വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ധോണിയുടെ വെടിക്കെട്ട് കുറയും, പകരം മറ്റൊന്ന് കാണാം, മുന്‍ ഇന്ത്യന്‍ താരത്തിന്റെ പ്രവചനം!!

By Vaisakhan MK

ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ വ്യത്യസ്തമായ മഹേന്ദ്ര സിംഗ് ധോണിയെയാണ് കണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഇത്തവണ ധോണിയെന്ന വെടിക്കെട്ട് ബാറ്റ്‌സ്മാനെ അധികം കാണാന്‍ സാധ്യതയില്ലെന്നാണ് മഞ്ജരേക്കറുടെ പ്രവചനം. പകരം ധോണിയുടെ ക്യാപ്റ്റന്‍സിയുടെ ബ്രില്യന്‍സ് കാണാം. അത് മുംബൈക്കെതിരായ മത്സരത്തില്‍ തന്നെ ഉണ്ടായിരുന്നുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

സിഎസ്‌കെയുടെ തല

സിഎസ്‌കെയുടെ തല

ചെന്നൈ ആദ്യ മത്സരത്തില്‍ വിജയിച്ചത് മനോഹരമായിരുന്നു. സ്പിന്നില്‍ കുത്തിത്തിരിയുന്ന പിച്ചില്‍ സിഎസ്‌കെയുടെ വിജയത്തെ അംഗീകരിക്കേണ്ടതാണ്. ധോണിയുടെ മികവാണ് ഇതിലെ പ്രധാന ഘടകം. രണ്ട് കാര്യങ്ങളാണ് ഇതില്‍ പ്രധാനമായുള്ളത്. ഒന്ന് ധോണി പൂജ്യം നോട്ടൗട്ടായിരുന്നു. ചെന്നൈയുടെ അഞ്ച് വിക്കറ്റും നഷ്ടപ്പെട്ടിരുന്നു. ഇതില്‍ നിന്ന് ഒരു കാര്യം ഉറപ്പാണ്. ധോണിയെന്ന ക്യാപ്റ്റനാണ് യുഎഇയില്‍ ആധിപത്യം കാണിക്കാന്‍ പോകുന്നത്. ധോണിയെന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ പിന്‍സീറ്റിലായിരിക്കുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

വെടിക്കെട്ട് കുറയും

വെടിക്കെട്ട് കുറയും

ധോണിയെന്ന ബാറ്റ്‌സ്മാനെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ അത് കാണാന്‍ സാധിക്കാതിരുന്നാല്‍ അമ്പരക്കേണ്ട കാര്യമില്ല. ടീമിന്റെ ആവശ്യം കണക്കിലെടുത്ത് ധോണിയെന്ന ക്യാപ്റ്റന്റെ ഭാഗ്യങ്ങളാണ് സിഎസ്‌കെ ആരാധകര്‍ പ്രതീക്ഷിക്കേണ്ടതെന്നും മഞ്ജരേക്കര്‍ പറഞ്ഞു. സാം കറനെയും ലുങ്കി എന്‍ഗിഡിയെയും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി, പിന്നീട് കറനെയും ജഡേജയെയും നേരത്തെ ഇറക്കി കളി മാറ്റിമറിച്ചു. ഇതെല്ലാം ധോണിയെന്ന ക്യാപ്റ്റന്‍ ഇത്തവണ പ്രതിഭയെ വെല്ലുന്ന പ്രകടനം പുറത്തെടുക്കുമെന്നതിന്റെ സൂചനയാണെന്നും മഞ്ജരേക്കര്‍ വ്യക്തമാക്കി.

രാജസ്ഥാനോട് മുന്‍തൂക്കം

രാജസ്ഥാനോട് മുന്‍തൂക്കം

ആദ്യ മത്സരത്തിലെ മികവ് കൊണ്ട് തന്നെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഫേവറിറ്റുകള്‍ ചെന്നൈ ആയിരിക്കുകയാണ്. രാജസ്ഥാന് ഈ മത്സരത്തില്‍ വിദേശ താരങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടി വരും. എന്നാല്‍ ചാമ്പ്യന്‍ ടീമെന്ന് അവരെന്ന് പറയാനാവില്ല. ജോസ് ബട്‌ലര്‍ തിരിച്ചെത്തിയത് ഗുണകരമാണ്. ബട്‌ലര്‍ മാരക ഫോമിലാണ്. ട്വന്റി 20യില്‍ അദ്ദേഹത്തോളം തകര്‍ത്തടിക്കുന്ന ബാറ്റ്‌സ്മാന്‍മാരില്ല. ഇന്നത്തെ മത്സരത്തില്‍ അദ്ദേഹമില്ലാത്തത് തിരിച്ചടിയാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു. സ്റ്റീവ് സ്മിത്തായിരിക്കും വമ്പന്‍ ടീമുകള്‍ക്കെതിരെ ടീമിന്റെ തുറുപ്പീട്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിലെ പിച്ചുകള്‍ സ്ഥിരമല്ല

യുഎഇയിലെ പിച്ചുകള്‍ സ്ഥിരമല്ല

യുഎഇയിലെ പിച്ചുകള്‍ കളിക്കുന്തോറും മാറി മറിയും.ഓരോ ദിവസവും വ്യത്യസ്ത തരത്തിലായിരിക്കും ഇവ പെരുമാറുക. പേസ് ബൗളര്‍മാര്‍ക്ക് ആദ്യ ഘട്ടത്തില്‍ നല്ല പിന്തുണ ലഭിക്കും. ഇതുവരെ കണ്ടതും അങ്ങനെയാണ്. പന്ത് അധികം സ്പിന്‍ ചെയ്യാന്‍ തുടങ്ങിയിട്ടില്ല. ഇന്ത്യയില്‍ നിരവധി വേദികള്‍ ഉള്ളത് കൊണ്ട് കൂടുതല്‍ മത്സരങ്ങള്‍ ഇവയില്‍ കളിക്കേണ്ടി വരില്ല. അതുകൊണ്ട് വലിയ മാറ്റങ്ങള്‍ ഉണ്ടാവില്ല. മത്സരം തുടങ്ങും മുമ്പ് പുല്ല് കൊണ്ട് കവര്‍ ചെയ്യുന്നത് പിച്ചുകള്‍ മോശമാവാതിരിക്കാന്‍ സഹായിക്കുമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

Story first published: Tuesday, September 22, 2020, 17:48 [IST]
Other articles published on Sep 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X