IPL 2020: മുംബൈയുടെ വിജയത്തിന് കാരണം അക്കാര്യം, ഇനിയും തുടരേണ്ടത് ഒരുകാര്യമെന്ന് ജയവര്‍ധന!!
ദുബായ്: മുംബൈ ഇന്ത്യന്‍സ് വിയക്കുതിപ്പ് നടത്തുന്നതിന് കാരണങ്ങളുണ്ടെന്ന് കോച്ച് മഹേല ജയവര്‍ധന. യുഎഇയിലെ സാഹചര്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെട്ടതാണ് ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായതെന്ന് ജയവര്‍ധന പറഞ്ഞു. ടീമിലെ എല്ലാവരും നല്ല ഫോമിലാണ്. അവര്‍ മധ്യനിരയില്‍ നന്നായി കളിക്കുന്നുണ്ട്. പരിശീലകനെന്ന നിലയില്‍ വെറുതെയിരിക്കാന്‍ സാധിക്കില്ല. മുംബൈയുടെ തുടക്കം പതിയെയായിരുന്നു. പക്ഷേ പെട്ടെന്ന് തന്നെ ഞങ്ങള്‍ കളിയിലേക്ക് തിരിച്ചുവന്നു. എല്ലാവരും ഫോമിലാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതിനനുസരിച്ച് തന്നെ കളിക്കാന്‍ താരങ്ങള്‍ തുടങ്ങിയെന്നും ജയവര്‍ധന വ്യക്തമാക്കി.

യുഎഇയിലെ പിച്ചുകളില്‍ പേസര്‍മാര്‍ക്ക് പ്രാധാന്യം കുറയുന്നുവെന്ന വാദത്തെ ജയവര്‍ധന തള്ളി. പേസര്‍മാര്‍ ടൂര്‍ണമെന്റിന് വളരെ അത്യാവശ്യമാണ്. പവര്‍പ്ലേയില്‍ അടക്കം അവര്‍ക്ക് വലിയ റോളുണ്ട്. മധ്യഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കാനും ഡെത്ത് ഓവറുകളില്‍ നന്നായി എറിയാനും പേസര്‍മാര്‍ക്ക് സാധിക്കും. അതുകൊണ്ട് പേസ് ബൗളിംഗ് വെച്ചുള്ള ബാലന്‍സിംഗ് മുംബൈ നടത്തുന്നുണ്ട്. മുംബൈയുടെ പേസിംഗ് നിര വളരെ മികച്ചതാണ്. ഏത് പിച്ചിലാണ് ടീം കളിക്കുന്നത് എന്നതൊന്നും പ്രശ്‌നമല്ല. ബൗളര്‍മാര്‍ക്ക് അവിടെ ഫോം കണ്ടെത്തുക എന്നതാണ് പ്രധാനം. ഞങ്ങളുടെ മൂന്ന് പേസര്‍മാര്‍ നന്നായി എറിയുന്ന കാലത്തോളം ആ കോമ്പിനേഷന്‍ ഏത് പിച്ചിലായാലും മാറ്റില്ലെന്ന് ജയവര്‍ധന പറഞ്ഞു.
മുംബൈയുടെ പേസ് ബൗളിംഗ് ഗംഭീരമാണ്. ജസ്പ്രീത് ബുംറയാണ് അത് നയിക്കുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ പേസ് നിര ധാരാളം അവസരങ്ങള്‍ ഉണ്ടാക്കി തരുന്നുണ്ട്. വളരെ മികച്ച സ്പിന്നര്‍മാരും ടീമിലുണ്ട്. അവര്‍ നന്നായി തന്നെ കളിക്കുന്നുണ്ട്. ടീമില്‍ കളിക്കാത്ത താരങ്ങളുമുണ്ട്. ഇവരെ ഓരോ പിച്ചിന്റെ സാഹചര്യത്തിനനുസരിച്ച് കളിപ്പിക്കും. ടീമിന്റെ സാഹചര്യം അക്കാര്യത്തില്‍ പ്രധാനമാണ്. എന്നാല്‍ ഇപ്പോഴത്തെ ടീമില്‍ വളരെയധികം സന്തോഷമുണ്ട്. അതിനെ മാറ്റുന്ന കാര്യം പരിഗണനയിലില്ല. ടീമിലേക്ക് പേസ് ബൗളര്‍ ജെയിംസ് പാറ്റിന്‍സണ്‍ എങ്ങനെയാണ് വന്നതെന്ന കാര്യവും ജയവര്‍ധന വെളിപ്പെടുത്തി.
ജെയിംസ് പാറ്റിന്‍സണ്‍ ടീമിലേക്ക് എത്തുന്നത് രോഹിത് ശര്‍മയുടെ നിര്‍ദേശപ്രകാരമാണ്. പാറ്റിന്‍സണ് പകരം വേറെയും ചിലരെ പരിഗണിച്ചിരുന്നു. ഇക്കാര്യം രോഹിത്തുമായി സംസാരിച്ചിരുന്നു. എന്നാല്‍ രോഹിത്താണ് പാറ്റിന്‍സണെ കുറിച്ച് സംസാരിച്ചത്. അദ്ദേഹം വന്നാല്‍ ടീമിലെ പേസ് അറ്റാക്കിംഗ് നിര ശക്തമാകുമെന്ന് രോഹിത്താണ് പറഞ്ഞത്. ആ പറഞ്ഞത് കറക്ടായി. ജെയിംസ് പാറ്റിന്‍സണ്‍ പ്രതിഭയ്‌ക്കൊത്ത പ്രകടനമാണ് നടത്തുന്നത്. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ അദ്ദേഹം തയ്യാറായി. ട്രെന്‍ഡ് ബൂള്‍ഡ്, ബുംറ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് നല്ലൊരു ബൗളിംഗ് കൂട്ടുകെട്ടാണ് പാറ്റിന്‍സണ്‍ നടത്തുന്നത്. ഇവര്‍ മൂന്ന് പേരും ഗംഭീര പ്രകടനമാണ് ഇതുവരെ നടത്തിയത്. ടീമിന്റെ ഇപ്പോഴത്തെ പ്രകടനത്തെ താഴ്ത്തുന്ന യാതൊരു കാര്യവും ചെയ്യില്ലെന്നും ജയവര്‍ധന പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications