വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഡല്‍ഹി പയ്യന്മാരെ വിരട്ടുമോ ചെന്നൈ സൂപ്പര്‍ കിങ്‌സ്?

ദുബായ്: പ്രതിഭയും പരിചയസമ്പത്തും തമ്മിലുള്ള പോരാട്ടത്തിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് - ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം അരങ്ങൊരുക്കുന്നത്. ധോണിയുടെ 'വയസ്സന്‍പ്പട' ഡല്‍ഹിയുടെ 'പയ്യന്മാരുമായി' കൊമ്പുകോര്‍ക്കും. രാജസ്ഥാന്‍ റോയല്‍സിനെതിരെ വഴങ്ങിയ തോല്‍വിയുടെ ക്ഷീണം തീര്‍ക്കുകയാണ് ചെന്നൈയുടെ പ്രഥമലക്ഷ്യം. കഴിഞ്ഞമത്സരത്തില്‍ സ്റ്റീവ് സ്മിത്തും സഞ്ജു സാംസണും ചേര്‍ന്ന് ചെന്നൈ ബൗളര്‍മാരെ നിലംപരിശാക്കിയിരുന്നു. 200 -ന് മുകളില്‍ റണ്‍സാണ് മത്സരത്തില്‍ രാജസ്ഥാന്‍ നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈയാകട്ടെ ഡുപ്ലെസിയുടെ കരുത്തില്‍ പൊരുതിനോക്കിയെങ്കിലും 16 റണ്‍സകലെ വീണു. സ്പിന്‍ നിരയില്‍ കൂടുതല്‍ അച്ചടക്കം പാലിച്ചായിരിക്കും ഇത്തവണ ഡല്‍ഹിക്ക് എതിരെ ചെന്നൈ ഇറങ്ങുക. കഴിഞ്ഞതവണ ജഡേജയും ചൗളയും സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് ശരിക്കും അറിഞ്ഞിരുന്നു. 8 ഓവറില്‍ ഇരുവരും ചേര്‍ന്ന് 95 റണ്‍സാണ് വഴങ്ങിയത്.

IPL 2020: Match 7, Delhi Capitals VS Chennai Super Kings Score Details, Match-Turning Point And More

ഡല്‍ഹിയുടെ കാര്യമെടുത്താല്‍ ആദ്യമത്സരത്തില്‍ പഞ്ചാബിനോട് കഷ്ടിച്ചാണ് ടീം രക്ഷപ്പെട്ടത്. മാര്‍ക്കസ് സ്‌റ്റോയിനസ്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവരുടെ മികവ് ഡല്‍ഹിക്ക് കരുത്തുപകരും. ബൗളിങ് നിരയില്‍ കഗീസോ റബാദയുണ്ടെന്നതാണ് ഡല്‍ഹിയുടെ പ്രധാന തുറുപ്പുച്ചീട്ട്. പഞ്ചാബിന് എതിരെ സൂപ്പര്‍ ഓവറില്‍ ടീം അനായസം ജയിച്ചതിന്റെ പൂര്‍ണ ക്രെഡിറ്റ് റബാദയ്ക്ക് സ്വന്തം. ഇതേസമയം, മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ ഫോമിനെ കുറിച്ച് ഡല്‍ഹിക്ക് ആശങ്കയുണ്ട്. ഒപ്പം രവിചന്ദ്രന്‍ അശ്വിന്റെ പരിക്കും ടീമിനെ അലട്ടുന്നു. ഇത്തവണ അശ്വിന് പകരം പോണ്ടിങ് ആരെയിറക്കുമെന്ന് കണ്ടറിയാം. മധ്യനിരയില്‍ അജിങ്ക്യ രഹാനെയ്ക്ക് സ്ഥാനം ലഭിക്കുമോയെന്നതാണ് മറ്റൊരു ചോദ്യം. കഴിഞ്ഞമത്സരത്തില്‍ രഹാനെയെ കൂടാതെയാണ് ടീം കളിച്ചത്.

Story first published: Friday, September 25, 2020, 18:27 [IST]
Other articles published on Sep 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X