ഐപിഎല്‍: സിഎസ്‌കെ കളിച്ചത് തന്ത്രപരമായി.... പിന്നില്‍ ധോണി, നെറ്റ് റണ്‍റേറ്റില്‍ നഷ്ടമില്ല!!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 16 റണ്‍സിനാണല്ലോ തോറ്റത് ആഞ്ഞുപിടിച്ചാല്‍ വിജയിക്കുമായിരുന്നു എന്ന് പലര്‍ക്കും തോന്നുന്നുണ്ടാകും. എന്നാല്‍ സിഎസ്‌കെ ഏറ്റവും തന്ത്രപരമായ സമീപനമാണ് രാജസ്ഥാന്‍ റോയല്‍സിനെതിരെ പുറത്തെടുത്തത്. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ തന്ത്രവും ഇതിന് പിന്നിലുണ്ടെന്ന് ഉറപ്പിക്കാം. ധോണിയുടെ ബാറ്റിംഗില്‍ പോലും ആ തന്ത്രങ്ങള്‍ പ്രകടമായി കാണാം. ജയിച്ചത് രാജസ്ഥാനാണെങ്കില്‍ വരും മത്സരങ്ങളില്‍ സിഎസ്‌കെയ്ക്ക് വലിയ ഇടിവ് സംഭവിക്കാതെ മുന്നോട്ട് പോകാന്‍ ഈ മത്സരത്തിലെ സ്‌കോര്‍ കാരണം സാധിക്കും.

സ്‌കോര്‍ പിടിവിട്ടു

സ്‌കോര്‍ പിടിവിട്ടു

സഞ്ജു സാംസണ്‍ തകര്‍ത്തടിച്ചപ്പോള്‍ തന്നെ കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു എന്ന് ധോണിക്ക് ഉറപ്പായിരുന്നു. അത് ധോണിയുടെ ഭാവപ്രകടനങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ബൗളിംഗില്‍ കൂടുതല്‍ പരീക്ഷണങ്ങളൊന്നും ധോണി നടത്തിയില്ല. മധ്യഓവറില്‍ അതുകൊണ്ട് തന്നെ രാജസ്ഥാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു. എന്നാല്‍ ആര്‍ച്ചറുടെ അവസാന ഓവറിലെ തകര്‍പ്പനടി ചെന്നൈയുടെ എല്ലാ പ്രതീക്ഷയും തെറ്റിക്കുന്നതായിരുന്നു. ഇതോടെ മത്സരം ചെന്നൈയില്‍ നിന്ന് കൈവിട്ടു.

സിഎസ്‌കെ ഇതേ പിന്തുടര്‍ന്നാല്‍

സിഎസ്‌കെ ഇതേ പിന്തുടര്‍ന്നാല്‍

ചെന്നൈ ഇതേ രീതിയില്‍ വെടിക്കെട്ട് തുടര്‍ന്നാല്‍ ഉറപ്പായും 120 റണ്‍സിന് പുറത്താവും. ദുബായിലെ വമ്പന്‍ സ്റ്റേഡിയങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ തുടര്‍ച്ചയായി സിക്‌സര്‍ അടിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരുപാട് സിക്‌സറുകള്‍ ദുബായില്‍ പിറന്നിട്ടില്ല എന്നതും ആലോചിക്കേണ്ടതാണ്. അതുകൊണ്ട് തുടക്കത്തില്‍ ആക്രമിച്ച് കളിക്കുക, സ്പിന്നര്‍മാരെ നോക്കി കളിക്കുക എന്ന തന്ത്രം കൃത്യമായി ധോണി അടക്കമുള്ളവര്‍ നടപ്പാക്കി. തെവാത്തിയയെ പോലുള്ള സാധാരണ സ്പിന്നറെ അവസാന ഓവറില്‍ മാത്രമാണ് ചെന്നൈ താരങ്ങള്‍ കടന്നാക്രമിച്ചത്. അതിലുപരി യാതൊരു സമ്മര്‍ദവും ചെന്നൈയില്‍ ഇല്ലായിരുന്നു. താരങ്ങളുടെ ചിരിയിലും അത് പ്രകടമായിരുന്നു.

എന്തുകൊണ്ട് ഈ സമീപനം

എന്തുകൊണ്ട് ഈ സമീപനം

ചെന്നൈയുടെ ഈ സമീപനത്തിന് പിന്നില്‍ നെറ്റ് റണ്‍റേറ്റ് എന്ന തന്ത്രമാണ്. 50 റണ്‍സിന് തോറ്റിരുന്നെങ്കില്‍ ചെന്നൈയുടെ റണ്‍റേറ്റ് മുംബൈക്കും പിറകില്‍ പോവുമായിരുന്നു. ഇത് മുന്നോട്ടുള്ള മത്സരത്തെ ബാധിക്കും. എന്നാല്‍ 15 റണ്‍സിന് തോറ്റതോടെ നെറ്റ് റണ്‍റേറ്റ് അധികം ഇടിഞ്ഞിട്ടില്ല. മൈനസില്‍ തന്നെയാണ് ഉള്ളത്. 120 റണ്‍സില്‍ പുറത്തായിരുന്നെങ്കില്‍ ചെന്നൈയുടെ റണ്‍റേറ്റ് എത്രയോ താഴെ പോകും. ഇപ്പോള്‍. മൈനസ് 145 ആണ്. പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ചെന്നൈയുണ്ട്. അടുത്ത മത്സരങ്ങളില്‍ ഇതേ പോലെ 200 സ്‌കോര്‍ ചെയ്ത് മറ്റേതെങ്കിലും ടീമിനെ കൂടുതല്‍ റണ്‍സിന് പരാജയപ്പെടുത്തിയാല്‍ ഇത് കുതിച്ചുയരും.

ധോണിയിലും പ്രകടം

ധോണിയിലും പ്രകടം

ധോണിയാണ് ഈ തന്ത്രത്തിന് പിന്നിലെന്ന് വ്യക്തമാണ്. കാരണം സിഎസ്‌കെയുടെ ടീമില്‍ അധികവും സീനിയര്‍ താരങ്ങളാണ്. ഇവര്‍ക്ക് വമ്പനടികള്‍ അധികം പുറത്തെടുത്താല്‍ പരിക്കിനുള്ള സാധ്യത കൂടുതലാണ്. വിക്കറ്റിനിടയിലെ ഓട്ടവും അത്ര വേഗത്തില്‍ അല്ല. അതുകൊണ്ട് സൂക്ഷിച്ച് കളിക്കുക എന്ന തന്ത്രമാണ് പുറത്തെടുത്തത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തിലും ഇന്ത്യ ഇതേ സമീപനമാണ് പുറത്തെടുത്തത്. ധോണി ബാറ്റിംഗിനിറങ്ങുമ്പോള്‍ ജയിക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നു സ്‌കോര്‍. എന്നാല്‍ അവസാന ഓവറില്‍ മാത്രമാണ് ധോണി കത്തിക്കയറിയത്. വെടിക്കെട്ട് നടത്താന്‍ അറിയാഞ്ഞിട്ടല്ല എന്ന് ഇതിലൂടെ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ധോണി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, September 23, 2020, 0:10 [IST]
Other articles published on Sep 23, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X