For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: രോഹിതും ഡീകോക്കും ഓപ്പണ്‍ ചെയ്യുമോ? തുറന്നുപറഞ്ഞ് ജയവര്‍ധന

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന് നാളെ ആരംഭം കുറിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് എം എസ് ധോണിയുടെ സിഎസ്‌കെയെയാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടാന്‍ പോകുന്നത്. ഇതുവരെ നാല് തവണ ഐപിഎല്‍ കിരീടം ചൂടിയ മുംബൈ ഇത്തവണയും കരുത്തുറ്റ ടീമുമായാണ് എത്തുന്നത്. ഇത്തവണയും കിരീട സാധ്യത കല്‍പ്പിക്കുന്നവരിലെ മുന്‍നിരക്കാരായ മുംബൈയ്ക്കുവേണ്ടി ഇത്തവണ ഓപ്പണ്‍ ചെയ്യുന്നത് ആരൊക്കെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് പരിശീലകനായ മഹേല ജയവര്‍ധന.

നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്ക് ഓപ്പണ്‍ ചെയ്യുമെന്നാണ് ജയവര്‍ധന വ്യക്തമാക്കിയിരുന്നത്. 'ടീമില്‍ ഒന്നിലധികം ഓപ്പണിങ് താരങ്ങളുള്ളത് വളരെ മഹത്തായ കാര്യമാണ്. ക്രിസ് ലിന്‍ ടീമിലെ മികച്ച പകരക്കാരനാണ്. എന്നാല്‍ ഓപ്പണിങ്ങില്‍ രോഹിതും ഡീകോക്കും തമ്മില്‍ നല്ല ധാരണയുണ്ട്. ഇരുവരും പരിചയസമ്പന്നരായ താരങ്ങളും നായകന്മാരുമാണ്. അതിനാല്‍ത്തന്നെ ഈ കൂട്ടുകെട്ട് പൊളിക്കേണ്ട ആവിശ്യമുണ്ടെന്ന് തോന്നുന്നില്ല. ലിന്‍ ടീമിലുള്ളത് എപ്പോഴും ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണ്.

quintondekockandrohisharma

ടീമിന്റെ മൂല്യങ്ങള്‍ ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. ടൂര്‍ണമെന്റിനിടെ അപ്രതീക്ഷിതമായ കാര്യങ്ങള്‍ കടന്നുവന്നേക്കാം'-ജയവര്‍ധന പറഞ്ഞു. രോഹിതും ഡീകോക്കും ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ടാണ് ഇതുവരെ കാഴ്ചവെച്ചത്. അവസാന സീസണിലെ ഫൈനലിലും ഇരുവരും തന്നെയാണ് മുംബൈയ്ക്കുവേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയ ഓപ്പണര്‍ ക്രിസ് ലിന്നെ മുംബൈ ടീമിലെത്തിച്ചിരുന്നു. എന്നാല്‍ മോശം ഫോമിലുള്ള താരത്തെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ ജയവര്‍ധനയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.

മുംബൈയുടെ പരിശീലനം മികച്ചതായിരുന്നു. യുഎഇയിലെത്തിയ ശേഷം ഞാനും സഹീര്‍ ഖാനും ഉള്‍പ്പെടുന്ന പരിശീലക സംഘത്തിനൊപ്പം നന്നായി തന്നെ ടീം ഒരുങ്ങിയിട്ടുണ്ട്. മിക്ക ഇന്ത്യന്‍ താരങ്ങളും ബാറ്റിങ്ങിലാണ് കൂടുതല്‍ മികവ് കാട്ടിയത്. വിദേശ താരങ്ങള്‍ക്കെല്ലാം കൃത്യമായ റോള്‍ ടീമിലുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ പരിശീലന മത്സരത്തിലെ താരങ്ങളുടെ പ്രകടനവും സംതൃപ്തി നല്‍കുന്നതാണ്. ഓരോരുത്തരുടെയും പ്രതിഭയെക്കുറിച്ചോര്‍ത്ത് ഞാന്‍ ബുദ്ധിമുട്ടാറില്ല. ടൂര്‍ണമെന്റിനായി മാനസികമായി ഒരുങ്ങുകയാണ് വേണ്ടതെന്നും ജയവര്‍ധന പറഞ്ഞു.

ഇത്തവണ ലസിത് മലിംഗയുടെ അഭാവം മാറ്റിനിര്‍ത്തിയാല്‍ ഏറ്റവും കരുത്തരുടെ നിര തന്നെയാണ് മുംബൈ. രോഹിത് ശര്‍മ,ക്വിന്റന്‍ ഡീകോക്ക്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നിവര്‍ ടോപ് ഓഡറിലിറങ്ങുമ്പോള്‍ ഓള്‍റൗണ്ടര്‍മാരായി കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ എന്നിവരുമുണ്ട്. പേസ് നിരയില്‍ ബൂംറയ്‌ക്കൊപ്പം ട്രന്റ് ബോള്‍ട്ട്, നഥാന്‍ കോള്‍ട്ടര്‍ നെയ്ല്‍,മിച്ചല്‍ മഗ്ലെങ്ങന്‍ എന്നിവരാണുള്ളത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി രാഹുല്‍ ചഹാലും ജയന്ത് യാദവും മുംബൈ നിരയിലുണ്ട്.

Story first published: Friday, September 18, 2020, 15:33 [IST]
Other articles published on Sep 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+