Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഞാനും രാഹുലും തമ്മില്‍ മികച്ച പരസ്പര ധാരണ, നായകനെ പുകഴ്ത്തി മുഹമ്മദ് ഷമി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും ശക്തമായി തിരിച്ചുവരവ് നടത്തിയ ടീമാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. ആദ്യ ഘട്ടത്തില്‍ തുടര്‍ തോല്‍വികളോടെ നാണംകെട്ട ടീം രണ്ടാം ഘട്ടത്തില്‍ തുടര്‍ച്ചയായ അഞ്ച് വിജയങ്ങളുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തുണ്ട്.ആര്‍സിബി, മുംബൈ, ഡല്‍ഹി, കെകെആര്‍, ഹൈദരാബാദ് ടീമുകളെയെല്ലാം കടപുഴക്കിയ പഞ്ചാബിന് 12 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റാണുള്ളത്.

രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാണ്. കെ എല്‍ രാഹുലിന്റെ ബാറ്റിങ്ങും മുഹമ്മദ് ഷമിയുടെ ബൗളിങ്ങുമാണ് പഞ്ചാബിന്റെ വിജയക്കുതിപ്പിന്റെ അടിസ്ഥാനം. ഇപ്പോഴിതാ കെ എല്‍ രാഹുലുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പഞ്ചാബ് സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി. രാഹുലും ഞാനും തമ്മില്‍ മികച്ച പരസ്പര ധാരണയുണ്ടെന്നാണ് ഷമി പറഞ്ഞത്.

kingsxipunjab

'അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഞാനും രാഹുലും ഒരുപാട് നാളായി ഒരുമിച്ച് കളിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഞങ്ങളെ രണ്ടുപേര്‍ക്കും പരസ്പരം നന്നായി അറിയാം. രണ്ടുപേര്‍ക്കും പരസ്പരം വളരെ ബഹുമാനം മാത്രമാണുള്ളത്. ബാറ്റിങ്ങിനെക്കുറിച്ച് രാഹുല്‍ പറയുന്നത് ഞാന്‍ ശ്രദ്ധിച്ച് കേള്‍ക്കുമ്പോള്‍ ബൗളിങ്ങിനെക്കുറിച്ച് ഞാന്‍ പറയുന്നത് അവനും കേള്‍ക്കും. ടി20 ഫോര്‍മാറ്റില്‍ നായകന്റെയും സഹതാരങ്ങളുടെയും പിന്തുണ വളരെ പ്രധാനപ്പെട്ട കാര്യമാണ്.

അത് ബൗളറുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ വളരെ സഹായിക്കും'-ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഷമി പറഞ്ഞു. സമീപകാലത്തായി ഇന്ത്യന്‍ ടീമിലെ സ്ഥിര സാന്നിധ്യമാണ് ഷമിയും രാഹുലും. ജസ്പ്രീത് ബൂംറയ്‌ക്കൊപ്പം ഇന്ത്യയുടെ പ്രധാന രണ്ടാം പേസറായി സമീപകാലത്ത് ഷമി വളര്‍ന്നപ്പോള്‍ ടോപ് ഓഡറിലെ വിശ്വസ്തനാണ് രാഹുല്‍. കൂടാതെ നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനും രാഹുലാണ്.

ഇത്തവണ പഞ്ചാബിന്റെ നായകസ്ഥാനം ലഭിച്ച രാഹുല്‍ മുന്നില്‍ നിന്നാണ് ടീമിനെ നയിക്കുന്നത്. 12 മത്സരത്തില്‍ നിന്ന് 595 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്ത് രാഹുല്‍ തുടരുകയാണ്. 59.50 ശരാശരിയില്‍ കളിക്കുന്ന രാഹുല്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഇതിനോടകം നേടിക്കഴിഞ്ഞു. 132.22ആണ് രാഹുലിന്റെ സ്‌ട്രൈക്കറേറ്റ്.52 ഫോറും 20 സിക്‌സും രാഹുലിന്റെ പേരിലുണ്ട്.

ഈ സീസണില്‍ സ്ഥിരതയാര്‍ന്ന ബൗളിങ്ങാണ് ഷമി കാഴ്ചവെക്കുന്നത്. ടി20 ഫോര്‍മാറ്റില്‍ റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടാത്ത ഷമി ഇത്തവണ ഏറെ മെച്ചപ്പെട്ടു. 12 മത്സരത്തില്‍ നിന്ന് 20 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തുണ്ട്. 8.46 ആണ് ഇക്കോണമി റേറ്റ്.അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിലും ഐപിഎല്ലിന് ശേഷം നടക്കുന്ന ഓസീസ് പര്യടനത്തിലും ഷമി ഇന്ത്യന്‍ ടീമിന്റെ നിര്‍ണ്ണായക ഘടകമായിരിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Wednesday, October 28, 2020, 16:25 [IST]
Other articles published on Oct 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+