ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീട ജേതാക്കളായ ടീമാണ് മുംബൈ ഇന്ത്യൻസ്. കഴിഞ്ഞവർഷത്തേയും കൂട്ടി ഇതുവരെ നാലു പ്രാവശ്യം രോഹിത് ശർമ്മയും സംഘവും ട്രോഫി ഉയർത്തി. പുതിയ സീസണിൽ കിരീടം നിലനിർത്തുകയാണ് മുംബൈ ഇന്ത്യൻസിന്റെ പ്രഥമ ലക്ഷ്യം. എന്തായാലും ലസിത് മലിംഗ, ജസ്പ്രീത് ബുംറ, ട്രെൻഡ് ബോൾട്ട് ത്രയം ഇത്തവണ മുംബൈയുടെ മൂർച്ച കൂട്ടുമെന്ന കാര്യമുറപ്പാണ്. മുംബൈ ഇന്ത്യൻസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചുവടെ അറിയാം.