വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കഷ്ടകാലം തീരാതെ ഡല്‍ഹി, പ്ലേ ഓഫ് കാത്തിരിപ്പ് നീളുന്നു — മുംബൈക്ക് ഗംഭീര ജയം

ദുബായ്: തോല്‍വികള്‍ തുടര്‍ക്കഥയാക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. പ്ലേ ഓഫിന് തൊട്ടരികെയെത്തിയിട്ടും ജയിക്കാന്‍ കഴിയാത്ത സ്ഥിതി. ദുബായില്‍ മുംബൈ ഇന്ത്യന്‍സിന് എതിരെയും ശ്രേയസ് അയ്യറും സംഘവും ദയനീയമായി തോറ്റു. ഡല്‍ഹി ഉയര്‍ത്തിയ 111 റണ്‍സ് ലക്ഷ്യം 34 പന്തുകള്‍ ബാക്കി നില്‍ക്കെ മുംബൈ അനായാസം കീഴടക്കി. കളിയുടെ സമഗ്രമേഖലയിലും മുംബൈയാണ് ആധിപത്യം പുലര്‍ത്തിയത്. 47 പന്തില്‍ 72 റണ്‍സെടുത്ത ഇഷന്‍ കിഷനാണ് മുംബൈയുടെ ടോപ്‌സ്‌കോറര്‍. 3 സിക്‌സും 8 ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ട്. ക്വിന്റണ്‍ ഡികോക്കിനെ പുറത്താക്കിയതൊഴിച്ചാല്‍ മത്സരത്തില്‍ ആഘോഷിക്കാനുള്ള നിമിഷം ഡല്‍ഹിക്ക് തീരെയുണ്ടായിരുന്നില്ല. സ്‌കോര്‍: ഡല്‍ഹി 110/9, മുംബൈ 14.2 ഓവറില്‍ 111/1.

IPL 2020: Match 51, Delhi Capitals vs Mumbai Indians Score Details And Match Updates

ലക്ഷ്യം ചെറുതെന്നിരിക്കെ സാവകാശമാണ് മുംബൈ ഇന്ത്യന്‍സ് ബാറ്റു ചെയ്തത്. പവര്‍പ്ലേ തീരുമ്പോള്‍ ഇഷന്‍ കിഷനും ഡികോക്കും ചേര്‍ന്ന് 38 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 10 ആം ഓവറില്‍ ടീം 68 റണ്‍സ് പിന്നിട്ടു. തൊട്ടടുത്ത ഓവറിലാണ് ഡികോക്ക് (28 പന്തില്‍ 26) പുറത്താകുന്നത്. നോര്‍ക്കിയയുടെ അതിവേഗ പന്ത് ഡികോക്കിന്റെ സ്റ്റംപും തെറിപ്പിച്ചു പോവുകയായിരുന്നു. എന്നാല്‍ മുംബൈയുടെ മുന്നോട്ടുള്ള പ്രയാണത്തെ ഇതൊന്നും ബാധിച്ചില്ല. ഒടുവില്‍ നോര്‍ക്കിയയുടെ 15 ആം ഓവറിലെ രണ്ടാം പന്തില്‍ തകര്‍പ്പന്‍ സിക്‌സോടെ ഇഷന്‍ കിഷന്‍ മുംബൈയ്ക്ക് വിജയം സമ്മാനിച്ചു.

നേരത്തെ, ജസ്പ്രീത് ബുംറയ്ക്കും ട്രെന്‍ഡ് ബൗള്‍ട്ടിനും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായില്ല. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യാനിറങ്ങിയ ഡല്‍ഹി, നിശ്ചിത 20 ഓവറില്‍ 110 റണ്‍സിന് ഇന്നിങ്‌സ് പൂര്‍ത്തിയാക്കുകയായിരുന്നു. ബാറ്റ്‌സ്മാന്മാര്‍ സമ്പൂര്‍ണ ദുരന്തമായിരുന്നു മത്സരത്തില്‍. 29 പന്തില്‍ 25 റണ്‍സെടുത്ത നായകന്‍ ശ്രേയസ് അയ്യറാണ് തമ്മില്‍ ഭേദം. റിഷഭ് പന്ത് 24 പന്തില്‍ 21 റണ്‍സ് നേടി.

വാലറ്റത്ത് കഗീസോ റബാദ നടത്തിയ ചെറുത്തുനില്‍പ്പാണ് ഡല്‍ഹിയെ പൊരുതാവുന്ന സ്‌കോറിലേക്ക് കൊണ്ടുവന്നത്. മുംബൈ നിരയില്‍ പേസ് ബൗളര്‍ ക്രീസ് വാണു. ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബൗള്‍ട്ടും 3 വിക്കറ്റുകള്‍ വീതം കൈക്കലാക്കി. നതാന്‍ കോള്‍ട്ടര്‍നൈലിനും രാഹുല്‍ ചഹറിനും ഓരോ വിക്കറ്റുവീതമുണ്ട്.

IPL 2020: Match 51, Delhi Capitals vs Mumbai Indians Score Details And Match Updates

തകര്‍ച്ചയോടെയാണ് ഡല്‍ഹി ബാറ്റിങ് ആരംഭിച്ചത്. ഒരിക്കല്‍ക്കൂടി പ്രതിഭയുടെ നിഴലില്‍ മാത്രമായി ഒതുങ്ങി ശിഖര്‍ ധവാനും പൃഥ്വി ഷായും. ആദ്യ ഓവറില്‍ത്തന്നെ ശിഖര്‍ ധവാന്‍ (0) ട്രെന്‍ഡ് ബൗള്‍ട്ടിന് പിടികൊടുത്ത് മടങ്ങുകയായിരുന്നു. ബൗള്‍ട്ടിന്റെ മൂന്നാം ഓവറില്‍ പൃഥ്വി ഷായും (11 പന്തില്‍ 10) തിരിച്ചുകയറി. ബൗള്‍ട്ടിനെ രണ്ടു തവണ അതിര്‍ത്തി കടത്തിയ ഷാ, വീണ്ടും ആവേശം പൂണ്ടതാണ് വിക്കറ്റ് നഷ്ടപ്പെടാന്‍ കാരണം. തുടര്‍ന്ന് ശ്രേയസ് അയ്യര്‍ - റിഷഭ് പന്ത് സഖ്യമാണ് ടീമിനെ മുന്നോട്ടു നയിച്ചത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡിന് വേഗം ഇരുവര്‍ക്കും കഴിഞ്ഞില്ല. ഫലമോ, 11 ആം ഓവറില്‍ ശ്രേയസ് പുറത്താകുമ്പോള്‍ കേവലം 50 റണ്‍സ് മാത്രമാണ് ഡല്‍ഹിയുടെ സമ്പാദ്യം.

IPL 2020: Match 51, Delhi Capitals vs Mumbai Indians Score Details And Match Updates

രാഹുല്‍ ചഹറിന്റെ പന്തില്‍ ഡല്‍ഹി നായകനെ ഡികോക്ക് സ്റ്റംപു ചെയ്യുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ മാര്‍ക്കസ് സ്‌റ്റോയിനിസും (3 പന്തില്‍ 2) റിഷഭ് പന്തും വീണതോടെ (24 പന്തില്‍ 21) ഡല്‍ഹി അപകടം തിരിച്ചറിഞ്ഞു. ഹര്‍ഷല്‍ പട്ടേല്‍ (9 പന്തില്‍ 5), ഷിമറോണ്‍ ഹെറ്റ്‌മെയര്‍ (13 പന്തില്‍ 11), രവിചന്ദ്രന്‍ അശ്വിന്‍ (9 പന്തില്‍ 12) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനുണ്ടായില്ല. ഇതോടെ ഡല്‍ഹിയുടെ പോരാട്ടം 110 റണ്‍സില്‍ അവസാനിച്ചു.

ഇരുടീമുകളുടെയും പ്ലേയിങ് ഇലവന്‍ ചുവടെ കാണാം.

മുംബൈ ഇന്ത്യന്‍സ്:

ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ഇഷന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ക്രുണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് (നായകന്‍), നതാന്‍ കോള്‍ട്ടര്‍നൈല്‍, രാഹുല്‍ ചഹര്‍, ജയന്ത് യാദവ്, ട്രെന്‍ഡ് ബൗള്‍ട്ട്, ജസ്പ്രീത് ബുംറ.

ഡല്‍ഹി ക്യാപിറ്റല്‍സ്:

പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍ (നായകന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഷിമറണ്‍ ഹെറ്റ്മയര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ഹര്‍ഷല്‍ പട്ടേല്‍, പ്രവീണ്‍ ദൂബെ, കഗീസോ റബാദ, രവിചന്ദ്രന്‍ അശ്വിന്‍, ആന്റിച്ച് നോര്‍ക്കിയ.

Story first published: Saturday, October 31, 2020, 18:34 [IST]
Other articles published on Oct 31, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X