For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കോലിയും സച്ചിനുമല്ല, ധോണിയാണ് അക്കാര്യത്തില്‍ മുന്നില്‍, എക്കാലത്തെയും ക്യാപ്റ്റന്‍!!

By Vaisakhan MK

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിജയത്തില്‍ മഹേന്ദ്ര സിംഗ് ധോണിയെ പുകഴ്ത്തി ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്നാണ് ഗവാസ്‌കര്‍ ധോണിയെ പുകഴ്ത്തിയത്. കഴിഞ്ഞ ദിവസം കൈവിട്ട് പോകുമായിരുന്ന മത്സരമാണ് ധോണി വിജയിച്ചത്. ഏറ്റവും പോപ്പുലറായിട്ടുള്ള താരമാണ് ധോണിയെന്നും ഗവാസ്‌കര്‍ പറഞ്ഞു. മികച്ച ക്യാപ്റ്റന്‍സി ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായതിന് പിന്നാലെ ഗവാസ്‌കര്‍ ധോണിയെന്ന താരത്തിലെ നേട്ടങ്ങള്‍ വ്യക്തമാക്കിയത്.

സച്ചിനും കോലിയുമല്ല

സച്ചിനും കോലിയുമല്ല

ഇന്ത്യയില്‍ ധോണി വലിയൊരു ബ്രാന്‍ഡായി വളര്‍ന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ പോപ്പുലാരി ഏറ്റവും ഉയരത്തിലാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വിരാട് കോലിക്കും ഉള്ളതിനേക്കാള്‍ എത്രയോ കൂടുതല്‍ ആരാധകരുള്ളത് സച്ചിനാണ്. ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്താണ് അദ്ദേഹം. റാഞ്ചിയില്‍ നിന്നാണ് അദ്ദേഹം വന്നത്. അധികം ക്രിക്കറ്റ് സംസ്‌കാരം ഇല്ലാത്ത നാടാണത്. എന്നാല്‍ ഇന്ത്യ മൊത്തം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് മുംബൈയും കൊല്‍ക്കത്തും ആരാധക കേന്ദ്രങ്ങളാണ്. കോലിക്ക് ദില്ലിയും ബെംഗളൂരും അതുപോലെയാണ്. എന്നാല്‍ ധോണിയുടെ കാര്യത്തില്‍ അത് രാജ്യം മുഴുവനുമാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

എക്കാലത്തെയും ക്യാപ്റ്റന്‍

എക്കാലത്തെയും ക്യാപ്റ്റന്‍

ക്യാപ്റ്റനെന്ന നിലയില്‍ ധോണി എപ്പോഴും മികച്ച് നില്‍ക്കും. ഇന്ത്യ ഇതുവരെ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാണ് ധോണി. ക്യാപ്റ്റനെന്ന നിലയില്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തന്നെ ധോണിയുടെ കരുത്ത് മനസ്സിലാവും. പരിമിത ഓവര്‍ ക്രിക്കറ്റിലെ എല്ലാ കിരീടവും അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. ഇന്ത്യയെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമത്തെത്തിച്ചു. ചെന്നൈക്ക് മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ നേടി കൊടുത്തു. ഇതില്‍ കൂടുതല്‍ ഒരാളില്‍ നിന്ന് എന്താണ് നാം പ്രതീക്ഷിക്കേണ്ടതെന്നും ഗവാസ്‌കര്‍ ചോദിച്ചു.

ധോണി ജീനിയസ്സാണ്

ധോണി ജീനിയസ്സാണ്

മഹേന്ദ്ര സിംഗ് ധോണി എന്നത് ജീനിയസായ താരമാണെന്ന് സാം കറന്‍ പറഞ്ഞു. തന്നെ നേരത്തെ ഇറക്കാനുള്ള തീരുമാനം ശരിക്കും അമ്പരിപ്പിച്ചു. ധോണി ശരിക്കുമൊരു ജീനിയസാണ്. എന്തൊക്കെയോ അദ്ദേഹം മനസ്സില്‍ കരുതിയിരുന്നു അദ്ദേഹം. ലെഫ്റ്റ്-റൈറ്റ് ബാറ്റ്‌സ്മാന്‍ കോമ്പിനേഷനായിരുന്നു അദ്ദേഹം മനസ്സില്‍ കണ്ടത്. ക്രുണാല്‍ പാണ്ഡ്യയുടെ ഓവറാണ് ടാര്‍ഗറ്റ് ചെയ്തത്. ഒന്നുകില്‍ സിക്‌സറടിക്കുക ഇല്ലെങ്കില്‍ പുറത്താവുക എന്നായിരുന്നു തന്ത്രമെന്ന് കറന്‍ വ്യക്തമാക്കി.

സഹായിച്ചത് ഇക്കാര്യങ്ങള്‍

സഹായിച്ചത് ഇക്കാര്യങ്ങള്‍

മുംബൈ രണ്ട് സ്പിന്നര്‍മാര്‍ അവസാന ഓവറുകളില്‍ ബാക്കിയുണ്ടായിരുന്നു. അതുകൊണ്ട് തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ധോണി പറഞ്ഞു. ജഡേജയെയും സാം കറനെയും പോലുള്ളവര്‍ക്ക് അവസരം നല്‍കി, അവര്‍ക്ക് എന്താണ് ചെയ്യാന്‍ സാധിക്കുന്നതെന്ന് പരീക്ഷിക്കാനായിരുന്നു തീരുമാനം. വമ്പനടികള്‍ക്ക് വേണ്ടി തന്നെയാണ് ഇവരെ ഇറക്കിയത്. ചെന്നൈക്ക് അവസാനം വരെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരങ്ങളുണ്ട്. അതുകൊണ്ട് രണ്ട് പേരെ മുന്നോട്ട് കയറി ഇറക്കുക സാധ്യമായിരുന്നു. എല്ലാ പന്തും സിക്‌സറടിക്കുക എന്നതല്ല, മറിച്ച് സ്‌കോര്‍ വേഗത്തില്‍ ഉയര്‍ത്തുക എന്ന തന്ത്രമാണ് ഇവരെ വെച്ച് നടപ്പാക്കിയതെന്നും ധോണി പറഞ്ഞു.

പരിചയസമ്പത്ത് സഹായിച്ചു

പരിചയസമ്പത്ത് സഹായിച്ചു

മുംബൈക്കെതിരെ വിജയത്തിന് സഹായിച്ചത് പരിചയസമ്പത്താണ്. മൂന്നുറില്‍ അധികം മത്സരങ്ങള്‍ കളിക്കാന്‍ എനിക്ക് സാധിച്ചത് വലിയ കാര്യമാണ്. എല്ലാവരും സ്വപ്‌നം കാണുന്ന കാര്യമാണത്. ടീമില്‍ യുവാക്കളെയും പരിചയസമ്പന്നരെയും കൃത്യമായി ഉള്‍പ്പെടുത്താന്‍ അത് സഹായിച്ചു. യുഎഇയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പൊരുത്തപ്പെടുക എന്നതാണ് പ്രധാനം. മത്സരത്തില്‍ ടീമിന് പോസിറ്റീവായ ഒരുപാട് കാര്യങ്ങള്‍ ലഭിച്ചു. എന്നാലും ഒരുപാട് കാര്യങ്ങളില്‍ മെച്ചപ്പെടാനുണ്ടെന്നും ധോണി പറഞ്ഞു.

Story first published: Sunday, September 20, 2020, 12:44 [IST]
Other articles published on Sep 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+