Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആ സിക്‌സര്‍ എന്റെ കരിയര്‍ മാറ്റിമറിച്ചു, തനിക്ക് പ്രചോദനമായത് ആ താരമെന്ന് ബട്‌ലര്‍!!

ദുബായ്: തന്റെ കരിയര്‍ പുതിയൊരു വഴിയിലേക്ക് എത്തിപ്പെട്ടതിന് ഒരു ഇന്ത്യന്‍ താരമാണ് കാരണമെന്ന് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍. ഐപിഎല്ലിന്റെ ഭാഗമായി രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് ഇപ്പോള്‍ ബട്‌ലര്‍ ഉള്ളത്. തന്റെ ആരാധനാപാത്രം മഹേന്ദ്ര സിംഗ് ധോണിയാണെന്നും, അദ്ദേഹത്തിന്റെ കളിയും ഷോട്ടുകളുമാണ് എന്റെ കരിയര്‍ മാറ്റി മറിച്ചതെന്ന് ബട്‌ലര്‍ വ്യക്തമാക്കി. നേരത്തെ തന്നെ ധോണിയോടുള്ള ആരാധന ബട്‌ലര്‍ പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്. രാജസ്ഥാന്‍-ചെന്നൈ മത്സരത്തിനിടെ ബട്‌ലര്‍ ധോണിയില്‍ നിന്ന് ജേഴ്‌സി ഒപ്പിട്ട് വാങ്ങുകയും ചെയ്തിരുന്നു.

1

താന്‍ വമ്പനടി പടിച്ചത് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറില്‍ നിന്നാണ്. ധോണി കളിക്കുന്ന ഹെലികോപ്ടര്‍ ഷോട്ട് തനിക്ക് പ്രിയപ്പെട്ടതാണെന്ന് ബട്‌ലര്‍ പറയുന്നു. ഫീല്‍ഡില്‍ ധോണിയുടെ ശാന്തത എനിക്ക് വളരെ ഇഷ്ടമാണ്. എത്ര കൂളായിട്ടാണ് അദ്ദേഹം കളിക്കുന്നത്. അതിനേക്കാള്‍ അദ്ദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് വളരെ ഇഷ്ടമാണ്. ഐപിഎല്‍ ഞാന്‍ നേരത്തെ തന്നെ ടിവിയില്‍ കാണാറുണ്ടായിരുന്നു. അത് വല്ലപ്പോഴുമല്ല കാണാറുള്ളത്്. സ്ഥിരമായി ഐപിഎല്‍ കാണാറുണ്ടായിരുന്നു. ധോണിയുടെ ഗംഭീര പ്രകടനം പലപ്പോഴും ടിവിയില്‍ കണ്ടിട്ടുണ്ടെന്നും ബട്‌ലര്‍ പറഞ്ഞു. ഐപിഎല്ലിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്നും താരം പറഞ്ഞു.

ധോണിയെ കുറിച്ച് എനിക്ക് ഇഷ്ടമുള്ള കാര്യം 2011 ലോകകപ്പിലെ ഫൈനലാണ്. അതിനെ കുറിച്ച് ഒരുപാട് പറയാനുണ്ട്. ധോണി അന്ന് ബാറ്റ് ചെയ്യാന്‍ വരുന്നത് തന്നെ ഈ കളി ജയിച്ച് ഞാന്‍ കിരീടം നേടി തരുമെന്ന് പറഞ്ഞ് വരുന്നത് പോലെയാണ്. വളരെ പ്രചോദനമേകുന്ന കാര്യമായിരുന്നു അത്. ആ ഫൈനല്‍ അദ്ദേഹം ജയിപ്പിച്ചത് സിക്‌സറിലൂടെയാണ്. ആ സിക്‌സര്‍ എപ്പോഴും മനസ്സില്‍ അലയടിക്കുമെന്നും ബട്‌ലര്‍ പറഞ്ഞു. എങ്ങനെ കളിക്കണമെന്ന കാര്യത്തില്‍ എന്നെ ഒരുപാട് പ്രചോദിപ്പിച്ചത് ധോണിയുടെ ലോകകപ്പ് ഫൈനലിലെ ഇന്നിംഗ്‌സാണ്. കളി ജയിപ്പിക്കുമെന്ന വിശ്വാസം ധോണി ഇറങ്ങുമ്പോഴുണ്ടായിരുന്നുവെന്നും ബട്‌ലര്‍ പറഞ്ഞു.

അതേസമയം ഐപിഎല്ലില്‍ കളിക്കുന്നതിന്റെ സമ്മര്‍ദത്തെ കുറിച്ചും ബട്‌ലര്‍ തുറന്നു പറഞ്ഞു. വലിയ തുകയ്ക്ക് വാങ്ങുന്ന താരങ്ങള്‍ക്ക് സമ്മര്‍ദം കടുത്തതായിരിക്കും. കാരണം ഒരുപാട് പ്രതീക്ഷകള്‍ ഇത്തരം താരങ്ങളിലുണ്ടാവും. എന്തായാലും ഇവര്‍ തിളങ്ങേണ്ട അവസ്ഥയുണ്ടാവും. അതിനനുസരിച്ച് കളിക്കുക എന്നത് വലിയ കടമ്പയാണ്. ഏറ്റവും നല്ല കളിക്കാര്‍ വരുന്ന പന്തിനനുസരിച്ച് കളിക്കാനാണ് നോക്കുക. ഞാനും ബെന്‍ സ്‌റ്റോക്‌സും കളിക്കുമ്പോള്‍ പന്തില്‍ മാത്രമാണ് ശ്രദ്ധിക്കുക. എന്താണ് പുറത്ത് ഞങ്ങള്‍ കളിക്കുന്നതിനെ കുറിച്ച് പറയുക എന്ന് ഞങ്ങള്‍ രണ്ട് പേരും ചിന്തിക്കില്ല. എന്താണോ ആ സാഹചര്യം അതിനനുസരിച്ചാണ് കളിക്കുകയെന്നും ബട്‌ലര്‍ പഞ്ഞു.

Story first published: Saturday, October 31, 2020, 19:47 [IST]
Other articles published on Oct 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+