Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈ- സിഎസ്‌കെ പോരാട്ടം; സമയം, വേദി, കളിക്കണക്ക്- അറിയേണ്ടതെല്ലാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും മൂന്ന് നാള്‍ മാത്രമാണ് ദൂരം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെ നയിക്കുമ്പോള്‍ എം എസ് ധോണിയാണ് സിഎസ്‌കെ നായകന്‍. ആരാധക പിന്തുണയില്‍ മുന്നിലുള്ള മുംബൈ-സിഎസ്‌കെ പോരാട്ടം 13ാം സീസണിന് ഗംഭീര തുടക്കം നല്‍കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്തമായി അഇന്ത്യന്‍ സമയം 7.30നാവും മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലിലാവും മത്സരം തത്സമയ സംപ്രേഷണം ഉണ്ടാവുക. അബുദാബിയിലാണ് മത്സരം. മുംബൈ നാല് തവണ ഐപിഎല്‍ ചാമ്പ്യന്മാരായപ്പോള്‍ മൂന്ന് തവണ ചെന്നൈ സൂപ്പര്‍ കിങ്‌സും ഐപിഎല്‍ കിരീടം നേടി.

IPL 2020: Mumbai-CSK clash; Time, venue, number of games – everything you need to know
ടീമിന്റെ തുറപ്പ് ചീട്ട് ആരൊക്കെ?

ടീമിന്റെ തുറപ്പ് ചീട്ട് ആരൊക്കെ?

മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ സവിശേഷത ടീമിലെ താരങ്ങള്‍ തന്നെയാണ്. ഒരു പാട് നാളായി ടീമിന്റെ ഭാഗമായിരിക്കുന്ന നിരവധി താരങ്ങള്‍ മുംബൈയിലുണ്ട്. നായകന്‍ രോഹിത് ശര്‍മ, ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ജസ്പ്രീത് ബൂംറ എന്നിവരാണ് മുംബൈ നിരയിലെ ഏറ്റവും കരുത്തര്‍. ഇവരെല്ലാം വര്‍ഷങ്ങളായി മുംബൈ നിരയിലുണ്ട്. ബാറ്റുകൊണ്ടും പന്ത് കൊണ്ടും മത്സര ഫലത്തെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ള ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യമാണ് മുംബൈയുടെ നട്ടല്ലെ്.

അനുഭവ സമ്പന്നരായ വല്യേട്ടന്‍മാരാണ് സിഎസ്‌കെയുടെ ശക്തി. നായകന്‍ എം എസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ, ഷെയ്ന്‍ വാട്‌സണ്‍, ഫഫ് ഡുപ്ലെസിസ് എന്നിവരാണ് ടീമിന്റെ കരുത്ത്. ഇവരെല്ലാം തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലും ടി20 ഫോര്‍മാറ്റിലും പരിചയസമ്പന്നരാണെന്നത് ധോണിയുടെ ജോലി എളുപ്പമാക്കുന്നു.

കളിക്കണക്കില്‍ മുന്നിലാര്?

കളിക്കണക്കില്‍ മുന്നിലാര്?

ഐപിഎല്ലിലെ ഡെര്‍ബി പോരാട്ടമെന്ന് സിഎസ്‌കെ-മുംബൈ മത്സരത്തെ വിശേഷിപ്പിക്കാം. നാട്ടുകാരുടെ പോരാട്ടം അല്ലെങ്കിലും ഡെര്‍ബി പോരാട്ടത്തിന്റെ വീറും വാശിയും ഇരു ടീമും തമ്മിലുള്ള പോരാട്ടത്തിനുണ്ട്. മിക്ക ഐപിഎല്‍ സീസണിലും അവസാന നാല് സ്ഥാനത്ത് ഇരു ടീമും ഉണ്ടാകും. ആ സ്ഥിരതയാണ് ഇവരെ ആരാധകരുടെ പ്രിയപ്പെട്ടവരാക്കുന്നത്.

ഇതുവരെ 30 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 18 തവണയും ജയം രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിനായിരുന്നു. 12 തവണയും ധോണിക്ക് രോഹിതിന് മുന്നില്‍ തലകുനിക്കേണ്ടി വന്നു. അവസാനമായി 2019ലെ ഫൈനലിലാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. മത്സരത്തില്‍ 1 റണ്‍സിന് ജയം മുംബൈയ്ക്കായിരുന്നു.

രോഹിതോ-ധോണിയോ? മികച്ച നായകനാര്

രോഹിതോ-ധോണിയോ? മികച്ച നായകനാര്

ഐപിഎല്‍ കിരീട കണക്കുകളില്‍ ധോണിയേക്കാള്‍ മികച്ചവന്‍ രോഹിത് ശര്‍മയാണ്. ഇതുവരെ നാല് കിരീടം മുംബൈയുടെ അലമാരയിലെത്തിക്കാന്‍ രോഹിതിനായി. മുംബൈയുടെ നായകനായി 104 മത്സരങ്ങളാണ് രോഹിത് കളിച്ചത്. ഇതില്‍ 60 മത്സരങ്ങള്‍ മുംബൈയെ വിജയിച്ചപ്പോള്‍ 42 മത്സരങ്ങള്‍ തോറ്റു. രണ്ട് മത്സരം സമനിലയായി. 58.65 ആണ് രോഹിതിന്റെ വിജയ ശരാശരി.

മറുവശത്ത് സിഎസ്‌കെയെ 174 മത്സരങ്ങളില്‍ നയിച്ച ധോണി 104 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ചപ്പോള്‍ 69 മത്സരങ്ങള്‍ തോറ്റു. ഒരു മത്സരം ഫലം കാണാതെ അവസാനിച്ചു. 60.11 ആണ് ധോണിയുടെ വിജയ ശരാശരി. ഐപിഎല്ലില്‍ 30 മത്സരങ്ങളിലധികം നയിച്ചുള്ള ക്യാപ്റ്റന്‍മാരില്‍ ഏറ്റവും മികച്ച വിജയ ശരാശരി ധോണിയുടെ പേരിലാണ്.

ഇരു ടീമിലെയും ഇത്തവണത്തെ നഷ്ടങ്ങള്‍

ഇരു ടീമിലെയും ഇത്തവണത്തെ നഷ്ടങ്ങള്‍

മുംബൈ ഇന്ത്യന്‍സിനെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ താരങ്ങളെ നഷ്ടപ്പെട്ടിരിക്കുന്നത് സിഎസ്‌കെയ്ക്കാണ്. സിഎസ്‌കെയുടെ ഉപനായകനും മൂന്നാം നമ്പറിലെ വിശ്വസ്തനുമായ സുരേഷ് റെയ്‌നയുടെ അഭാവമാണ് അതില്‍ പ്രധാനം. റെയ്‌നയുടെ അഭാവം ഇത്തവണത്തെ സിഎസ്‌കെ നിരയില്‍ പ്രതിഫലിച്ച് നില്‍ക്കുമെന്നുറപ്പ്. സീനിയര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും ഇത്തവണ സിഎസ്‌കെ നിരയിലില്ല. യുഎഇയിലെ സ്പിന്‍ മൈതാനത്ത് ഹര്‍ഭജന്റെ സാന്നിധ്യം സിഎസ്‌കെയ്്ക്ക് മുതല്‍ക്കൂട്ടാവുമായിരുന്നു.

മുംബൈ ഇന്ത്യന്‍സ് നിരയില്‍ ലസിത് മലിംഗയുടെ അഭാവമാണ് പ്രധാന പ്രശ്‌നം. മുംബൈയുടെ നാല് കിരീട നേട്ടത്തിന് പിന്നിലും കഠിനാധ്വാനം ചെയ്ത മലിംഗ ഇത്തവണ അച്ഛന്റെ രോഗത്തെത്തുടര്‍ന്നാണ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ഇടവേളയ്ക്ക് ശേഷം ധോണിയുടെ മടങ്ങിവരവ്

ഇടവേളയ്ക്ക് ശേഷം ധോണിയുടെ മടങ്ങിവരവ്

എം എസ് ധോണിയെന്ന താരത്തിന് എതിര്‍ ആരാധക മനസില്‍പ്പോവും വലിയ സ്ഥാനമുണ്ട്. ഏത് പ്രതിസന്ധിയില്‍ നിന്നും ടീമിനെ ഒറ്റയ്ക്ക് കര കയറ്റുന്ന ധോണി മാജിക്ക് ഇത്തവണയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. കൂടാതെ 2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇതുവരെ ധോണി ക്രിക്കറ്റ് കളിച്ചിട്ടില്ല. അതിനാല്‍ത്തന്നെ നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള ധോണിയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിന് കൂടിയാണ് ഇത്തവണത്തെ ഐപിഎല്‍ സാക്ഷ്യം വഹിക്കുന്നത്.

Story first published: Thursday, September 17, 2020, 17:10 [IST]
Other articles published on Sep 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+