Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പഞ്ചാബിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് ചെന്നൈ, 9 വിക്കറ്റിന്റെ ജയം, താരമായി ഗെയ്ക്‌വാദ്

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്ലേഓഫ് സാധ്യതകള്‍ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത സിഎസ്‌കെ അനായാസ ജയമാണ് നേടിയത്. റിതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ച്വറിയാണ് മത്സരത്തില്‍ നിര്‍ണായകമായത്. തോല്‍വിയോടെ പഞ്ചാബ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നല്ല തുടക്കമാണ് ലഭിച്ചത്. ഡുപ്ലെസിയും ഗെയ്ക്ക്വാദും ചേര്‍ന്ന് പത്തോവറില്‍ 82 റണ്‍സ് ചേര്‍ത്തിരുന്നു. 34 പന്തില്‍ 48 റണ്‍സെടുത്ത ഡുപ്ലെസിയാണ് ചെന്നെ നിരയില്‍ പുറത്തായ ഏക താരം. നാല് ഫോറും രണ്ട് സിക്‌സറും താരം പറത്തി.

1

വിക്കറ്റ് പോയെങ്കിലും സൂക്ഷമതയോടെ കളിച്ച ചെന്നൈ അര്‍ഹിച്ച ജയം നേടുകയായിരുന്നു. ഗെയ്ക്വാദ് 49 പന്തില്‍ 62 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ച്വറിയാണിത്. ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഗെയ്ക്വാദ് അടിച്ചു. അമ്പാട്ടി റായിഡു 30 പന്തില്‍ 30 റണ്‍സെടുത്തു. അതേസമയം വിക്കറ്റ് എടുക്കാതിരുന്നതാണ് പഞ്ചാബിന് മത്സരത്തില്‍ തിരിച്ചടിയായത്. അമ്പയര്‍മാരുടെ മോശം തീരുമാനം പ്രതിസന്ധിയുണ്ടാക്കി. ഒരു ബൗളറെ കൂടി കളിപ്പിച്ചിരുന്നെങ്കില്‍ കളി മാറുമായിരുന്നു.

നേരത്തെ നല്ല രീതിയില്‍ തുടങ്ങിയ പഞ്ചാബിനെ ചെന്നൈ മികച്ച ബൗളിംഗിലൂടെ പിടിച്ച് നിര്‍ത്തുകയായിരുന്നു. ദീപക് ഹൂഡയുടെ അതിവേഗ അര്‍ധ സെഞ്ച്വറിയാണ് മത്സരത്തില്‍ പഞ്ചാബിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നേരത്തെ ടോസ് നേടിയ ചെന്നൈ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നിരയിലും പഞ്ചാബ് നിരയിലും മാറ്റങ്ങളുണ്ടായിരുന്നു. ഷാര്‍ദുല്‍ താക്കൂര്‍ കരണ്‍ ശര്‍മയ്ക്ക് പകരവും ഇമ്രാന്‍ താഹിര്‍ സാന്റ്‌നര്‍ക്ക് പകരവും വാട്‌സണ് പകരം ഫാഫ് ഡുപ്ലെസിയും കളിച്ചു.

പഞ്ചാബ് നിരയില്‍ അര്‍ഷ്ദീപിനും ഗ്ലെന്‍ മാക്‌സ്‌വെല്ലിനും പകരം നീഷാമും മായങ്ക് അഗര്‍വാളും കളിച്ചു. നല്ല രീതിയില്‍ തന്നെയാണ് പഞ്ചാബ് ബാറ്റിംഗ് തുടങ്ങിയത്. മായങ്ക് അഗര്‍വാള്‍ തിരിച്ചെത്തിയതോടെ അവര്‍ക്ക് നല്ല തുടക്കവും ലഭിച്ചു. 5.2 ഓവറില്‍ 48 റണ്‍സ് രാഹുലും അഗര്‍വാളും ചേര്‍ത്തു. 15 പന്തില്‍ 26 റണ്‍സെടുത്ത അഗര്‍വാളിനെ എന്‍ഗിഡി പുറത്താക്കിയതോടെ കളി മാറി. അധികം വൈകാതെ തന്നെ രാഹുലിനെയും എന്‍ഗിദി മടക്കി. ക്രിസ് ഗെയില്‍, നിക്കോളാസ് പൂരാന്‍ എന്നിവരും പരാജയമായി. പിന്നീട് മന്‍ദീപ് സിംഗും ദീപക് ഹൂഡയും ചേര്‍ന്നാണ് പൊരുതിയത്. 14 റണ്‍സെടുത്ത മന്‍ദീപ് പുറത്തായ ശേഷം ഹൂഡ ഒറ്റയ്ക്ക് പൊരുതുകയായിരുന്നു.

30 പന്തില്‍ 62 റണ്‍സടിച്ച ഹൂഡ പുറത്താവാതെ നിന്നു. സ്‌കോര്‍ 150 കടത്തിയതും ഹൂഡയാണ്. അവസാന അഞ്ചോവറില്‍ 50 റണ്‍സിലധികം പഞ്ചാബ് അടിച്ച് കൂട്ടി. നാല് സിക്‌സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഹൂഡയുടെ ഇന്നിംഗ്‌സ്. ചെന്നൈ നിരയില്‍ മൂന്ന് വിക്കറ്റെടുത്ത എന്‍ഗിഡി മികച്ച് നിന്നു. ഇമ്രാന്‍ താഹിറും രവീന്ദ്ര ജഡേജയും ശാര്‍ദുല്‍ താക്കൂറും ഓരോ വിക്കറ്റെടുത്തു.

Story first published: Sunday, November 1, 2020, 19:16 [IST]
Other articles published on Nov 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+