയും തന്നെ ബൗളിംഗില്‍ ആര്‍സിബിക്ക് കരുത്താകും. മുഹമ്മദ് സിറാജിനെയും ഇത്തവണ ഉള്‍പ്പെടുത്താനാണ് സാധ്യത.

Story first published: Wednesday, October 28, 2020, 9:09 [IST]
Other articles published on Oct 28, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+