വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഒരോവറില്‍ മൂന്നു ബൗണ്ടറി- കണ്ണുരുട്ടി കോലി, യാദവിന്റെ മാസ് മറുപടി

79 റണ്‍സുമായി യാദവ് പുറത്താവാതെ നിന്നിരുന്നു

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടത്തിനിടെ കൊമ്പുകോര്‍ത്ത് വിരാട് കോലിയും സൂര്യകുമാര്‍ യാദവും. മുംബൈയുടെ ഇന്നിങ്‌സിനിടെ നിയന്ത്രണം വിട്ട കോലി യാദവിനെ കണ്ണുരുട്ടി ഭയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇതേ നാണയത്തില്‍ താരം മറുപടി നല്‍കുകയായിരുന്നു. മുംബൈ അഞ്ചു വിക്കറ്റിനു ജയിച്ച മല്‍സരത്തില്‍ 79 റണ്‍സുമായി പുറത്താവാതെ നിന്ന യാദവ് ആര്‍സിബിയുടെ അന്തകനാവുകയും ചെയ്തു. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു.

1

കളിയുടെ 13ാം ഓവറിലായിരുന്നു യാദവിന്റെ ഉജ്ജ്വല ഇന്നിങ്‌സ് കോലിയെ അസ്വസ്ഥനാക്കിയത്. വെറ്ററന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ ഓവറില്‍ മൂന്നു ബൗണ്ടറികളാണ് യാദവ് പറത്തിയത്. ഇതോടെ സമ്മര്‍ദ്ദത്തിലായ കോലി ഓവറിനു ശേഷം കണ്ണുരുട്ടി യാദവിനെ കുറച്ചു നേരം നോക്കിയെങ്കിലും യാദവിന് ഒരു കുലുക്കവുമില്ലായിരുന്നു. തിരിച്ച് അതേ നാണയത്തില്‍ താരം മറുപടി നല്‍കി. യാദവ് അപ്പോള്‍ 25 പന്തില്‍ 40 റണ്‍സാണ് നേടിയിരുന്നത്. കളിക്കളത്തില്‍ ഏറെ അഗ്രസീവായി പെരുമാറുന്ന കോലി ഇങ്ങനെയൊരു മറുപടി ഒരുപക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത യാദവില്‍ നിന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

2

കോലിയുടെ ഈ പ്രകോപനം പക്ഷെ യാദവിനെ കുലുക്കിയില്ല. തികഞ്ഞ മനസ്സാന്നിധ്യത്തോടെ കളിച്ച അദ്ദേഹം ഗ്രൗണ്ടിന്റെ എല്ലാ വശത്തേക്കും ഷോട്ടുകള്‍ പായിച്ച് ആര്‍സിബിയുടെ ഹൃദയമിടിപ്പ് കൂട്ടിക്കൊണ്ടിരുന്നു. ക്രീസിന്റെ മറുഭാഗത്ത് ചിലരെ നഷ്ടമായെങ്കിലും യാദവ് കുലുങ്ങിയില്ല. മുംബൈയുടെ വിജയവും ആര്‍സിബിയുടെ കഥയും കഴിക്കുന്നതു വരെ യാദവ് ഇന്നിങ്‌സ് തുടര്‍ന്നു. ഒടുവില്‍ ബൗണ്ടറിയിലൂടെ ടീമിന്റെ വിജയ റണ്‍സും യാദവിന്റെ വകയായിരുന്നു. 20ാം ഓവറിലെ ആദ്യ പന്തില്‍ മുഹമ്മദ് സിറാജിനെതിരേ തകര്‍പ്പന്‍ ബൗണ്ടറിയിലൂടെയായിരുന്നു യാദവ് വിജയറണ്‍സ് പായിച്ചത്. ഇതിനു ശേഷം താന്‍ ഇവിടെത്തന്നെ പുറത്താവാതെ നില്‍പ്പുണ്ടെന്ന് ആംഗ്യം കാണിച്ചാണ് യാദവ് ഗ്രൗണ്ടില്‍ നിന്നും മടങ്ങിയത്. കോലിക്കുള്ള മറുപടി കൂടിയാണ് യാദവ് നല്‍കിയതെന്ന കാര്യത്തില്‍ സംശയമില്ല.

രോഹിത് കളിക്കില്ലെന്ന് ഉറപ്പിച്ചത് എന്തിന്? രാഹുലിന് എന്തിന് റോള്‍ നല്‍കിയെന്ന് ദാസ്ഗുപ്തരോഹിത് കളിക്കില്ലെന്ന് ഉറപ്പിച്ചത് എന്തിന്? രാഹുലിന് എന്തിന് റോള്‍ നല്‍കിയെന്ന് ദാസ്ഗുപ്ത

IPL 2020: സാഹ ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പറെന്ന് ശാസ്ത്രി, അപ്പോള്‍ ധോണി? വിമര്‍ശനംIPL 2020: സാഹ ലോകത്തിലെ മികച്ച വിക്കറ്റ് കീപ്പറെന്ന് ശാസ്ത്രി, അപ്പോള്‍ ധോണി? വിമര്‍ശനം

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കു തന്നെ പരിഗണിക്കാതിരുന്ന സെലക്ഷന്‍ കമ്മിറ്റിക്കു യാദവ് നല്‍കിയ മറുപടിയാണ് ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായ കോലിയുടെ ആര്‍സിബിക്കെതിരേയുള്ള ഗംഭീര ഇന്നിങ്‌സ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മിന്നുന്ന പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ടീമില്‍ താരത്തിന് അവസരം നല്‍കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്കു ഇടയാക്കിയിരുന്നു. യാദവിനെ തഴഞ്ഞതിനെ ചോദ്യം ചെയ്ത് ഹര്‍ഭജന്‍ സിങുള്‍പ്പെടെയുള്ളവര്‍ രംഗത്തു വരികയും ചെയ്തിരുന്നു.

Story first published: Wednesday, October 28, 2020, 23:46 [IST]
Other articles published on Oct 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X