Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ബൗളറാക്കിയത് ധോണി, ആത്മവിശ്വാസം തന്നത് കോലിയെന്ന് ആര്‍സിബിയുടെ പവര്‍പ്ലേ ബൗളര്‍

ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ വിരാട് കോലിയുടെ ബൗളിംഗ് കുന്തമുനയാണ് ഇന്ന് വാഷിംഗ്ടണ്‍ സുന്ദര്‍. എന്നാല്‍ തന്റെ വളര്‍ച്ചയ്ക്ക് കാരണം മറ്റൊരു ടീമാണെന്ന് സുന്ദര്‍. തന്റെ ബൗളിംഗ് വളര്‍ത്തിയെടുത്തത് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സാണ്. അവിടെ മഹേന്ദ്ര സിംഗ് ധോണിയെന്ന ക്യാപ്റ്റനുണ്ടായിരുന്നു. ക്രിക്കറ്ററെന്ന നിലയില്‍ എന്റെ വളര്‍ച്ചയ്ക്ക് കാരണം ധോണിയാണ്. അതിന് ശേഷമാണ് കൂടുതല്‍ പഠിക്കാനും നല്ല ബൗളറാവാനും സാധിച്ചതെന്ന് വാഷിംഗ്ടണ്‍ സുന്ദര്‍ വ്യക്തമാക്കി. 2017ലാണ് വാഷിംഗ്ടണ്‍ സുന്ദര്‍ പൂനെയ്ക്ക് വേണ്ടി കളിക്കുന്നത്. 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റും സുന്ദര്‍ നേടിയിരുന്നു.

1

അതേസമയം ആര്‍സിബിയില്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്റെ ബൗളിംഗില്‍ ഒരുപാട് ആത്മവിശ്വാസം പ്രകടിപ്പിച്ചെന്നും സുന്ദര്‍ പറഞ്ഞു. വിരാട് എന്റെ ബൗളിംഗില്‍ വിശ്വാസമര്‍പ്പിച്ചതില്‍ സന്തോഷമുണ്ട്. പവര്‍പ്ലേ സമയത്താണ് എന്നെ അദ്ദേഹം പന്തേല്‍പ്പിച്ചത്. ടീം പല നിര്‍ണായക ഘട്ടത്തിലും എന്നെ പന്തേല്‍പ്പിച്ചിട്ടുണ്ട്. ഒരു സ്പിന്നറെന്ന നിലയില്‍ ക്യാപ്റ്റന്റെ പിന്തുണ വളരെ അത്യാവശ്യമാണെന്നും സുന്ദര്‍ പറയുന്നു. കളിയില്‍ പന്തെറിയുന്ന നിമിഷം വളരെ പ്രധാനമാണ്. ബാറ്റ്‌സ്മാന്റെ പാദ ചലനങ്ങള്‍ നോക്കിയാവണം പന്തെറിയേണ്ടത്. എന്നാല്‍ മാത്രമേ എന്ത് ഷോട്ടാണ് ആ താരം കളിക്കാന്‍ പോകുന്നതെന്ന് വ്യക്തമാകൂ.

ഒരു കളിയില്‍ ഏറ്റവും വൈകി പന്ത് റിലീസ് ചെയ്യുന്നതാണ് എന്റെ രീതി. അത് ബാറ്റ്‌സ്മാനെ കുഴക്കുന്നതിന് സഹായിക്കും. തന്റെ ഉയരം പന്തെറിയാന്‍ നന്നായി സഹായിക്കുന്നുണ്ട്. ഈ ഉയരം പന്തെറിയുന്ന രീതിക്കൊപ്പം ചേര്‍ത്ത് വേഗവും ഒപ്പം ചേര്‍ത്താല്‍ അത് ഗുണകരമാകും. അതിനായി ഞാന്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ശ്രമിക്കുന്നത്. അതേസമയം ബാറ്റിംഗില്‍ കൂടി തിളങ്ങാനാണ് താന്‍ ശ്രമിക്കുന്നതെന്നും സുന്ദര്‍ പറഞ്ഞു. തമിഴ്‌നാടിന് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തിട്ടുണ്ട് സുന്ദര്‍. അവര്‍ക്ക് വേണ്ടി സെഞ്ച്വറിയും നേടിയിട്ടുണ്ട്. ആര്‍സിബിയെ ബാറ്റ് കൊണ്ട് ജയിപ്പിക്കുന്നതാണ് തന്റെ സ്വപ്‌നമെന്നും സുന്ദര്‍ വ്യക്തമാക്കി.

ബാറ്റിംഗില്‍ താന്‍ നന്നായി ഫോക്കസ് ചെയ്യുന്നുണ്ട്. അവ സരങ്ങള്‍ ലഭിച്ചാല്‍, തീര്‍ച്ചയായും നല്ല രീതിയില്‍ തന്നെ കളിക്കും. ഇന്ത്യക്ക് വേണ്ടി കളിക്കുക തന്നെയാണ് എന്റെ ലക്ഷ്യം. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും നന്നായി തന്നെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. അത് ഇന്ത്യന്‍ ടീമിലെത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും സുന്ദര്‍ പറഞ്ഞു. അതേസമയം ആര്‍സിബി ഇതുവരെ അഞ്ച് മത്സരങ്ങള്‍ ജയിച്ചിട്ടുണ്ട്. പലപ്പോഴും പവര്‍പ്ലേകളില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ റണ്ണൊഴുക്ക് നിയന്ത്രിച്ച് നിര്‍ത്തുന്നതാണ് ആര്‍സിബിയുടെ വിജയത്തിന് പ്രധാന കാരണമായി മാറുന്നത്. നേരത്തെ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും താരത്തെ അഭിനന്ദിച്ചിരുന്നു.

Story first published: Thursday, October 15, 2020, 19:30 [IST]
Other articles published on Oct 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+