വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ദുരന്തനായകനായി ഉനദ്ഘട്ട്, രാജസ്ഥാന് 'റോയല്‍' തോല്‍വി — ദുബായില്‍ 'ഡിവില്ലേഴ്‌സ് ഷോ'

ദുബായ്: ഡിവില്ലേഴ്‌സ് ബാംഗ്ലൂരിനെ രക്ഷിച്ചു! ദുബായ് രാജ്യാന്തര സ്‌റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 7 വിക്കറ്റ് ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂര്‍ 2 പന്തുകള്‍ ബാക്കി നില്‍ക്കെ വിജയം കയ്യടക്കി. മത്സരത്തില്‍ ആകെ മൂന്നു വിക്കറ്റുകള്‍ മാത്രമാണ് ബാംഗ്ലൂരിന് നഷ്ടപ്പെട്ടത്. 22 പന്തില്‍ 55 റണ്‍സെടുത്ത എബി ഡിവില്ലേഴ്‌സാണ് ബാംഗ്ലൂരിന്റെ വിജയശില്‍പ്പി.

കോലി പുറത്തായതോടെ മന്ദഗതിയിലായ ബാംഗ്ലൂരിന്റെ പോരാട്ടത്തിന് ഡിവില്ലേഴ്‌സാണ് പുതുജീവന്‍ നല്‍കിയത്. അവസാന ഓവറുകളില്‍ ഡിവില്ലേഴ്‌സിന്റെ തകര്‍പ്പന്‍ ബാറ്റിങ് ബാംഗ്ലൂരിനെ വിജയതീരത്തു കൊണ്ടുവന്നു. രാജസ്ഥാന്‍ നിരയില്‍ ശ്രേയസ് ഗോപാല്‍, കാര്‍ത്തിക് ത്യാഗി, രാഹുല്‍ തെവാട്ടിയ എന്നിവര്‍ക്കാണ് വിക്കറ്റ്.

IPL 2020: Match 33, Rajasthan Royals vs Royal Challengers Bangalore Score Details, Complete Coverage

ആരോണ്‍ ഫിഞ്ചിന്റെ പിന്‍ബലത്തില്‍ മികച്ച തുടക്കമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തുടക്കത്തില്‍ കയ്യടക്കിയത്. മൂന്നാം ഓവറില്‍ ടീം 22 റണ്‍സ് എടുത്തു. ശ്രേയസ് ഗോപാലെറിഞ്ഞ നാലാം ഓവറിലാണ് ഫിഞ്ച് (11 പന്തില്‍ 14) വീണത്. തുടര്‍ന്ന് പടിക്കലും കോലിയും ക്രീസില്‍ ഒന്നിച്ചു. ഒന്നിന് 47 എന്ന നിലയ്ക്കാണ് ബാംഗ്ലൂര്‍ പവര്‍പ്ലേ പൂര്‍ത്തിയാക്കിയത്. ചിത്രത്തിലേക്ക് ലെഗ് സ്പിന്നുമായി രാഹുല്‍ തെവാട്ടിയ കടന്നുവന്നതോടെ ബാംഗ്ലൂരിന്റെ റണ്ണൊഴുക്ക് മന്ദഗതിയിലായി. 10 ഓവറില്‍ ആര്‍സിബി 77 റണ്‍സ് പിന്നിട്ടു. ഒരറ്റത്ത് ദേവ്ദത്ത് പടിക്കല്‍ റണ്‍സടിക്കാന്‍ പെടാപാട് പെട്ടതോടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം കോലി ഏറ്റെടുത്തു. 13 ആം ഓവറില്‍ തെവാട്ടിയ്ക്ക് മുന്നിലാണ് പടിക്കല്‍ (37 പന്തില്‍ 35) കീഴടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ ബൗണ്ടറി ലൈനില്‍ നിന്നുള്ള തെവാട്ടിയയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ വിരാട് കോലിക്കും (32 പന്തില്‍ 43) മടങ്ങേണ്ടി വന്നു. കാര്‍ത്തിക് ത്യാഗിയാണ് കോലിയുടെ വിക്കറ്റെടുത്തത്. ശേഷം ഡിവില്ലേഴ്‌സും ഗുര്‍കീറത്ത് സിങ്ങും ചേര്‍ന്നാണ് ബാംഗ്ലൂരിന്റെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. ഉനദ്ഘട്ടിന്റെ 19 ആം ഓവറാണ് മത്സരത്തില്‍ വഴിത്തിരിവായത്. രണ്ടോവറില്‍ 35 റണ്‍സ് വേണമെന്നിരിക്കെ ഉനദ്ഘട്ടിനെ ഡിവില്ലേഴ്‌സ് ശരിക്കും പ്രഹരിച്ചു. ഈ ഓവറില്‍ 3 സിക്‌സും 1 ഫോറുമടക്കം 24 റണ്‍സാണ് പിറന്നത്. ശേഷം അവസാന ഓവറില്‍ ബാംഗ്ലൂര്‍ അനായാസം ജയം പിടിച്ചെടുത്തു.

നേരത്തെ, ടോസ് ജയിച്ച് ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. റോബിന്‍ ഉത്തപ്പ, സ്റ്റീവ് സ്മിത്ത് എന്നിവരുടെ ബാറ്റിങ് മികവിലാണ് രാജസ്ഥാന്‍ ബാംഗ്ലൂരിനെതിരെ തകര്‍ത്താടിയതും. സ്മിത്ത് 36 പന്തില്‍ 57 റണ്‍സെടുത്തു. ഉത്തപ്പ 22 പന്തില്‍ 41 റണ്‍സും. ബാംഗ്ലൂര്‍ നിരയില്‍ ക്രിസ് മോറിസിന് നാല് വിക്കറ്റുണ്ട്. യുസ്‌വേന്ദ്ര ചഹാലിന് രണ്ടും.

IPL 2020: Match 33, Rajasthan Royals vs Royal Challengers Bangalore Score Details, Complete Coverage

റോബിന്‍ ഉത്തപ്പയ്ക്ക് ഓപ്പണര്‍ റോള്‍ സമര്‍പ്പിച്ചുകൊണ്ടാണ് രാജസ്ഥാന്‍ ഇന്നിങ്‌സ് തുടങ്ങിയത്. തനിക്ക് ഓപ്പണര്‍ റോളാണ് കൂടുതല്‍ അനുയോജ്യമെന്ന് മത്സരത്തില്‍ ഉത്തപ്പ തെളിയിക്കുകയും ചെയ്തു. ആദ്യ രണ്ടോവറുകള്‍ കരുതലോടെ ബാറ്റു ചെയ്ത ഉത്തപ്പ മൂന്നാം ഓവര്‍ത്തൊട്ട് നിറഞ്ഞാടി. റണ്‍സ് വിട്ടുനല്‍കാന്‍ പിശുക്കുള്ള വാഷിങ്ടണ്‍ സുന്ദറും ഇസുരു ഉഡാനയും ഉത്തപ്പയുടെ ബാറ്റിന്റെ ചൂട് ശരിക്കുമറിഞ്ഞു. ഇതിനിടെ സെയ്‌നിയുടെ അഞ്ചാം ഓവറില്‍ ഉത്തപ്പയുടെ ക്യാച്ച് വിട്ടുകളയുന്ന കോലിയെയും മത്സരം കണ്ടു. പവര്‍പ്ലേ തീരുന്നതിന് തൊട്ടുമുന്‍പാണ് ബെന്‍ സ്റ്റോക്ക്‌സ് പുറത്താകുന്നത്. ഉത്തപ്പയ്‌ക്കൊപ്പം ആഞ്ഞടിക്കാനുള്ള സ്റ്റോക്ക്‌സിന്റെ (19 പന്തില്‍ 15) ശ്രമം ആറാം ഓവറില്‍ തീര്‍ന്നു. മോറിസിന്റെ വൈഡ് പന്തിനെ അനാവശ്യമായി കളിക്കാന്‍ ചെന്ന സ്റ്റോക്ക്‌സ് ഡിവില്ലേഴ്‌സിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു.

IPL 2020: Match 33, Rajasthan Royals vs Royal Challengers Bangalore Score Details, Complete Coverage

റണ്‍സ് കാര്യമായി ഒഴുകുന്നതുകണ്ടാണ് എട്ടാം ഓവറില്‍ ചഹാലിനെ വിരാട് കോലി കൊണ്ടുവരുന്നത്. ചഹാലിനെ ആദ്യ പന്തില്‍ത്തന്നെ കൂറ്റന്‍ സിക്‌സിന് പായിച്ചാണ് സഞ്ജു സാംസണ്‍ എതിരേറ്റതും. എന്നാല്‍ ഇതേ ഓവറില്‍ അര്‍ധ സെഞ്ച്വറിയോടടുത്ത ഉത്തപ്പയെ (22 പന്തില്‍ 41) ചഹാല്‍ വീഴ്ത്തി. വായുവില്‍ ഉയര്‍ത്തിയെറിഞ്ഞ പന്തിനെ ഉയര്‍ത്തി സ്വീപ്പ് ചെയ്തായിരുന്നു ഉത്തപ്പ. പന്ത് ഉയരം കീഴടക്കിയെങ്കിലും ദൂരം താണ്ടിയില്ല. ഫലമോ, ഫിഞ്ചിന്റെ കൈകളില്‍ ഉത്തപ്പ അവസാനിച്ചു. 1 സിക്‌സും 7 ഫോറും ഉത്തപ്പയുടെ ഇന്നിങ്‌സിലുണ്ട്. തൊട്ടടുത്ത പന്തില്‍ ചഹാല്‍ ഒരുക്കിയ കെണിയില്‍ സഞ്ജു സാംസണും (6 പന്തില്‍ 9) തലവെച്ചതോടെ ബാംഗ്ലൂര്‍ മത്സരത്തില്‍ പിടിമുറുക്കി. വൈഡ് ലൈനിന് സമാന്തരമായി ചഹാല്‍ എറിഞ്ഞ പന്തിനെ ലോങ് ഓഫിലേക്ക് പറത്താന്‍ ശ്രമിച്ചതായിരുന്നു സഞ്ജു. എന്നാല്‍ ക്രിസ് മോറിസ് പന്ത് അനായാസം പിടിച്ചെടുത്തു.

IPL 2020: Match 33, Rajasthan Royals vs Royal Challengers Bangalore Score Details, Complete Coverage

തുടര്‍ന്ന് സ്മിത്തും ബട്‌ലറും ചേര്‍ന്നാണ് ഇന്നിങ്‌സ് മുന്നോട്ടുകൊണ്ടുപോയത്. 16 ആം ഓവര്‍ വരെ ബട്‌ലര്‍ ക്രീസില്‍ പിടിച്ചുനിന്നു. മോറിസിനാണ് ബട്‌ലറുടെ (25 പന്തില്‍ 24) വിക്കറ്റ്. എന്നാല്‍ സ്റ്റീവ് സ്മിത്ത് വെടിക്കെട്ട് തുടര്‍ന്നു. ചഹാലിന്റെ 18 ആം ഓവറില്‍ 17 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്. അവസാന ഓവറുകളില്‍ തെവാട്ടിയയും സ്മിത്തും തകര്‍ത്തു കളിച്ചപ്പോള്‍ രാജസ്ഥാന്‍ സ്‌കോര്‍ബോര്‍ഡ് 177 റണ്‍സില്‍ എത്തിനിന്നു.

ഇരു ടീമുകളുടെയും പ്ലേയിങ് ഇലവനെ ചുവടെ കാണാം.

രാജസ്ഥാന്‍ റോയല്‍സ്:

ബെന്‍ സ്‌റ്റോക്ക്‌സ്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സ്റ്റീവ് സ്മിത്ത് (നായകന്‍), സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, റിയാന്‍ പരാഗ്, രാഹുല്‍ തെവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, ജയദേവ് ഉനദ്ഘട്ട്, കാര്‍ത്തിക് ത്യാഗി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍:

ആരോണ്‍ ഫിഞ്ച്, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി (നായകന്‍), എബി ഡിവില്ലേഴ്‌സ് (വിക്കറ്റ് കീപ്പര്‍), ക്രിസ് മോറിസ്, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ഇസുരു ഉഡാന, നവദീപ് സെയ്‌നി, യുസ്‌വേന്ദ്ര ചഹാല്‍, ഗുര്‍കീറത്ത് സിങ്.

Story first published: Saturday, October 17, 2020, 19:15 [IST]
Other articles published on Oct 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X