Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ക്വാറന്റെയ്ന്‍ നിയമങ്ങളില്‍ ഇളവ്, രണ്ട് ദിവസത്തിനുള്ളില്‍ ഷെഡ്യൂള്‍ പുറത്തുവിട്ടേക്കും

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിന്റെ ഷെഡ്യൂളിനായുള്ള കാത്തിരുപ്പിലാണ് ആരാധകര്‍. സെപ്റ്റംബര്‍ 19ന് ഐപിഎല്‍ ആരംഭിക്കുമെന്നരിക്കെ ഇതുവരെയായും ഷെഡ്യൂള്‍ പ്രഖ്യാപിക്കാത്തതില്‍ ആരാധകര്‍ നിരാശരാണ്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ടീമുകളുടെ രോഗാവസ്ഥ മനസിലാക്കി ഷെഡ്യൂള്‍ പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് ബിസിസിഐ ഉള്ളത്. യുഎഇയിലെ കോവിഡ് നിയമങ്ങളും ഷെഡ്യൂള്‍ വൈകുന്നതിന്റെ ഒരു കാരണമാണ്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് ദിവസത്തിനുള്ളില്‍ ഐപിഎല്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. മുംബൈ മിററാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്വാറന്റെയ്ന്‍ നിയമങ്ങളില്‍ താരങ്ങള്‍ക്ക് ഇളവ് നല്‍കാമെന്ന അബുദാബി ഭരണകര്‍ത്താക്കളുടെ അറിയിച്ച് ബിസിസിഐക്കും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിനും ലഭിച്ചിട്ടുണ്ട്. ദുബായ്,അബുദാബി,ഷാര്‍ജ എന്നിവടങ്ങളിലെ മൂന്ന് സ്‌റ്റേഡിയങ്ങളിലായാണ് ഇത്തവണത്തെ ഐപിഎല്‍ നടക്കുന്നത്.

ipl2020

നേരത്തത്തെ നിര്‍ദേശ പ്രകാരം ഒരു ടീം മറ്റൊരു സ്ഥലത്തേക്കെത്തി അവിടെ കളിക്കണമെങ്കില്‍ ക്വാറന്റെയ്‌നില്‍ ഇരിക്കണമായിരുന്നു. എന്നാല്‍ ഇനി അത് വേണ്ടെ,താരങ്ങള്‍ക്ക് യാത്ര ചെയ്ത് മറ്റൊരു സ്ഥലത്ത് കളിക്കുന്നതിന് ക്വാറന്റെയ്ന്‍ ആവിശ്യമില്ല. അബുദാബി സര്‍ക്കാര്‍ താരങ്ങളുടെ ക്വാറന്റെയ്ന്‍ നിയമത്തില്‍ ഇളവ് നല്‍കിയിരിക്കുകയാണ്. അതിനാല്‍ത്തന്നെ മൂന്ന് മൈതാനങ്ങളിലും ക്വാറന്റെയ്ന്‍ നോക്കാതെ തന്നെ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കും. അതിനാല്‍ ഷെഡ്യൂള്‍ പ്രഖ്യാപനത്തിലെ വലിയൊരു ആശങ്കയും അവസാനിച്ചു.

മറ്റൊരു പ്രധാന പ്രശ്‌നം സിഎസ്‌കെ ക്യാംപിലെ കോവിഡ് ബാധയായിരുന്നു. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം സിഎസ്‌കെയിലെ എല്ലാ താരങ്ങളുടെയും കോവിഡ് ഫലം നെഗറ്റീവായിട്ടുണ്ട്. ഈ മാസം 3ന് ഒരു പരിശോധന കൂടി നടത്തിയ ശേഷം സിഎസ്‌കെ താരങ്ങള്‍ പരിശീലനം ആരംഭിക്കുമെന്നാണ് വിവരം. അതിനാല്‍ത്തന്നെ ഉടന്‍ തന്നെ ഷെഡ്യൂള്‍ പ്രഖ്യാപനം ഉണ്ടാകും. സെപ്റ്റംബര്‍ 16വരെ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ പരിമിത ഓവര്‍ പരമ്പര നടക്കുന്നുണ്ട്. ഇതിന് ശേഷം മാത്രമാവും ഇരു ടീമിലെയും താരങ്ങള്‍ ഐപിഎല്ലിനായി എത്തുക. അതിനാല്‍ ഇവര്‍ക്ക് ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കും.

ചില ഫ്രാഞ്ചൈസികളില്‍ വിദേശ താരങ്ങള്‍ നിര്‍ണ്ണായക ഘടകമാണ്. ഇരു രാജ്യങ്ങളിലെയും താരങ്ങള്‍ വൈകുന്നത് രാജസ്ഥാന്‍ റോയല്‍സിനെയാവും കൂടുതലായി ബാധിക്കുക. അതിനാല്‍ ഇത്തരം ടീമുകളുടെ മത്സരം ക്രമീകരിക്കുക ബിസിസി ഐക്ക് വെല്ലുവിളിയാണ്. കൂടാതെ ഷെഡ്യൂളിനനുസരിച്ച് ചാനലുകള്‍ക്ക് പരിപാടികള്‍ തയ്യാറാക്കേണ്ടതുണ്ട്. അതിനാല്‍ എത്രയും വേഗം ഷെഡ്യൂള്‍ പ്രഖ്യാപിക്കേണ്ട അവസ്ഥയിലാണ് ബിസിസി ഐ. ചില സൂചനകള്‍ അനുസരിച്ച് ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ നേരിടുമെന്നാണ് അറിയുന്നത്. എന്തായാലും അടുത്ത ദിവസം തന്നെ ഷെഡ്യൂള്‍ പ്രഖ്യാപനം ഉണ്ടായേക്കും.

Story first published: Wednesday, September 2, 2020, 10:27 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+