Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: റെയ്‌നയെ പരോക്ഷമായി വിമര്‍ശിച്ച് ധോണി.... ക്രിക്കറ്റര്‍മാര്‍ക്ക് ഇങ്ങനെ കുറ്റംപറഞ്ഞാല്‍ മതി

ദുബായ്: ചെന്നൈ ടീമില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്തുപോയ താരമായിരുന്നു സുരേഷ് റെയ്‌ന. എന്നാല്‍ അത് ടീമിന്റെ മൊത്തം ഘടനയെ തന്നെ ബാധിച്ചിരുന്നു. എങ്ങനെ മത്സരത്തിനിറങ്ങും എന്ന് വരെ ആശയക്കുഴപ്പം മഹേന്ദ്ര സിംഗ് ധോണിക്കുണ്ടായിരുന്നു. ഇതിനിടയില്‍ ഹര്‍ഭജന്‍ സിംഗും ഇത്തവണ കളിക്കാനുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചു. ഇതോടെ പ്രശ്‌നങ്ങള്‍ കൂടുതലായി. എന്നാല്‍ ആദ്യ മത്സരം ജയിച്ച് ധോണി എല്ലാവര്‍ക്കും മറുപടി നല്‍കി. സമ്മാനദാന വേളയില്‍ ടീം വിട്ട റെയ്‌നയ്ക്കും ഹര്‍ഭജനും പരോക്ഷമായുള്ള മറുപടിയും ധോണി നല്‍കി.

കുറ്റം പറയാനല്ലേ അറിയൂ

കുറ്റം പറയാനല്ലേ അറിയൂ

ഐപിഎല്ലിലെ ഒരുക്കങ്ങളെല്ലാം മികച്ചതാണെന്ന് ധോണി പറഞ്ഞു. പിന്നണിയില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചവരെ അഭിനന്ദിക്കാതിരിക്കാനാവുന്നില്ല. ഈ ഐപിഎല്‍ ഇങ്ങനൊരു സാഹചര്യത്തില്‍ നൂറു കാര്യങ്ങള്‍ ഒരുമിച്ച് വന്നാല്‍ മാത്രമേ എല്ലാം നന്നാവൂ. ക്രിക്കറ്റര്‍മാരെന്ന നിലയില്‍ എന്നെ പോലുള്ളവരും എന്നോടൊപ്പമുള്ളവരും ഇതിനെ എളുപ്പത്തില്‍ കുറ്റം പറയും. ഇതുപോലുള്ള പരിശീലന സൗകര്യമൊരുക്കിയത് നല്ല അനുഭവമാണ്. പരിശീലനം നന്നായി ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് നന്നായി കളിക്കാനാവില്ലെന്നും ധോണി പറഞ്ഞു. ടീം സൗകര്യത്തെ കുറിച്ച് കുറ്റം പറഞ്ഞാണ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയത്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു ധോണിയുടെ വിമര്‍ശനം.

ഒരേ റൂം വേണം

ഒരേ റൂം വേണം

റെയ്‌ന ടീമില്‍ നിന്ന് പോയതിനെ കുറിച്ച് ഒന്നും സംസാരിച്ചിരുന്നില്ല ധോണി. അതുകൊണ്ടാണ് പരോക്ഷ വിമര്‍ശനം നടത്തിയത്. ദുബായില്‍ വന്നിറങ്ങിയ ഉടനെ റെയ്‌ന നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇത് അപ്രതീക്ഷിതമായിരുന്നു. ഇതിനെ ടീമുടമ എന്‍ ശ്രീനിവാസന്‍ തന്നെ രംഗത്തെത്തി. റെയ്‌നയ്ക്ക് ധോണിയുമായി പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. റെയ്‌നയ്ക്ക് ടീം മാനേജ്‌മെന്റ് നല്‍കിയ റൂമിനെ ചൊല്ലിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ധോണിയുടെ റൂമിലെ സൗകര്യങ്ങള്‍ക്ക് സമാനമായ റൂം തനിക്കും വേണമെന്നായിരുന്നു റെയ്‌നയുടെ ആവശ്യം. എന്നാല്‍ ഇത് ലഭിച്ചിരുന്നില്ല.

ഒന്നുകില്‍ സികസ്‌റടിക്കും ഇല്ലെങ്കില്‍ പുറത്ത്

ഒന്നുകില്‍ സികസ്‌റടിക്കും ഇല്ലെങ്കില്‍ പുറത്ത്

സാം കറനെ അപ്രതീക്ഷിതമായിട്ടാണ് ധോണി മത്സരത്തില്‍ നേരത്തെ ഇറക്കിയത്. താന്‍ തന്നെ ഈ നീക്കത്തില്‍ അമ്പരന്ന് പോയെന്ന് കറന്‍ പറഞ്ഞു. എന്നാല്‍ ബാറ്റിംഗിന് ഇറങ്ങും മുമ്പ് വലിയൊരു പ്രഖ്യാപനം നടത്തിയിട്ടാണ് കറന്‍ പോയത്. ഒന്നുകില്‍ ഞാന്‍ സിക്‌സറടിക്കും. അല്ലെങ്കില്‍ ഔട്ടാകുമെന്നായിരുന്നു പ്രഖ്യാപനമെന്ന് ലുങ്കി എന്‍ഗിഡി പറഞ്ഞു. മത്സരത്തില്‍ ആറ് പന്തില്‍ 18 റണ്‍സടിച്ചാണ് കറന്‍ ചെന്നൈയുടെ വിജയശില്‍പ്പിയായത്. കളിയിലെ താരവും കറനായിരുന്നു.

ആരാധകരില്‍ നമ്പര്‍ 1

ആരാധകരില്‍ നമ്പര്‍ 1

ഇന്ത്യയില്‍ ധോണി വലിയൊരു ബ്രാന്‍ഡായി വളര്‍ന്നിരിക്കുകയാണെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും വിരാട് കോലിക്കും ഉള്ളതിനേക്കാള്‍ എത്രയോ കൂടുതല്‍ ആരാധകരുള്ളത് ധോണിക്കാണ്. റാഞ്ചിയില്‍ നിന്നാണ് അദ്ദേഹം വന്നത്. അധികം ക്രിക്കറ്റ് സംസ്‌കാരം ഇല്ലാത്ത നാടാണത്. എന്നാല്‍ ഇന്ത്യ മൊത്തം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് മുംബൈയും കൊല്‍ക്കത്തും ആരാധക കേന്ദ്രങ്ങളാണ്. കോലിക്ക് ദില്ലിയും ബെംഗളൂരും അതുപോലെയാണ്. എന്നാല്‍ ധോണിയുടെ കാര്യത്തില്‍ അത് രാജ്യം മുഴുവനുമാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

Story first published: Sunday, September 20, 2020, 17:24 [IST]
Other articles published on Sep 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+