
ധോണി മത്സരത്തിന് സജ്ജം
വിരമിക്കലൊന്നും ധോണിയെ ബാധിച്ചിട്ടില്ല. അദ്ദേഹം മാനസികമായി ഐപിഎല്ലിനായി സജ്ജമായി കഴിഞ്ഞു. ജയിക്കാനും പോരാടാനും അതിയായ ആഗ്രഹമാണ് ധോണിയില്‍ ഉള്ളതെന്ന് ഫളെമിംഗ് പറഞ്ഞു. ഈ ഐപിഎല്ലും അദ്ദേഹത്തിന് വ്യത്യസ്തമായ ഒന്നല്ല. വളരെയധികം ഓരോ കാര്യങ്ങളിലും അദ്ദേഹത്തിന്റെ കൈയ്യൊപ്പ് പ്രകടമാണ്. ശാരീരികമായി ധോണി വളരെയധികം ഫിറ്റാണ്. അതുപോലെ മനസ്സിന്റെ കരുത്തും അദ്ദേഹത്തെ മെച്ചപ്പെടുത്തുമെന്ന് ഫ്‌ളെമിംഗ് വ്യക്തമാക്കി.

അവരാണ് ടീമിന്റെ കരുത്ത്
ഇടവേളകള്‍ പരിചയസമ്പത്തുള്ള കളിക്കാര്‍ക്ക് ഗുണം ചെയ്യും. ധോണി അതുകൊണ്ട് തന്നെ ഫ്രഷാണ്. ഏത് വെല്ലുവിളിക്കും ഒരുങ്ങി നില്‍ക്കുകയാണ് അദ്ദേഹം. ടീമിലെ സീനിയര്‍ താരങ്ങളിലാണ് എന്റെ പ്രതീക്ഷ. ധോണി എന്തുകൊണ്ടും അതില്‍ മുന്നിലാണ്. ഷെയ്ന്‍ വാട്‌സണ്‍, ഡ്വെയ്ന്‍ ബ്രാവോ, കേദാര്‍ ജാദവ്, ഇമ്രാന്‍ താഹിര്‍ എന്നിവരാണ് ടീമിന്റെ കരുത്ത്. ഇനിയും നിരവധി താരങ്ങള്‍ പരിചയസമ്പത്തുള്ളവരായിട്ടുണ്ട്. അവര്‍ ഏത് നിമിഷവും കളി മാറ്റി മറിക്കാന്‍ കഴിവുള്ളവരാണ്. സമ്മര്‍ദത്തെ അതിജീവിച്ച് അവസരത്തിനൊത്ത് ഉയരാന്‍ പരിചയസമ്പത്തിന് സാധിക്കുമെന്നും ഫ്‌ളെമിംഗ് പറഞ്ഞു.

മുംബൈ മികച്ച ടീം
മുംബൈ പോലൊരു ക്വാളിറ്റി ടീമിനെതിരെ കളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യ മത്സരം ആകുമ്പോള്‍ എല്ലാ ശ്രദ്ധയും ഞങ്ങളിലായിരിക്കും. പ്രീ സീസണില്‍ ഏതൊക്കെ മേഖലയില്‍ മെച്ചപ്പെടണമെന്ന് വ്യക്തമായിരുന്നു. ആദ്യ മത്സരം കഴിയുമ്പോള്‍ തന്നെ ടീമിന്റെ പ്രകടനം എവിടെയാണ് മെച്ചപ്പെടേണ്ടതെന്നും മനസ്സിലാവും. യുഎഇയില്‍ കളിക്കുമ്പോള്‍ ടീം അതിനനുസരിച്ച് മാറേണ്ടതുണ്ട്. ചെപ്പോക്കില്‍ കളിക്കുന്നത് പോലെയല്ല കാര്യങ്ങള്‍. ആര്‍ക്കും ഹോം ഗ്രൗണ്ട് എന്ന ഗുണമുണ്ടാവില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് ടീമിനെ ഒരുക്കുകയാണ് ഏറ്റവും പ്രധാനം. ഞങ്ങള്‍ക്കതില്‍ മികച്ച റെക്കോര്‍ഡുണ്ടെന്നും ഫ്‌ളെമിംഗ് അവകാശപ്പെട്ടു.

ധോണി നാലാം നമ്പറില്‍ കളിക്കണം
സുരേഷ് റെയ്‌നയുടെ അഭാവം മഹേന്ദ്ര സിംഗ് ധോണി മുതലെടുക്കണമെന്ന് റിക്കി പോണ്ടിംഗ് പറയുന്നു. ധോണി നാലാം നമ്പറില്‍ ബാറ്റ് ചെയ്യണം. ഇതിലൂടെ ധോണിക്ക് കൂടുതല്‍ നേരം ഇന്നിംഗ്‌സ് തുടരാന്‍ സാധിക്കും. അവസാന നാലോവറുകളില്‍ ധോണിക്ക് ക്രീസില്‍ തുടരാന്‍ സാധിക്കും. അത് ഏത് ടീമിനും ഭീഷണിയാണ്. എന്റെ ജീവിതത്തില്‍ ഇത്രയും അപകടകാരിയായ ബാറ്റ്‌സ്മാനെ ഞാന്‍ കണ്ടിട്ടില്ല. ഏത് ബൗളറെയും ധോണി നേരിടും. ടീമിന് വേണ്ടി കൂടുതല്‍ മത്സരങ്ങള്‍ ജയിപ്പിക്കാന്‍ നാലാം നമ്പറില്‍ ഇറങ്ങുന്നത് ധോണിയെ സഹായിക്കുമെന്നും പോണ്ടിംഗ് പറഞ്ഞു.


Click it and Unblock the Notifications











