For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും, രോഹിത് തികഞ്ഞ പോരാളി- കീറോണ്‍ പൊള്ളാര്‍ഡ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് രണ്ടാം സൂപ്പര്‍ ഓവറിലാണ് കീഴടക്കിയത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിനൊടുവില്‍ മുംബൈയുടെ പദ്ധതികള്‍ പിഴച്ചപ്പോള്‍ പഞ്ചാബിന് തെറ്റിയില്ല. മത്സരത്തില്‍ മുംബൈയുടെ തോല്‍വിക്ക് പിന്നാലെ കൂടുതല്‍ വിമര്‍ശനം നേരിട്ടത് മുംബൈ നായകന്‍ രോഹിത് ശര്‍മയാണ്. ബാറ്റിങ്ങില്‍ തീര്‍ത്തും പരാജയപ്പെട്ട രോഹിത് സൂപ്പര്‍ ഓവറിലിറങ്ങിയും നിരാശപ്പെടുത്തി.

IPL 2020- Kieron Pollard says Rohit Sharma is ‘not feeling well’ | Oneindia Malayalam

ഇതോടെ രണ്ടാം സൂപ്പര്‍ ഓവറില്‍ രോഹിത് മൈതാനത്തിറങ്ങിയില്ല. പകരം പൊള്ളാര്‍ഡാണ് മുംബൈയെ നയിച്ചത്. ഇപ്പോഴിതാ മത്സരശേഷം രോഹിതിന്റെ അഭാവത്തെക്കുറിച്ച് വിശദീകരണം നല്‍കിയിരിക്കുകയാണ് കീറോണ്‍ പൊള്ളാര്‍ഡ്. 'രോഹിത് ശര്‍മയ്ക്ക് ശാരീരിക അസ്വസ്തകളുള്ളതിനാലാണ് ഞാന്‍ സംസാരിക്കാനായി എക്കിയത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്. രോഹിത് തികഞ്ഞ പോരാളിയാണ്'-കീറോണ്‍ പൊള്ളാര്‍ഡ് പറഞ്ഞു.

mivskxip

സൂപ്പര്‍ ഓവറില്‍ ഇറങ്ങി ടീമിനെ വിജയിപ്പിക്കാന്‍ സാധിക്കാത്തതിന്റെ നാണക്കേടുകൊണ്ടാണ് രോഹിത് രണ്ടാം സൂപ്പര്‍ ഓവറിന് ഇറങ്ങാത്തതെന്നാണ് എതിരാളികളുടെ വിമര്‍ശനം. ആദ്യം ബാറ്റ് ചെയ്ത മുംബൈക്കുവേണ്ടി എട്ട് പന്തില്‍ 9 റണ്‍സുമായി രോഹിത് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ നായകമികവുകൊണ്ട് രോഹിത് തിളങ്ങി. ആദ്യ ഓവറില്‍ അഞ്ച് റണ്‍സിന് പഞ്ചാബിനെ തളച്ചതോടെ മുംബൈ വിജയം ഉറപ്പിച്ചെങ്കിലും രോഹിതും ക്വിന്റന്‍ ഡീകോക്കിനും സമനിലയിലെത്തിക്കാനെ സാധിച്ചുള്ളു. രോഹിത് ശര്‍മ ഷമിയുടെ ഒരു പന്ത് ടോട്ട് ബോളോക്കിയതാണ് മത്സരം മുംബൈക്ക് നഷ്ടപ്പെടുത്തിയത്.

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂംറയുടെ ബൗളിങ് പ്രകടനത്തെ പൊള്ളാര്‍ഡ് പ്രശംസിച്ചു. മലിംഗയില്‍ നിന്ന് ബൂംറ ചുമതലയേറ്റെടുത്തുവെന്നാണ് പൊള്ളാര്‍ഡ് പറഞ്ഞത്. 'പൊള്ളാര്‍ഡ് ലോകോത്തര താരമാണ്. ഏറെ നാളുകളായി പരിമിത ഓവര്‍ മത്സരങ്ങളില്‍ ഒന്നാം നമ്പറുകാരനാണ് ബൂംറ. അവസാന വര്‍ഷം വരെ ഉത്തരവാദിത്തങ്ങള്‍ ഏല്‍ക്കാന്‍ മലിംഗയുണ്ടായിരുന്നു. ഇപ്പോഴത് ബൂംറയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു. തോറ്റെങ്കിലും മനോഹരമായ ക്രിക്കറ്റാണ് കളിച്ചത്.

ഓരോ മത്സരത്തിലും കളി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. എവിടെയാണ് തെറ്റ് പറ്റിയതെന്ന് പരിശോധിച്ച് വിശകലനം ചെയ്ത് പുതിയ പദ്ധതികളുമായി അടുത്ത മത്സരത്തില്‍ വിജയിക്കാന്‍ ഞങ്ങളെത്തും'-പൊള്ളാര്‍ഡ് പറഞ്ഞു. ഇന്നലെ മുംബൈയുടെ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാത്തതാണ് പ്രധാന തിരിച്ചടിയായത്. രോഹിത് ശര്‍മ,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തി. പവര്‍പ്ലേ അവസാനിക്കുന്നതിന് മുമ്പ് മൂന്ന് വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. നിലവില്‍ മുംബൈ രണ്ടാം സ്ഥാനത്തും പഞ്ചാബ് ആറാം സ്ഥാനത്തുമാണ്.

Story first published: Monday, October 19, 2020, 14:22 [IST]
Other articles published on Oct 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+