For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പോണ്ടിംഗിന്റെ കോച്ചിംഗ് ഗംഭീരം, പക്ഷേ മറ്റൊരാളെ മിസ് ചെയ്യുന്നുണ്ടെന്ന് ശ്രേയസ് അയ്യര്‍

By Vaisakhan MK

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ എല്ലാ നേട്ടങ്ങള്‍ക്ക് പിന്നിലും റിക്കി പോണ്ടിംഗാണെന്ന് ശ്രേയസ് അയ്യര്‍. കോച്ചെന്ന നിലയില്‍ അതിഗംഭീരമായ കഴിവുകള്‍ പോണ്ടിംഗിനുണ്ട്. ടീമില്‍ ഒരാളോട് പ്രത്യേക സ്‌നേഹമൊന്നും അദ്ദേഹത്തിനില്ല. എല്ലാവര്‍ക്കും തുല്യമായ ബഹുമാനമാണ് ഡ്രസ്സിംഗ് റൂമില്‍ ലഭിക്കുന്നത്. അതിനി സീനിയര്‍ താരമായാലും അങ്ങനെ തന്നെയാണ്. അതേസമയം ഐപിഎല്ലിന് ശേഷം പോണ്ടിംഗുമായി ഇടപഴകുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അയ്യര്‍ പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ റിക്കി പോണ്ടിംഗിനൊപ്പമുള്ള എന്റെ അടുപ്പം ആദ്യ സീസണില്‍ തന്നെ ആരംഭിച്ചിരുന്നു.

1

2018ലാണ് അദ്ദേഹത്തെ ഞാന്‍ കാണുന്നത്. ടീമിലെ എല്ലാവരെയും ഒരുപോലെ കാണുന്നയാളാണ് പോണ്ടിംഗ്. ആരും അദ്ദേഹത്തിന് പ്രത്യേകം താല്‍പര്യമുള്ളവരല്ല. ഏതൊരു കോച്ചില്‍ നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യമാണത്. ഡ്രസ്സിംഗ് റൂമില്‍ ഏതൊരു കളിക്കാരനും അദ്ദേഹം നല്‍കുന്ന സ്വാതന്ത്ര്യം വളരെ മികച്ചതാണ്. അത് ഇനിയും തുടരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റിന് ശേഷം അദ്ദേഹവുമായി ബന്ധം മുന്നോട്ട് കൊണ്ടുപോകുക ബുദ്ധിമുട്ടാണെന്നും ശ്രേയസ് അയ്യര്‍ വ്യക്തമാക്കി.

ഇത്രയൊക്കെയാണെങ്കിലും ഡല്‍ഹി ടീം ഒരാളെ മിസ് ചെയ്യുന്നുണ്ട്. ടീമിന്റെ മുന്‍ ഉപദേഷ്ടാവായ സൗരവ് ഗാംഗുലിയുടെ എനര്‍ജിയാണ് ടീമിന് മിസ് ചെയ്യുന്നതെന്നും ശ്രേയ്‌സ് പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ ടീമിനൊപ്പമില്ല. ബിസിസിഐ പ്രസിഡന്റ് ആയ ശേഷം ഗാംഗുലി ഡല്‍ഹിയുടെ മെന്‍ഡോര്‍ പദവിയില്‍ നിന്നും ഒഴിയുകയായിരുന്നു. ബിസിസിഐയില്‍ പദവിയില്‍ ഇരിക്കുന്നയാള്‍ മറ്റൊരു പദവിയും ഏറ്റെടുക്കരുതെന്നാണ് നിയമം. ഇത് ഭിന്നതാല്‍പര്യത്തിന്റെ പരിധിയില്‍ വരും. ദാദയുടെയും അദ്ദേഹത്തിന്റെ ഉപദേശങ്ങളെയും ഞാന്‍ മിസ് ചെയ്യുന്നുണ്ട്. അദ്ദേഹം ടീമിന് തരുന്ന ഊര്‍ജം വളരെ വലുതാണെന്നും ശ്രേയസ് പറഞ്ഞു.

ദാദ വളരെ ആത്മവിശ്വാസമുള്ളയാളാണ്. ഓരോ ജയത്തിനും ശേഷം അദ്ദേഹം കാണിക്കുന്ന ഊര്‍ജവും അതിനോടുള്ള പ്രതികരണവും വളരെ മികച്ചതാണ്. അതാണ് ഈ വര്‍ഷം മിസ് ചെയ്യുന്നതെന്നും ശ്രേയസ് പറഞ്ഞു. അതേസമയം ഇന്ത്യന്‍ ടീമിന്റെ മൂന്ന് വിഭാഗങ്ങളിലും കളിക്കുന്ന താരമായി അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് അതെന്നും ശ്രേയസ് വ്യക്തമാക്കി. അതിനായി കഠിനാധ്വാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റില്‍ കളിക്കുകയെന്നത് വല്ലാത്തൊരു ആഗ്രഹമാണ്. രഞ്ജി ട്രോഫിയില്‍ ഞാന്‍ നന്നായി കളിക്കുന്നുണ്ട്. ടീമിലേക്കുള്ള സെലക്ഷന്‍ എന്റെ കൈയ്യില്‍ അല്ലെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു.

Story first published: Saturday, October 3, 2020, 20:06 [IST]
Other articles published on Oct 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+