Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: മുംബൈക്കെതിരെ ദീപക് ചാഹറിന്റെ മിസ് ഫീല്‍ഡിംഗ്.... ക്യാപ്റ്റന്‍ കൂള്‍ ഇടഞ്ഞു!!

ദുബായ്: കളിക്കളത്തില്‍ ക്യാപ്റ്റന്‍ കൂളാണ് ധോണി. ആരുമായും അങ്ങനെ ദേഷ്യപ്പെടാറില്ല. കളിക്കാരില്‍ നിന്ന് സമ്മര്‍ദം ഒഴിവാക്കി ഏറ്റവും മികച്ചത് പുറത്തെടുക്കാനും അദ്ദേഹത്തിനറിയാം. വളരെ അപൂര്‍വം നിമിഷങ്ങളിലേ ധോണി ദേഷ്യപ്പെട്ട് കണ്ടിട്ടുള്ളൂ. ഇത്തവണ ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ദേഷ്യം പുറത്ത് പ്രകടമായി. എന്നാലും ഒരു താരത്തിനോടും നേരിട്ട് അദ്ദേഹം ദേഷ്യപ്പെട്ടിട്ടില്ല. ദീപക് ചാഹറിനോടാണ് ധോണി തന്റെ ദേഷ്യം പ്രകടിപ്പിച്ചത്. മത്സരത്തില്‍ വലിയൊരു മിസ് ഫീല്‍ഡിംഗ് ചാഹറിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നു.

1

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെയാണ് ധോണി തന്റെ നിരാശ പ്രകടിപ്പിച്ചത്. 19ാം ഓവറില്‍ ലുങ്കി എന്‍ഗിഡി എറിഞ്ഞ പന്ത് മുംബൈയുടെ ജെയിംസ് പാറ്റേഴ്‌സണ്‍ അടിച്ച് പറത്തി. ചാഹറാണ് ഈ പന്ത് ചേസ് ചെയ്‌തെടുത്തത്. എന്നാല്‍ സ്‌കൂള്‍ കുട്ടികളുടേതിന് സമാനമായ പിഴവാണ് ചാഹറിനുണ്ടായത്. താരത്തിന്റെ കൈയ്യില്‍ നിന്ന് പന്ത് വിട്ടുപോയി. തുടര്‍ന്ന് അത് ബൗണ്ടറിയുമായി. ഈ മിസ്ഫീല്‍ഡിംഗിന് ശേഷം ക്യാമറ ധോണിയിലേക്കാണ് സൂം ചെയ്തത്. ചാഹറിന്റെ മിസ്ഫീല്‍ഡില്‍ ധോണി നിരാശനായിരുന്നു.

ധോണി ചാഹറിനോട് ഒന്നും വാക്കാല്‍ പറഞ്ഞിട്ടില്ല. പക്ഷേ നിരാശയോടെ തലകുലുക്കുന്നത് വീഡിയോയില്‍ കാണാം. ഇത്തരം കാര്യങ്ങള്‍ ധോണിയില്‍ നിന്ന് വളരെ അപൂര്‍വമായിട്ടാണ് ഉണ്ടാവാറുള്ളത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ മത്സരത്തില്‍ ഇത് ചെന്നൈക്ക് തിരിച്ചടിയായിട്ടില്ല. മുംബൈയെ 162 റണ്‍സില്‍ ഒതുക്കിയ ചെന്നൈ ചേസ് ചെയ്ത് വിജയിക്കുകയും ചെയ്തു. അമ്പാട്ടി റായുഡുവിന്റെയും ഡുപ്ലെസിസിന്റെ അര്‍ധ സെഞ്ച്വറികളാണ് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായത്.

അതേസമയം മത്സരശേഷം ധോണിയെ പുകഴ്ത്തി ചഹാര്‍ രംഗത്തെത്തി. കളിയുടെ എല്ലാ മേഖലകളിലും തിളങ്ങാന്‍ സാധിക്കുന്നവരെയാണ് ധോണി ടീമില്‍ ഉള്‍പ്പെടുത്തകയെന്ന് ചഹാര്‍ പറഞ്ഞു. ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗും ഒരുപോലെയുള്ളവരെ അദ്ദേഹം തിരഞ്ഞെടുക്കും. സാം കറന്‍ നേരത്തെ ഇറങ്ങി കളി മാറ്റിയത് അതുകൊണ്ടാണ്. ഒരു ബൗളര്‍ക്ക് മോശം ദിവസം ഉണ്ടാകാം. പക്ഷേ ഒരു നല്ല ക്യാച്ചോ ഫീല്‍ഡിംഗോ അല്ലെങ്കില്‍ ബാറ്റിംഗോ കൊണ്ട് ആ താരത്തിന് കളി മാറ്റിമറിക്കാന്‍ സാധിക്കുമെന്ന് ചാഹര്‍ പറഞ്ഞു.

Story first published: Monday, September 21, 2020, 13:39 [IST]
Other articles published on Sep 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+