For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 100 മീറ്ററിന് അപ്പുറം പിറന്ന 5 സിക്‌സറുകള്‍ ഇവ, ഒന്ന് ധോണിയുടേത്, ബാക്കി ഇവരുടേത്!!

By Vaisakhan MK

ദുബായ്: ഐപിഎല്‍ യുഎഇയിലേക്ക് മാറ്റിയെങ്കിലും സിക്‌സറുകള്‍ക്ക് ഇപ്പോഴും കുറവില്ല. ഓരോ മത്സരത്തിലും പടുകൂറ്റന്‍ സിക്‌സറുകളാണ് വരുന്നത്. യുഎഇയിലെ വമ്പന്‍ സ്റ്റേഡിയത്തില്‍ നൂറ് മീറ്ററിന് പുറത്തേക്ക് പോയത് അഞ്ച് സിക്‌സറുകളാണ്. അതേസമയം രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മിലുള്ള മത്സരത്തില്‍ 33 സിക്‌സറുകളാണ് പിറന്നത്. ഇരുടീമുകളും 200 റണ്‍സോളം സ്‌കോര്‍ ചെയ്ത മത്സരം കൂടിയാണിത്. ഇനിയുള്ള മത്സരങ്ങളിലും സിക്‌സറുകളുടെ ഒഴുക്ക് തന്നെയുണ്ടാവുമെന്ന് ഉറപ്പാണ്. ഈ സീസണില്‍ ഇതുവരെ ഞെട്ടിച്ച അഞ്ച് സിക്‌സറുകളാണ് ഇവയാണ്.

നിക്കോളാസ് പൂരാന്റെ ഇരട്ട സിക്‌സറുകള്‍

നിക്കോളാസ് പൂരാന്റെ ഇരട്ട സിക്‌സറുകള്‍

പഞ്ചാബ് നിരയിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനും ഫീല്‍ഡറും ഒരാള്‍ തന്നെയാണ്. നിക്കോളാസ് പൂരാനാണ് ആ താരം. ഈ സീസണില്‍ നൂറ് മീറ്റര്‍ കടന്ന രണ്ട് പടുകൂറ്റന്‍ സിക്‌സറുകള്‍ പൂരാന്റെ ബാറ്റില്‍ നിന്ന് പിറന്നിരുന്നു. ക്രിസ് ഗെയ്‌ലിന് പകരം പഞ്ചാബ് പൂരാനെ ഒപ്പം നിര്‍ത്തുന്നതും വെടിക്കെട്ട് ബാറ്റിംഗ് കാരണമാണ്. ഈ സീസണിലെ ഏറ്റവും വലിയ സിക്‌സര്‍. 106 മീറ്റര്‍ നീളമുള്ള സിക്‌സറാണ് പൂരാന്‍ പറത്തിയത്. ഹൈദരാബാദിനെതിരെയാണ് ഈ പടുകൂറ്റന്‍ സിക്‌സര്‍ വന്നത്. ഈ മത്സരത്തില്‍ 17 പന്തില്‍ ഫിഫ്റ്റിയും അടിച്ചിരുന്നു പൂരാന്‍. അതും ടൂര്‍ണമെന്റിലെ വേഗമേറിയ ഫിഫ്റ്റിയായിരുന്നു. രണ്ട് സിക്‌സറുകള്‍ 106 മീറ്ററില്‍ പൂരാന്‍ അടിച്ചിട്ടുണ്ട്.

ആര്‍ച്ചറുടെ വെടിക്കെട്ട്

ആര്‍ച്ചറുടെ വെടിക്കെട്ട്

ചെന്നൈക്കെതിരെയായിരുന്നു ജോഫ്ര ആര്‍ച്ചറുടെ വെടിക്കെട്ട്. അതിലാണ് 105 മീറ്റര്‍ നീളമുള്ള സിക്‌സര്‍ പിറന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ രണ്ടാമത്തെ സിക്‌സറാണിത്. ലുങ്കി എന്‍ഗിഡിയാണ് ആര്‍ച്ചറുടെ ചൂടറിഞ്ഞത്. 20ാം ഓവറില്‍ നാല് സിക്‌സറുകളാണ് ആര്‍ച്ചര്‍ അടിച്ചത്. എട്ട് പന്തില്‍ ആര്‍ച്ചര്‍ അടിച്ചതാവട്ടെ 27 റണ്‍സും. ചെന്നൈയുടെ ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റായിരുന്നു എന്‍ഗിഡി. എന്നാല്‍ 30 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. കൂറ്റന്‍ സ്‌കോറും രാജസ്ഥാന്‍ ഈ കളിയില്‍ നേടി. മത്സരത്തില്‍ രാജസ്ഥാന്‍ വിജയിക്കുകയും ചെയ്തു.

ആരാധകര്‍ക്ക് ധോണിയുടെ സമ്മാനം

ആരാധകര്‍ക്ക് ധോണിയുടെ സമ്മാനം

ധോണിയുടെ സിക്‌സര്‍ എവിടെ എന്ന് ചോദിച്ച ആരാധകര്‍ക്കുള്ള സമ്മാനമായിരുന്നു ഹൈദരാബാദിനെതിരെ ലഭിച്ചത്. യോര്‍ക്കറിനും ഡെത്ത് ഓവറിനും പേരുകേട്ട നടരാജന്റെ പന്ത് ധോണിയുടെ സ്ഥിരം സ്‌റ്റൈല്‍ ഷോട്ടില്‍ സിക്‌സറാവുകയായിരുന്നു. 102 മീറ്റര്‍ ദൂരമുള്ള സിക്‌സറായിരുന്നു ഇത്. ടൂര്‍ണമെന്റിലെ വമ്പന്‍ സിക്‌സറുകളില്‍ നാലാം സ്ഥാനത്താണ് ഈ സിക്‌സര്‍. ദുബായ് സ്റ്റേഡിയത്തിലാണ് ഈ സിക്‌സര്‍ പിറന്നത്. അതിന് മുമ്പേ തന്നെ ഒരോവറില്‍ മൂന്ന് സിക്‌സറുകള്‍ ഷാര്‍ജ സ്‌റ്റേഡിയത്തില്‍ വെച്ച് ധോണി അടിച്ചിരുന്നു. സ്‌റ്റേഡിയത്തിന് പുറത്ത് പോയി പന്ത് വീഴുകയും ചെയ്തു. ഇത് രാജസ്ഥാനെതിരെയുള്ള മത്സരത്തിലായിരുന്നു.

മലയാളിയെ ത്രസിപ്പിച്ച് സാംസണ്‍

മലയാളിയെ ത്രസിപ്പിച്ച് സാംസണ്‍

ഈ സീസണിലെ ഏറ്റവും വെടിക്കെട്ട് ഇന്നിംഗ്‌സുകള്‍ രണ്ടെണ്ണം സഞ്ജു സാംസണിന്റെ പേരിലാണ്. സഞ്ജുവില്ലാതെ സിക്‌സര്‍ പട്ടികയും പൂര്‍ത്തിയാവില്ല. 102 മീറ്ററാണ് അഞ്ചാം സ്ഥാനത്തുള്ള സഞ്ജുവിന്റെ സിക്‌സര്‍. തനിക്കുള്ളിലുള്ള ധോണിയെ സഞ്ജു പുറത്തെടുത്ത മത്സരമായിരുന്നു ചെന്നൈക്കെതിരെയുള്ളത്. ആദ്യ മത്സരത്തില്‍ ചെന്നൈ ബൗളര്‍മാരെയും രണ്ടാം മത്സരത്തില്‍ പഞ്ചാബിന്റെ ബൗളര്‍മാരെയും സഞ്ജു പഞ്ഞിക്കിട്ടു. ഡല്‍ഹിക്കെതിരെയുള്ള മത്സരത്തിലും സഞ്ജുവില്‍ നിന്ന് സിക്‌സര്‍ പിറന്നു. ഈ സീസണില്‍ ഏറ്റവുമധികം സിക്‌സര്‍ അടിച്ച താരവും സഞ്ജു തന്നെയാണ്. 18 സിക്‌സറുകളാണ് സഞ്ജു അടിച്ചത്. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം കൂടിയാണിത്.

Story first published: Thursday, October 15, 2020, 12:10 [IST]
Other articles published on Oct 15, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+