വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സഞ്ജു, സ്മിത്ത്, തെവാട്ടിയ... ഷാര്‍ജയില്‍ വെടിക്കെട്ട്, രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം

നാലു വിക്കറ്റിനാണ് രാജസ്ഥാന്റെ വിജയം

ഷാര്‍ജ: ഐപിഎല്ലില്‍ റണ്‍മഴ കണ്ട പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനു നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. അപ്രാപ്യമെന്നു തോന്നിച്ച വിജയലക്ഷ്യം അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിലൂടെ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് രണ്ടു വിക്കറ്റിന് 223 റണ്‍സാണ് നേടിയത്. മറുപടിയില്‍ രാജസ്ഥാന്റെ മറുപടി ഇതിനേക്കാള്‍ ഗംഭീരമായിരുന്നു. മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെ ആറു വിക്കറ്റിന് രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി.

1

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും വെടിക്കെട്ട് ഇന്നിങ്‌സുമായി കളം വാണു. 85 റണ്‍സാണ് മലയാളി താരം നേടിയത്. രാഹുല്‍ തെവാട്ടിയ (53), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (50) എന്നിവരാണ് രാജസ്ഥാന്റെ മറ്റു മികച്ച സ്‌കോറര്‍മാര്‍. യഥാര്‍ഥത്തില്‍ കളി മാറ്റി മറിച്ചത് തെവാട്ടിയയുടെ ഇന്നിങ്‌സായിരുന്നു. അവസാനത്തെ മൂന്നോവറില്‍ രാജസ്ഥാനു ജയിക്കാന്‍ 51 റണ്‍സ് വേണ്ടിയിരുന്നു. സഞ്ജു പുറത്താവുകയും ചെയ്തിരുന്നു.

IPL 2020: മിന്നല്‍പ്പിണരായ് മായങ്ക്, വേഗമേറിയ രണ്ടാം സെഞ്ച്വറി! മുരളിയെ പിന്തള്ളിIPL 2020: മിന്നല്‍പ്പിണരായ് മായങ്ക്, വേഗമേറിയ രണ്ടാം സെഞ്ച്വറി! മുരളിയെ പിന്തള്ളി

അദ്ദേഹത്തിന്റെ പ്രവചനം തെറ്റിയിട്ടില്ല, ഉദാഹരണം ദ്രാവിഡ്, രാഹുല്‍- ദേവിനെക്കുറിച്ച് ഗവാസ്‌കര്‍അദ്ദേഹത്തിന്റെ പ്രവചനം തെറ്റിയിട്ടില്ല, ഉദാഹരണം ദ്രാവിഡ്, രാഹുല്‍- ദേവിനെക്കുറിച്ച് ഗവാസ്‌കര്‍

എന്നാല്‍ ഷെല്‍ഡണ്‍ കോട്രലെറിഞ്ഞ 18ാം ഓവറില്‍ റണ്‍മഴ തന്നെ കണ്ടു. അഞ്ചു സിക്‌സറുകളടക്കം 30 റണ്‍സാണ് ഈ ഓവറില്‍ മാത്രം തെവാട്ടിയ വാരിക്കൂട്ടിയത്. മുഹമ്മദ് ഷമിയെറിഞ്ഞ തൊട്ടടുത്ത ഓവറില്‍ മൂന്നു സിക്‌സറടക്കം 19 റണ്‍സും രാജസ്ഥാന്‍ നേടി. ഇതോടെയാണ് കളി പഞ്ചാബില്‍ നിന്നു കൈവിട്ടു പോയത്. അവസാന ഓവറില്‍ രാജസ്ഥാനു വേണ്ടിയിരുന്നത് വെറും രണ്ട് റണ്‍സായിരുന്നു. മൂന്നാമത്തെ പന്തില്‍ ബൗണ്ടറിയിലൂടെ ടോം കറെന്‍ ജയം പൂര്‍ത്തിയാക്കുകയും ചെയ്തു.

2

നേരത്തേ മായങ്ക് അഗര്‍വാളിന്റെ (106) മിന്നല്‍ സെഞ്ച്വറിയായിരുന്നു പഞ്ചാബിനെ വമ്പന്‍ സ്‌കോറിലെത്തിച്ചത്. മായങ്കിന്റെ കന്നി ഐപിഎല്‍ സെഞ്ച്വറിയും നായകന്‍ കെഎല്‍ രാഹുലിന്റെ (69) ഫിഫ്റ്റിയുമാണ് പഞ്ചാബ് ഇന്നിങ്‌സിനു കരുത്തായത്. വെറും 45 പന്തുകളില്‍ നിന്നായിരുന്നു മായങ്ക് സെഞ്ച്വറി കണ്ടെത്തിയത്. ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണിത്. 50 പന്തില്‍ 10 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കമാണ് മായങ്ക് 106 റണ്‍സ് വാരിക്കൂട്ടിയത്. രാഹുല്‍ 53 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറും നേടി. എട്ടു പന്തില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 25 റണ്‍സോടെ നിക്കോളാസ് പുരാനും ഒമ്പത് പന്തില്‍ രണ്ടു ബൗണ്ടറികളോടെ ഗ്ലെന്‍ മാക്‌സ്വെല്ലും പുറത്താവാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബിനു ഗംഭീര തുടക്കമായിരുന്നു രാഹുലും മായങ്കും നല്‍കിയത്. രാജസ്ഥാന്‍ ബൗളര്‍മാര്‍ ഇരുവരും തലങ്ങും വിലങ്ങും പ്രഹരിച്ചു. മായങ്കായിരുന്നു കൂടുതല്‍ അപകടകാരി. നല്ല പന്തുകളെപ്പോലും നിലംതൊടീക്കാതെയാണ് മായങ്ക് ഗ്രൗണ്ടിനു പുറത്തേക്കു അടിച്ചിട്ടത്. ഓപ്പണിങ് വിക്കറ്റില്‍ 183 റണ്‍സ് ഇരുവരും പഞ്ചാബ് ഇന്നിങ്‌സിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.

ഏഴു ബൗളര്‍മാരെയാണ് കളിയില്‍ പഞ്ചാബ് നായകന്‍ സ്മിത്ത് പരീക്ഷിച്ചത്. ഇവരില്‍ ടോം കറെനായിരുന്നു ടീമിന് ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. മായങ്കിനെ അദ്ദേഹം മലയാളി താരം സഞ്ജു സാംസണിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മായങ്ക് മടങ്ങി വൈകാതെ തന്നെ രാഹുലും ക്രീസ് വിട്ടു. അങ്കിത് രാജ്പൂത്തിനായിരുന്നു വിക്കറ്റ്.

രാജസ്ഥാന്റെ തുടക്കം മോശം

രാജസ്ഥാന്റെ തുടക്കം മോശം

വന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ രാജസ്ഥാന്റെ തുടക്കം മോശമായിരുന്നു. ഈ സീസണിലെ ആദ്യ മല്‍സരം കളിച്ച ജോസ് ബട്‌ലര്‍ക്കു വെറും നാലു റണ്‍സെടുക്കാനേ ആയുള്ളൂ. ഷെല്‍ഡണ്‍ കോട്രെലിനായിരുന്നു വിക്കറ്റ്. ബട്‌ലര്‍ കളം വിടുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സ് മാത്രം.
തുടര്‍ന്നാണ് സ്മിത്ത്- സഞ്ജു സഖ്യം ക്രീസില്‍ ഒന്നിച്ചത്. ആദ്യ മല്‍സരത്തില്‍ നിര്‍ത്തിയ ഇടത്തുനിന്നു തന്നെ തുടങ്ങിയ ഈ ജോടി ബൗളര്‍മാരെ അടിച്ചുപറത്തി. ഒമ്പതാമത്തെ ഓവറില്‍ തന്നെ രാജസ്ഥാന്‍ 100 റണ്‍സ് പിന്നിടുകയും ചെയ്തു. സ്‌കോര്‍ 100ല്‍ വച്ചായിരുന്നു 50 റണ്‍സെടുത്ത സ്മിത്ത് പുറത്താവുന്നത്.

സഞ്ജു നിര്‍ത്തിയില്ല

സഞ്ജു നിര്‍ത്തിയില്ല

സ്മിത്ത് കളം വിട്ടെങ്കിലും സഞ്ജുവിനു നിര്‍ത്താന്‍ ഭാവമില്ലായിരുന്നു ക്രീസിന്റെ മറുഭാഗത്ത് തെവാട്ടിയയെ കാഴ്ചക്കാരനാക്കി നിര്‍ത്തി സഞ്ജു നിറഞ്ഞാടി ഇതിനിടെ താരം തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഫിഫ്റ്റി തികയ്ക്കുകയും ചെയ്തു. കരിയറില്‍ ഇതാദ്യമായാണ് ഐപിഎല്ലില്‍ തുടരെ രണ്ടു കളികളില്‍ സഞ്ജു ഫിഫ്റ്റി കണ്ടെത്തുന്നത്.
മൂന്നാം വിക്കറ്റില്‍ സഞ്ജു-തെവാട്ടിയ ജോടി ചേര്‍ന്ന് 61 റണ്‍സ് നേടി. മുഹമ്മദ് ഷമിയായിരുന്നു സഞ്ജുവിന്റെ ഗംഭീര ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഷമിയുടെ ബൗളിങില്‍ രാഹുല്‍ ക്യാച്ചെടുക്കുകയായിരുന്നു.

തീപ്പൊരിയായി തെവാട്ടിയ

തീപ്പൊരിയായി തെവാട്ടിയ

സഞ്ജു ഔട്ടായപ്പോള്‍ കളി തോറ്റെന്നു കരുതിയ രാജസ്ഥാനു വേണ്ടി പിന്നീടൊരു ഹീറോ അവതരിക്കുന്നതാണ് കണ്ടത്. അതുവരെ സഞ്ജുവിന്റെ നിഴലായി നിന്ന തെവാട്ടിയ പിന്നീട് സംഹാരതാണ്ഡവമായി. ഷെല്‍ഡന്‍ കോട്രലെറിഞ്ഞ 18ാം ഓവറിലെ ആറു പന്തില്‍ അഞ്ചും തെവാട്ടിയ സിക്‌സറിവലേക്കു പറത്തിയപ്പോള്‍ പഞ്ചാബ് സതബ്ധരായി. മുഹമ്മദ് ഷമിയെറിഞ്ഞ അടുത്ത ഓവറില്‍ മൂന്നു സിക്‌സറുകളുടെ അകമ്പടിയോടെ 19 റണ്‍സ് തെവാട്ടിയയും ജോഫ്ര ആര്‍ച്ചറും കൂടി നേടിയത്. ഇതോടെ രാജസ്ഥാന്‍ കളി വരുതിയിലാക്കുകയും ചെയ്തു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

കിങ്‌സ് ഇലവന്‍ പഞ്ചാബ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന്‍, ജെയിംസ് നീഷാം, മുരുഗന്‍ അശ്വിന്‍, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, ഷെല്‍ഡോണ്‍ കോട്രെല്‍.

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, രാഹുല്‍ തെവാട്ടിയ, റിയാന്‍ പരാഗ്, ടോം കറെന്‍, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, ജയദേവ് ഉനാട്കട്ട്, അങ്കിത് രാജ്പൂത്ത്.

Story first published: Sunday, September 27, 2020, 23:44 [IST]
Other articles published on Sep 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X