വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ലേലത്തില്‍ പൊന്നുംവില, കളിയില്‍ പുല്ലുവില! കമ്മിന്‍സിന് ട്രോളോടു ട്രോള്‍

കഴിഞ്ഞ ലേലത്തില്‍ 15.5 കോടിക്കാണ് കമ്മിന്‍സ് കെകെആറിലെത്തിയത്

അബുദാബി: കഴിഞ്ഞ ഐപിഎല്ലില്‍ ലേലത്തില്‍ പൊന്നും വിലയ്ക്കു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെ മുംബൈ ഇന്ത്യന്‍സ് ഒരു ദയയും കാണിച്ചില്ല. കമ്മിന്‍സിനെ തലങ്ങും വിലങ്ങും തല്ലി മുംബൈ താരങ്ങള്‍ റണ്‍സ് വാരിക്കൂട്ടി. ഇതോടെ സമൂഹ മാധ്യമങ്ങളിലൂടെ ട്രോളുകള്‍ക്കു ഓസീസ് പേസര്‍ ഇരയാവുകയും ചെയ്തു. കെകെആര്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ടീമായതിനാല്‍ തന്നെ പല ട്രോളുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യവുമുണ്ടായിരുന്നു.

1

മൂന്നോവര്‍ മാേ്രത കമ്മിന്‍സിനെക്കൊണ്ടു കെകെആര്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് ബൗള്‍ ചെയ്യിച്ചുള്ളൂ. ഇവയില്‍ നിന്നു തന്നെ താരത്തിന് വയറ് നിറച്ചു കിട്ടുകയു ചെയ്തു. 49 റണ്‍സാണ് 18 പന്തില്‍ കമ്മിന്‍സ് വഴങ്ങിയത്. ഇക്കോണമി റേറ്റാവട്ടെ 16.30 ആയിരുന്നു.

കഴിഞ്ഞ ലേലത്തില്‍ കമ്മിന്‍സിനു വേണ്ടി ഫ്രാഞ്ചൈസികള്‍ തമ്മില്‍ വന്‍ പിടിവലി തന്നെ നടന്നിരുന്നു. ഇതിന്റെ ഫലമായിട്ടായിരുന്നു താരത്തിന്റെ മൂല്യം കുതിച്ചുയര്‍ന്നത്. ഒടുവില്‍ 15.5 കോടി രൂപയ്ക്കു കമ്മിന്‍സിനെ കെകെആര്‍ സ്വന്തമാക്കുകയായിരുന്നു. കെകെആറിനൊപ്പം പേസര്‍ക്കു രണ്ടാമൂഴം കൂടിയായിരുന്നു ഇത്. ഇത്രയും മൂല്യമേറിയ താരമായതിനാല്‍ തന്നെ കമ്മിന്‍സില്‍ ഫ്രാഞ്ചൈസിക്കും ആരാധകര്‍ക്കും പ്രതീക്ഷ വാനോളമായിരുന്നു. പക്ഷെ സീസണിലെ ആദ്യ കളിയില്‍ താരം നനഞ്ഞ പടക്കമായി മാറി.

IPL 2020: സിക്‌സറില്‍ ഡബിളടിച്ച് രോഹിത്, എലൈറ്റ് ക്ലബ്ബില്‍- വാര്‍ണറിന്റെ റെക്കോര്‍ഡും തകര്‍ത്തുIPL 2020: സിക്‌സറില്‍ ഡബിളടിച്ച് രോഹിത്, എലൈറ്റ് ക്ലബ്ബില്‍- വാര്‍ണറിന്റെ റെക്കോര്‍ഡും തകര്‍ത്തു

IPL 2020: 150 നോട്ടൗട്ട്, അപൂര്‍വ്വ റെക്കോര്‍ഡുമായി പൊള്ളാര്‍ഡ്- മുംബൈയുടെ ആദരംIPL 2020: 150 നോട്ടൗട്ട്, അപൂര്‍വ്വ റെക്കോര്‍ഡുമായി പൊള്ളാര്‍ഡ്- മുംബൈയുടെ ആദരം

കളിയില്‍ കമ്മിന്‍സിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ടു സിക്‌സറടക്കം രോഹിത് 15 റണ്‍സ് അടിച്ചെടുത്തിരുന്നു. തൊട്ടടുത്ത ഓവറിലും പേസര്‍ 15 റണ്‍സ് വിട്ടുകൊടുത്തു. മൂന്നാമത്തെ ഓവറില്‍ 19 റണ്‍സായിരുന്നു കമ്മിന്‍സിന്റെ ഓവറില്‍ മുംബൈ വാരിക്കൂട്ടിയത്. ഇതോടെ ശേഷിച്ച ഒരോവര്‍ അദ്ദേഹത്തെക്കൊണ്ട് കാര്‍ത്തിക് ബൗള്‍ ചെയ്യിച്ചതുമില്ല.

ലോകത്തിലെ നമ്പര്‍ വണ്‍ ഫാസ്റ്റ് ബൗളര്‍, കഴിഞ്ഞ ലേലത്തിലെ വില കൂടി താരം- പാറ്റ് കമ്മിന്‍സിനെ തല്ലിപ്പരുവമാക്കി- ടി20 ക്രൂരമായി തീരുമെന്നായിരുന്നു ഒരു ട്വീറ്റ്.

ഒരു യോര്‍ക്കര്‍ പോലുമില്ല, പ്രത്യേകിച്ച് എടുത്തു പറയാനും ഒന്നുമില്ല, ഒരേ തരത്തിലുള്ള ഷോര്‍ട്ട് പന്തുകള്‍ തന്നെ വീണ്ടും വീണ്ടുമെറിയുന്നു. പാറ്റ് കമ്മിന്‍സ് നിരാശപ്പെടുത്തിയെന്ന് ഒരാള്‍ കുറിച്ചു.

യോര്‍ക്കര്‍ പാടില്ലെന്ന പേരില്‍ കമ്മിന്‍സ് ഒരു സിനിമ ചെയ്താല്‍ നന്നായിരിക്കുമെന്നായിരുന്നു ഒരാള്‍ പരിഹസിച്ചത്.

ഐപിഎല്‍ 2020 ലേലത്തില്‍ ഏറ്റവും വിലിപിടിപ്പുള്ള താരം ഇന്ന് ഏറ്റവും വിലയേറിയ താരമായിരിക്കുന്നുവെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു.

കമ്മിന്‍സിനേക്കാള്‍ നന്നായി ആഭ്യന്തര ബൗളറായ ശിവം മാവി ബൗള്‍ ചെയ്‌തെന്നായിരുന്നു ഒരു ട്വീറ്റ്.

Story first published: Wednesday, September 23, 2020, 23:23 [IST]
Other articles published on Sep 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X