IPL 2020: ധോണിയോ രോഹിതോ, ആരാണ് മികച്ച ക്യാപ്റ്റന്‍; കണക്കുകള്‍ ഇങ്ങനെ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് ഇന്ന് തുടക്കമാവുമ്പോള്‍ ക്രിക്കറ്റ് ആവേശം വാനോളം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും കരുത്തരുമായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയെയാണ് നേരിടുന്നത്. മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ നയിക്കുമ്പോള്‍ എംഎസ് ധോണിയാണ് സിഎസ്‌കെയുടെ നായകന്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ നായകന്മാരില്‍ ധോണിയുടെ മികവ് ഒന്ന് വേറെ തന്നെയാണെങ്കിലും ഐപിഎല്ലില്‍ ധോണിയേക്കാന്‍ നായക മികവ് രോഹിതിനുണ്ടോ? ഇരുവരുടേയും നായകനെന്ന നിലയിലുള്ള കണക്കുകള്‍ പരിശോധിക്കാം.

കിരീട നേട്ടത്തില്‍ രോഹിത് കേമന്‍
ഇരു താരങ്ങളിലും കൂടുതല്‍ കിരീട നേട്ടത്തിന്റെ കണക്കെടുത്താല്‍ രോഹിതിനാണ് ആധിപത്യം. നാല് തവണയാണ് രോഹിത് മുംബൈയെ കിരീടത്തിലേക്ക് നയിച്ചത്. 2013ലാണ് രോഹിത് മുംബൈയുടെ നായകസ്ഥാനത്ത് എത്തിയത്. തുടര്‍ന്നുള്ള ഏഴ് സീസണുകളില്‍ നാല് തവണയും കിരീടം മുംബൈ അലമാരയിലെത്തിക്കാന്‍ രോഹിതിനായി. 2013, 2015, 2017, 2019 വര്‍ഷങ്ങളിലായിരുന്നു മുംബൈയുടെ കിരീട നേട്ടം. മറുവശത്ത് പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ നായകസ്ഥാനത്തുള്ള ധോണി മൂന്ന് തവണയാണ് സിഎസ്‌കെയെ കിരീടത്തിലേക്ക് നയിച്ചത്. രണ്ട് വര്‍ഷം വിലക്കിനെത്തുടര്‍ന്ന് സിഎസ്‌കെയ്ക്ക് പുറത്തിരിക്കേണ്ടിയും വന്നു. 2010, 2011, 2018 വര്‍ഷങ്ങളിലായിരുന്നു സിഎസ്‌കെയുടെ കിരീട നേട്ടം.
വിജയശതമാനത്തില്‍ ധോണി കേമന്‍
ധോണിയുടേയും രോഹിതിന്റേയും ഐപിഎല്ലിലെ വിജയ ശതമാനം പരിശോധിക്കുമ്പോള്‍ സിഎസ്‌കെ നായകന്‍ ധോണിയാണ് എല്ലാവരേക്കാളും കേമന്‍. 174 മത്സരങ്ങളിലാണ് ധോണി സിഎസ്‌കെയെ നയിച്ചത്. ഇതില്‍ 104 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ച ധോണിക്ക് 69 മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. 60.11 ആണ് ധോണിയുടെ ഐപിഎല്ലിലെ വിജയ ശരാശരി. മറുവശത്ത് രോഹിത് 104 മത്സരങ്ങളില്‍ മുംബൈയെ നയിച്ചപ്പോള്‍ 60 മത്സരങ്ങളില്‍ വിജയം നേടിക്കൊടുക്കാനായി. 42 മത്സരങ്ങളില്‍ തോറ്റപ്പോള്‍ രണ്ട് മത്സരം സമനിലയില്‍ പിരിഞ്ഞു.
ബാറ്റിങ്ങ് പ്രകടനം ഇങ്ങനെ
188 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച രോഹിത് ശര്‍മ 31.6 ശരാശരിയില്‍ 4898 റണ്‍സാണ് നേടിയിട്ടുള്ളത്. 130.82ആണ് രോഹിതിന്റെ സ്‌ട്രൈക്കറേറ്റ്. ഒരു സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും നേടിയ രോഹിത് ഐപിഎല്ലില്‍ കൂടതല്‍ റണ്‍സുള്ള താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ്. അതേ സമയം 190 മത്സരങ്ങള്‍ കളിച്ച ധോണി 42.21 ശരാശരിയില്‍ നേടിയത് 4432 റണ്‍സ്. 137.85ആണ് ധോണിയുടെ സ്‌ട്രൈക്കറേറ്റ്. 23 അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഒരു തവണപോലും മൂന്നക്കം കണ്ടെത്താന്‍ ധോണിക്ക് സാധിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications