വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സൂപ്പര്‍ സണ്‍ഡേയില്‍ ഡബിള്‍ സൂപ്പര്‍ ഓവര്‍ ത്രില്ലര്‍! മുംബൈയെ വീഴ്ത്തി പഞ്ചാബ്

പഞ്ചാബ് പ്ലേഓഫ് സാധ്യത നിലനിര്‍ത്തി

ദുബായ്: ഐപിഎല്ലില്‍ ഇരട്ട സൂപ്പര്‍ ഓവര്‍ കണ്ട ത്രില്ലറില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ആവേശോജ്വല വിജയം. നിശ്ചിത ഓവറില്‍ ടൈ ആയ കളിയുടെ സൂപ്പര്‍ ഓവറും ടൈയില്‍ കലാശിച്ചു. ഇതോടെ മറ്റൊരു സൂപ്പര്‍ ഓവര്‍ കൂടി വേണ്ടി വന്നു. ഒന്നാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വെറും അഞ്ചു റണ്‍സെടുക്കാനേ ആയുള്ളൂ. ജസ്പ്രീത് ബുംറയുടെ സൂപ്പര്‍ ഓവറില്‍ പഞ്ചാബിന് ഒരു ബൗണ്ടറിയോ, സിക്‌സറോ നേടാനായില്ല. നിക്കോളാസ് പൂരന്‍ ആദ്യ പന്തില്‍ പുറത്തായപ്പോള്‍ അവസാന ബോളില്‍ നായകന്‍ കെഎല്‍ രാഹുല്‍ വിക്കറ്റിനു മുന്നിലും കുരുങ്ങി.

2

മറുപടിയില്‍ മുഹമ്മദ് ഷമിയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ മുംബൈയ്ക്കും അഞ്ചു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ വീണ്ടുമൊരു സൂപ്പര്‍ ഓവര്‍ കൂടി വേണ്ടി വന്നു. രോഹിത് ശര്‍മയും ക്വിന്റണ്‍ ഡികോക്കുമായിരുന്നു സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്തത്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സായിരുന്നു മുംബൈയ്ക്കു വേണ്ടിയിരുന്നത്. ഡബിളിനായി ഓടിയ രോഹിത്തിനും ഡികോക്കിനും സിംഗിളെടുക്കാനേ ആയുള്ളൂ. ഡികോക്കിനെ റണ്ണൗട്ടിലൂടെ പഞ്ചാബ് പുറത്താക്കി.

രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 11 റണ്‍സാണ് നേടിയത്. കിരോണ്‍ പൊള്ളാര്‍ഡും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു കളിച്ചത്. ബൗള്‍ ചെയ്തതാവട്ടെ ക്രിസ് ജോര്‍ഡനായിരുന്നു. രണ്ടു വൈഡും ഒരു ബൗണ്ടറിയുമടക്കമാണ് ജോര്‍ഡന്‍ 11 റണ്‍സ് വിട്ടുകൊടുത്തത്. തുടര്‍ന്നു ക്രിസ് ഗെയ്‌ലും മായങ്ക് അഗര്‍വാളുമാണ് പഞ്ചാബിനായി സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്തത്. ബൗളര്‍ ട്രെന്റ് ബോള്‍ട്ടായിരുന്നു. സിക്‌സറോടെയാണ് ഗെയ്ല്‍ സൂപ്പര്‍ ഓവര്‍ തുടങ്ങിയത്. അടുത്ത പന്തില്‍ സിംഗിള്‍. മൂന്നാമെത്ത പന്തില്‍ മായങ്കിന്റെ ബൗണ്ടറി. നാലാം പന്തും ബൗണ്ടറിയിലേക്കു പായിച്ച് മായങ്ക് പഞ്ചാബിനു മിന്നുന്ന വിജയം നേടിക്കൊടുത്തു. ഈ വിജയത്തോടെ പ്ലേഓഫ് പ്രതീക്ഷകള്‍ പഞ്ചാബ് നിലനിര്‍ത്തി. ജയം അവരെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നിന്നു ആറാംസ്ഥാനത്തേക്കു ഉയര്‍ത്തുകയും ചെയ്തു.

1

നേരത്തേ ടോസിനു ശേഷം ബാറ്റ് ചെയ്ത മുംബൈ ആറു വിക്കറ്റിന് 176 റണ്‍സാണ് നേടിയത്. മറുപടിയില്‍ പഞ്ചാബും ആറു വിക്കറ്റിനു ഇതേ സ്‌കോറാണ് നേടിയത്. അവസാന ഓവറില്‍ പഞ്ചാബിനു ജയിക്കാന്‍ ഒമ്പത് റണ്‍സ് മതിയായിരുന്നു. പക്ഷെ ട്രെന്റ് ബോള്‍ട്ടിന്റെ ഓവറില്‍ അവര്‍ക്ക് എട്ടു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

കെഎല്‍ രാഹുല്‍ (77) ക്യാപ്റ്റന്റെ കളി കെട്ടഴിച്ചെങ്കിലും മറ്റുള്ളവരില്‍ നിന്നും കാര്യമായ സംഭാവന ലഭിച്ചില്ല. 51 പന്തില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് രാഹുല്‍ ടീമിന്റെ അമരക്കാരനായത്. ക്രിസ് ഗെയ്ല്‍ (24), നിക്കോളാസ് പൂരന്‍ (24), മായങ്ക് അഗര്‍വാള്‍ (11), ഗ്ലെന്‍ മാക്‌സ്വെല്‍ (0), ക്രിസ് ജോര്‍ഡന്‍ (13) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. പഞ്ചാബിനു ജയിക്കാന്‍ 15 പന്തില്‍ 24 റണ്‍സ് മാത്രം വേണമെന്നിരിക്കെയാണ് മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന രാഹുല്‍ പുറത്തായത്. ഇതോടെ മുംബൈ കളിയില്‍ പിടിമുറുക്കുകയും ചെയ്തു. മുംബൈയ്ക്കായി ജസ്പ്രീത് ബുംറ മൂന്നും രാഹുല്‍ ചഹര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

മുംബൈ ആറു വിക്കറ്റിനാണ് 176 റണ്‍സെടുത്തത്. ക്വിന്റണ്‍ ഡികോക്കിന്റെ (53) ഫിഫ്റ്റിയാണ് മുംബൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 43 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്രുനാല്‍ പാണ്ഡ്യയാണ് (34) മറ്റൊരു പ്രധാന സ്‌കോറര്‍. കിരോണ്‍ പൊള്ളാര്‍ഡ് 34* (12 പന്ത്, 4 സിക്‌സര്‍, 1 ബൗണ്ടറി), നതാന്‍ കൂള്‍ട്ടര്‍ നൈല്‍ 24* (12 പന്ത്, 4 ബൗണ്ടറി) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് മുംബൈയെ 170 കടത്തിയത്. വെറും 21 പന്തില് ഈ ജോടി 57 റണ്‍സ് വാരിക്കൂട്ടി. അവസാന അഞ്ചോവറില്‍ മുംബൈ 62 റണ്‍സ് അടിച്ചെടുത്തു. നായകന്‍ രോഹിത് ശര്‍മ (9), സൂര്യകുമാര്‍ യാദവ് (0), ഇഷാന്‍ കിഷന്‍ (7), ഹാര്‍ദിക് പാണ്ഡ്യ (8) എന്നിവര്‍ നിരാശപ്പെടുത്തി. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമിയും അര്‍ഷ്ദീപ് സിങും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

തുടക്കം മോശം

തുടക്കം മോശം

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈയുടെ തുടക്കം മോശമായിരുന്നു. ഒരു റണ്‍സിന്റെ ഇടവേളയില്‍ രണ്ടു വികക്കറ്റുകളാണ് അവര്‍ക്കു നഷ്ടമായത്. ടീം സ്‌കോര്‍ 23ല്‍ വച്ച് നായകന്‍ രോഹിത്താണ് ആദ്യം മടങ്ങിയത്. എട്ടു പന്തില്‍ നിന്നും രണ്ടു ബൗണ്ടറികളോടെ ഒമ്പത് റണ്‍സെടുത്ത രോഹിത്തിനെ അര്‍ഷ്ദീപ് സിങ് ക്ലീന്‍ ബൗള്‍ഡാക്കി.
ടീം സ്‌കോറിലേക്ക് ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ പുതുതായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവും മടങ്ങി. നാലു പന്തുകള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ കഴിയാതെ നിന്ന യാദവിനെ ഷമിയുടെ ബൗളിങില്‍ എം അശ്വിന്‍ മിഡ് വിക്കറ്റില്‍ പിടികൂടി.

ഇഷാനും തിളങ്ങാനായില്ല

ഇഷാനും തിളങ്ങാനായില്ല

വെടിക്കെട്ട് താരം ഇഷാന്‍ കിഷനായിരുന്നു മൂന്നാമനായി ക്രീസ് വിട്ടത്. മുംബൈയുടെ സ്‌കോര്‍ ബോര്‍ഡിലേക്ക് 14 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഇഷാനെ പഞ്ചാബ് തിരിച്ചയച്ചു. രോഹിത്തിന്റെ അന്തകനായ അര്‍ഷ്ദീപാണ് ഇഷാനെയും വീഴ്ത്തിയത്.
ഏഴു പന്തില്‍ നിന്നും ഒരു ബൗണ്ടറിയോടെ ഏഴു റണ്‍സെടുത്ത ഇഷാനെ അര്‍ഷ്ദീപിന്റെ ബൗളിങില്‍ തേര്‍ഡ് മാനില്‍ അശ്വിന്‍ പിടികൂടി. മുംബൈ മൂന്നിന് 38.

പാണ്ഡ്യ- ഡികോക്ക് കൂട്ടുകെട്ട്

പാണ്ഡ്യ- ഡികോക്ക് കൂട്ടുകെട്ട്

മൂന്നിന് 38 റണ്‍സെന്ന നിലയിലേക്കു വീണ മുംബൈയെ കളിയിലേക്കേു തിരികെ കൊണ്ടുവന്നത് ക്വിന്റണ്‍ ഡികോക്ക്- ക്രുനാല്‍ പാണ്ഡ്യ ജോടിയായിരുന്നു. 58 റണ്‍സാണ് നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു നേടിയത്. ഈ സഖ്യം മുംബൈയെ മികച്ച സ്‌കോറിലേക്കു നയിക്കവെയാണ് ക്രുനാലിനെ പുറത്താക്കി ബിഷ്‌നോയ് പഞ്ചാബിന് ബ്രേക്ക്ത്രൂ നല്‍കിയത്.
സ്വീപ്പ് ഷോട്ട് കളിച്ച ക്രുനാലിനെ ദീപക് ഹൂഡ പിടികൂടുകയായിരുന്നു. 30 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ക്രുനാലിന്റെ ഇന്നിങ്‌സ്.

ഹാര്‍ദിക്, ഡികോക്ക്

ഹാര്‍ദിക്, ഡികോക്ക്

ഹാര്‍ദിക് പാണ്ഡ്യക്കു ഈ കളിയില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. നാലു പന്തില്‍ ഒരു സിക്‌സറോടെ എട്ടു റണ്‍സെടുത് ക്രുനാലിനെ മുഹമ്മദ് ഷമിയാണ് മടക്കിയത്. പോയിന്റിലേക്ക് വമ്പന്‍ ഷോട്ട് കളിച്ച ഹാര്‍ദിക്കിനെ നിക്കോളോസ് പൂരന്‍ ക്യാച്ച് ചെയ്യുകയായിരുന്നു.
തൊട്ടടുത്ത ഓവറില്‍ തന്നെ ഫിഫ്റ്റിയുമായി മുന്നേറുകയായിരുന്ന ഡികോക്കും പുറത്ത്. ക്രിസ് ജോര്‍ഡനാണ് വിക്കറ്റെടുത്തത്. ഡിപ്പ് മിഡ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളാണ് ഡികോക്കിന്റെ ക്യാച്ചെടുത്തത്.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, രാഹുല്‍ ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

കിങ്‌സ് ഇലവന്‍ പഞ്ചാബ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പൂരന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ദീപക് ഹൂഡ, ക്രിസ് ജോര്‍ഡന്‍, മുരുഗന്‍ അശ്വിന്‍, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്.

Story first published: Monday, October 19, 2020, 0:36 [IST]
Other articles published on Oct 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X