IPL 2020: ഹര്‍ദിക്കിന് മുംബൈയിലെ റോള്‍ എന്ത്? വ്യക്തമാക്കി പരിശീലകന്‍ ജയവര്‍ധന
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും ഒരു നാള്‍ മാത്രം ദൂരം. നാളെ ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയെ നേരിടും. നാല് തവണ ഐപിഎല്ലില്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സ് ഇത്തവണയും കരുത്തരുടെ നിര തന്നെയാണ്. ഓള്‍റൗണ്ടര്‍മാരാണ് ടീമിന്റെ കരുത്ത്. അതില്‍ പ്രധാനിയാണ് ഹര്‍ദിക് പാണ്ഡ്യ.

ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഹര്‍ദിക്കിനെ ഫിനിഷര്‍ റോളില്‍ മധ്യനിരയിലാണ് മുംബൈ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഹര്‍ദിക്കിന് വളരെ വ്യത്യസ്തമായ ഉത്തരവാദിത്തം ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മഹേല ജയവര്‍ധന. 'പരിക്കിന് ശേഷമാണ് ഹര്‍ദിക് മടങ്ങിയെത്തിയത്.

എന്നാല്‍ കരുതയതിലും നന്നായി നെറ്റ്‌സില്‍ അവന്‍ ബാറ്റ് ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ റോള്‍ അവന് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഫിനിഷന്‍ റോള്‍ ചെയ്യാന്‍ ഹര്‍ദിക്കിനെപ്പോലെ തന്നെ പ്രതിഭയുള്ള താരങ്ങള്‍ മുംബൈയിലുണ്ട്. അതിനാല്‍ അവസരത്തിനൊത്ത് ഈ ഡ്യൂട്ടി മാറിക്കൊണ്ടിരിക്കും. ഫിനിഷറെന്നത് ഹര്‍ദികിന്റെ മാത്രം ഉത്തരവാദിത്തം അല്ല, എല്ലാവരുടേയും ആണ്. അതിനാല്‍ താരങ്ങളെ വ്യത്യസ്തമായ രീതിയില്‍ കളിപ്പിച്ച് പരിശീലിപ്പിച്ചു. അത് തുടരനാണ് തീരുമാനം'-ജയവര്‍ധന പറഞ്ഞു.

പരിക്കിനെത്തുടര്‍ന്ന് ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തായിരുന്നു ഹര്‍ദിക്. ഡിവൈ പാട്ടില്‍ ടി20 ടൂര്‍ണമെന്റിലെ വെടിക്കെട്ട് പ്രകടനമാണ് അദ്ദേഹത്തെ തിരികെ കൊണ്ടുവന്നത്. എന്നാല്‍ ഏറെ നാളായി കളിക്കാത്തതിന്റെ പ്രശ്‌നം ഹര്‍ദികിന്റെ നെറ്റ്‌സിലെ പ്രകടനത്തില്‍ കണ്ടിരുന്നില്ല. അവസാന സീസണില്‍ മികച്ച പ്രകടനം തന്നെയാണ് മുംബൈയ്ക്കുവേണ്ടി ഹര്‍ദിക് പുറത്തെടുത്തത്.

ബാറ്റിങ്ങില്‍ 191.12 സ്‌ട്രൈക്കറേറ്റ് നിലനിര്‍ത്തിയ ഹര്‍ദിക് 44.66 ശരാശരിയില്‍ 402 റണ്‍സാണ് അടിച്ചെടുത്തത്. മുംബൈയുടെ നാല് കിരീട നേട്ടത്തിലും നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിട്ടുണ്ട്. ക്രുണാല്‍ പാണ്ഡ്യ,ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ് എന്നീ ഓള്‍റൗണ്ടര്‍മാരാണ് മുംബൈയ്ക്ക് കരുത്ത് പകരുന്നത്. മൂവരും ഫിനിഷര്‍ റോളില്‍ നിരവധി തവണ മികവ് തെളിയിച്ചവരാണ്. ഹര്‍ദികിനെ ഇത്തവണ ടോപ് ഓഡറില്‍ പരിഗണിക്കാനുള്ള സാധ്യതയുമുണ്ട്.

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ക്വിന്റന്‍ ഡീ കോക്ക്, സൂര്യ കുമാര്‍ യാദവ് എന്നിവരാണ് നിലവിലെ മുംബൈയുടെ ടോപ് ഓഡറില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുള്ളത്. ഇത്തവണ ലസിത് മലിംഗയുടെ അഭാവം മുംബൈ നിരയിലുണ്ടെങ്കിലും ട്രന്റ് ബോള്‍ട്ട് എത്തിയതോടെ ഈ വിടവ് ഏറെക്കുറെ നികത്താനാവും. നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍,മിച്ചല്‍ മഗ്ലെങ്ങന്‍ എന്നിവരും ബൂംറയ്‌ക്കൊപ്പം പേസ് കരുത്ത് പകരാനുണ്ട്. എന്നാല്‍ ജയന്ത് യാദവ്,രാഹുല്‍ ചഹാര്‍ മാത്രമാണ് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി ടീമിലുള്ളത്. സ്പിന്‍ നിരയുടെ പരിചയസമ്പത്ത് കുറവാണ് മുംബൈയുടെ ഇത്തവണത്തെ വലിയ പ്രശ്‌നം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications