ഐപിഎല്‍: ഗെയിലും രാഹുലുമുള്ളപ്പോള്‍ സമ്മര്‍ദം എനിക്കില്ല, തുറന്ന് പറഞ്ഞ് മായങ്ക് അഗര്‍വാള്‍!!

ദുബായ്: കിംഗ്‌സ് xi പഞ്ചാബ് ടീമില്‍ തനിക്ക് ബാറ്റ് ചെയ്യാന്‍ സമ്മര്‍ദങ്ങളില്ലെന്ന് വ്യക്തമാക്കി മായങ്ക് അഗര്‍വാള്‍. താന്‍ വലിയ തോതില്‍ മത്സരം ആസ്വദിക്കുന്നുണ്ട്. കെഎല്‍ രാഹുലിനും ക്രിസ് ഗെയിലിനുമൊപ്പം ബാറ്റ് ചെയ്യാന്‍ സാധിക്കുന്നത് കൂടുതല്‍ എഞ്ചോയ് ചെയ്യുന്നുണ്ട്. കാരണം ഇവര്‍ ക്രീസിലുണ്ടാവുമ്പോള്‍ സമ്മര്‍ദം എനിക്കല്ല, എതിരാളികള്‍ക്കാണെന്നും മായങ്ക് പറയുന്നു. നേരത്തെ ഡല്‍ഹിക്കെതിരെ 89 റണ്‍സെടുത്ത് മികച്ച പ്രകടനം നടത്തിയിരുന്നു മായങ്ക്. പക്ഷേ ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല.

പഞ്ചാബില്‍ എനിക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. അതുകൊണ്ട് സെന്‍സിബിളായി ബാറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതേ പ്രകടനങ്ങള്‍ ആവര്‍ത്തിക്കാനാണ് ഞാന്‍ നോക്കുന്നത്. ഇത്തരം പ്രകടനങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കുമെന്ന് ടീം പ്രതീക്ഷിക്കുന്നുണ്ട്. ടീമിന്റെ വിജയത്തിലേക്ക് എനിക്ക് സംഭാവന ചെയ്യാന്‍ സാധിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്ന് മായങ്ക് പറഞ്ഞു. ആ ഒരു സന്തോഷത്തില്‍ നിന്നാണ് ടീം ഗെയിം ഉണ്ടാവുന്നതെന്നും മായങ്ക് പറഞ്ഞു.

രാഹുലും ക്രിസ് ഗെയിലും കളിക്കുമ്പോള്‍ എതിരാളികള്‍ മുഴുവന്‍ ഇവരെ കേന്ദ്രീകരിച്ചാണ് പന്തെറിയുക. ഇവരെ പുറത്താക്കാനുള്ള ശ്രമത്തിലായിരിക്കും അവര്‍. അത് എനിക്ക് കൂടുതല്‍ ഗുണം ചെയ്യും. സ്വതന്ത്രമായി ബാറ്റ് ചെയ്യാന്‍ അവസരമൊരുക്കും. എതിരാളികള്‍ അതുകൊണ്ട് തന്നെ കടുത്ത സമ്മര്‍ദത്തിലായിരിക്കും. ഇവര്‍ക്കൊപ്പം ബാറ്റ് ചെയ്യുന്നതാണ് ഏറ്റവും സുഖകരമായ കാര്യം. അവര്‍ക്കൊപ്പം നിന്ന് കളിക്കുക എന്നത് മാത്രമായിരിക്കും, ആ സമയത്തെ നിങ്ങളുടെ ഉത്തരവാദിത്തം. വമ്പനടികളൊക്കെ അവര്‍ മാനേജ് ചെയ്ത് കൊള്ളുമെന്നും മായങ്ക് പറഞ്ഞു.

ഗെയിലിനും രാഹുലിനും സിംഗിളിട്ട് കൊടുക്കുക എന്നതാണ് എന്റെ ജോലി. ഇവര്‍ തിളങ്ങിയില്ലെങ്കില്‍ ആ ഉത്തരവാദിത്തം നിങ്ങള്‍ ഏറ്റെടുക്കണം. അടുത്തതായി ഇറങ്ങുന്നവര്‍ക്കും അത്തരമൊരു ഉത്തരവാദിത്തം ഉണ്ടായിരിക്കുമെന്നും മായങ്ക് അഗര്‍വാള്‍ പറഞ്ഞു. അതേസമയം കിംഗ്‌സ് ഇലവന്‍ നിരയില്‍ വമ്പനടികളാണ് ഉണ്ടായത്. കെഎല്‍ രാഹുലിന്റെ സെഞ്ച്വറിയുടെ മികവില്‍ 206 റണ്‍സാണ് പഞ്ചാബ് ആര്‍സിബിക്കെതിരെ അടിച്ചെടുത്തത്. മായങ്ക് അഗര്‍വാള്‍ 20 പന്തില്‍ 26 റണ്‍സെടുത്ത് തിളങ്ങി. ആദ്യ വിക്കറ്റില്‍ 57 റണ്‍സും രാഹുലുമായി ഇവര്‍ ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, September 24, 2020, 21:33 [IST]
Other articles published on Sep 24, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X