ദുബായ്: ഐപിഎല്ലിലെ സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഗ്ലാമര്‍ പോരാട്ടത്തില്‍ ഹൈദരാബാദിനെതിരെ കൊല്‍ക്കത്തയ്ക്ക് ജയം. ഇരുടീമുകളും 163 റണ്‍സില്‍ ഒതുങ്ങിയപ്പോഴാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ലോക്കി ഫെര്‍ഗൂസന്‍ താരമായ കളി കൂടിയാണിത്. ഫെര്‍ഗൂസന്റെ തീപ്പാറുന്ന പന്തുകള്‍ക്ക് മുന്നിലാണ് ഹൈദരാബാദ് മുട്ടുമടക്കിയത്. സൂപ്പര്‍ ഓവറില്‍ ഫെര്‍ഗൂസന്‍ രണ്ട് റണ്‍സ് മാത്രമാണ് പിറന്നത്. വാര്‍ണറെയും അബ്ദുള്‍ സമദിനെയും താരം ക്ലീന്‍ ബൗള്‍ഡാക്കി. സൂപ്പര്‍ ഓവറില്‍ റാഷിദ് ഖാന്‍ കൊല്‍ക്കത്തയെ ഞെട്ടിച്ചെങ്കിലും നാല് പന്തില്‍ ലക്ഷ്യം നേടുകയായിരുന്നു കൊല്‍ക്കത്ത. നേരത്തെ ഫെര്‍ഗൂസന്‍ മൂന്ന് വിക്കറ്റെടുത്ത് ഹൈദരാബാദിനെ തകര്‍ത്തിരുന്നു.

നേരത്തെ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് മികച്ച തുടക്കമാണ് ലഭിച്ചത്. ജോണി ബെയര്‍സ്‌റ്റോയും കെയ്ന്‍ വില്യംസണും ചേര്‍ന്നാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. ബെയര്‍സ്റ്റോ 28 പന്തില്‍ 36 റണ്‍സെടുത്തു. വില്യംസണ്‍ 19 പന്തില്‍ 29 റണ്‍സെടുത്തു. വില്യംസണ്‍ ആദ്യം പുറത്തായെങ്കിലും പിന്നീട് വന്ന പ്രിയം ഗാര്‍ഗിന് പിടിച്ച് നില്‍ക്കാനായില്ല. ഡേവിഡ് വാര്‍ണറാണ് അവസാനം വരെ പിടിച്ച് നിന്ന് മത്സരം ടൈ ആക്കിയത്. വാര്‍ണര്‍ 33 പന്തില്‍ 47 റണ്‍സടിച്ച് പുറത്താവാതെ നിന്നു. അഞ്ച് ബൗണ്ടറി താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍ എന്നിവര്‍ പരാജയമായി. അബ്ദുള്‍ സമദ് 15 പന്തില്‍ 23 റണ്‍സടിച്ചു. കൊല്‍ക്കത്ത നിരയില്‍ വെറും 15 റണ്‍സ് മാത്രമാണ് നാലോവറില്‍ ഫെര്‍ഗൂസന്‍ വഴങ്ങിയത്.
നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ചില മാറ്റങ്ങള്‍ കൊല്‍ക്കത്ത നിരയിലുണ്ടായിരുന്നു ഗ്രീനും പ്രസീദും പുറത്തായി. പകരം ലോക്കി ഫെര്‍ഗൂസനും കുല്‍ദീപ് യാദവും കളത്തില്‍ ഇറങ്ങി. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ഖലീല്‍ അഹമ്മദിന് പകരം ബേസില്‍ തമ്പി കളിച്ചു. ജയം അനിവാര്യമായ മത്സരത്തിലാണ് ഇരുടീമുകളും കളത്തില്‍ ഇറങ്ങിയത്. എന്നാല്‍ വേഗമേറിയ തുടക്കമായിരുന്നില്ല ടീമിന് ലഭിച്ചില്ല. എന്നാല്‍ സാമാന്യ ഭേദപ്പെട്ട റണ്‍സ് ടീമിനുണ്ടായിരുന്നു. രാഹുല്‍ ത്രിപാഠിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ ഓപ്പണിംഗില്‍ 48 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 23 റണ്‍സെടുത്ത ത്രിപാഠിയെ പുറത്താക്കി നടരാജനാണ് ഹൈദരാബാദിന് ബ്രേക്ക് നല്‍കിയത്. നല്ല തുടക്കം കിട്ടിയിട്ടും വലിയ സ്‌കോര്‍ നേടുന്നതില്‍ ത്രിപാഠി പരാജയപ്പെട്ടു. നിതീഷ് റാണ വന്ന ഉടനെ തന്നെ സ്‌കോര്‍ ഉയര്‍ത്താനാണ് ശ്രമിച്ചത്. 20 പന്തില്‍ 29 റണ്‍സടിച്ച റാണ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറും അടിച്ചു.
പക്ഷേ ഒരറ്റത്ത് ശുഭ്മാന്‍ ഗില്‍ വലിയ ഷോട്ടുകള്‍ കളിക്കാനാവാതെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. 37 പന്തില്‍ 36 റണ്‍സടിച്ചാണ് ഗില്‍ പുറത്തായത്. അഞ്ച് ബൗണ്ടറിയിച്ചിരുന്നു താരം. എന്നാല്‍ സ്‌കോറിംഗ് ഉയര്‍ത്താന്‍ നോക്കി പുറത്താവുകയായിരുന്നു. റാഷിദ് ഖാനായിരുന്നു വിക്കറ്റ്. ആേ്രന്ദ റസ്സലിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. ഒമ്പത് റണ്‍സെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ ഇയാന്‍ മോര്‍ഗനും ദിനേഷ് കാര്‍ത്തിക്കും ചേര്‍ന്ന് നടത്തിയ വെടിക്കെട്ടാണ് ടീം സ്‌കോര്‍ ഇത്രയെങ്കിലും എത്തിച്ചത്. കാര്‍ത്തിക് 14 പന്തില്‍ 24 റണ്‍സടിച്ചു. രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയും അടിച്ചു. മോര്‍ഗന്‍ 23 പന്തില്‍ 34 റണ്‍സാണ് അടിച്ചത്. മൂന്ന് ഫോറും ഒരു സിക്‌സും ആ ബാറ്റില്‍ നിന്ന് പിറന്നു.
ഹൈദരാബാദ് ബൗളര്‍മാരില്‍ ബേസില്‍ തമ്പിയും നടരാജനും വേണ്ടത്ര തിളങ്ങിയില്ല. ബാക്കിയെല്ലാവരും നല്ല പ്രകടനം നടത്തി. ബേസില്‍ നാലോവറില്‍ 46 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റെടുത്തത്. നടരാജന്‍ നാല്‍പ്പത് റണ്‍സും വഴങ്ങി രണ്ട് വിക്കറ്റുമെടുത്തു. വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, എന്നിവര്‍ ഓരോ വിക്കറ്റെടുത്തു