വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ ബാംഗ്ലൂരിന് ജയം; പടിക്കല്‍ കലമുടച്ച് മുംബൈ

ദുബായ്: സൂപ്പര്‍ ഓവറില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം. മുംബൈ ഉയര്‍ത്തിയ 8 റണ്‍സ് വിജയലക്ഷ്യം ആറാം പന്തില്‍ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി ബൗണ്ടറിയടിച്ച് നേടി. ബാംഗ്ലൂരിനായി പന്തെടുത്ത നവ്ദീപ് സെയ്‌നിയാണ് സൂപ്പര്‍ ഓവറില്‍ മുംബൈയ്ക്ക് കടിഞ്ഞാണിട്ടത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ എബി ഡിവില്ലേഴ്‌സിന്റെ മികവില്‍ ജയത്തിനരികെയെത്തി.

IPL 2020: Match 10, Royal Challengers Bangalore VS Mumbai Indians Score Details, Match-Turning Point And More

ജസ്പ്രീത് ബൂംറയാണ് മുംബൈയ്ക്കായി സൂപ്പര്‍ ഓവര്‍ ദൗത്യമേറ്റെടുത്തത്. എന്നാല്‍ താരത്തിന് ടീമിനെ ജയിപ്പിക്കാനായില്ല. നേരത്തെ, ബാംഗ്ലൂര്‍ - മുംബൈ പോരാട്ടം സമനിലയില്‍ കലാശിച്ചതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്. ഇരുടീമുകളും നിശ്ചിത 20 ഓവറില്‍ 201 റണ്‍സെടുക്കുകയായിരുന്നു. തോല്‍വിയുടെ മുഖത്തുനിന്നാണ് മുംബൈ ഇന്ത്യന്‍സ് കളി സൂപ്പര്‍ ഓവറില്‍ കൊണ്ടെത്തിച്ചത്. മുംബൈയ്ക്കായി യുവതാരം ഇഷന്‍ കിഷനും (58 പന്തില്‍ 99) കീറോണ്‍ പൊള്ളാര്‍ഡും (24 പന്തില്‍ 60*) മത്സരം തിരിച്ചുപിടിക്കുകയായിരുന്നു.

IPL 2020: Match 10, Royal Challengers Bangalore VS Mumbai Indians Score Details, Match-Turning Point And More

തകര്‍ച്ചയോടെയാണ് മുംബൈ തുടങ്ങിയത്. ബാംഗ്ലൂരിന്റെ 'സ്ലോ ബോള്‍' കെണിയില്‍ മുംബൈ ബാറ്റ്‌സ്മാന്മാര്‍ മൂക്കുംകുത്തി വീണു. രണ്ടാം ഓവറില്‍ രോഹിത് ശര്‍മയെ (8) വീഴ്ത്തിയാണ് ബാംഗ്ലൂര്‍ ആദ്യം ഞെട്ടിച്ചത്. വാഷിങ്ടണ്‍ സുന്ദര്‍ ഹിറ്റ്മാനെ വീഴ്ത്തി. മൂന്നാം ഓവറില്‍ ഇസുരു ഉഡാന സൂര്യകുമാര്‍ യാദവിനെയും (0) പറഞ്ഞയച്ചു. ഇതോടെ മുംബൈ പ്രതിരോധത്തിലേക്ക് കടന്നു. റണ്ണൊഴുക്കു കുറഞ്ഞതോടെ വമ്പനടിക്ക് മുതിരാതെ വേറെ മാര്‍ഗമില്ലെന്നായി മുംബൈക്ക്. ഇതിനിടെ ഏഴാം ഓവറില്‍ ക്വിന്റണ്‍ ഡികോക്ക് (14) ചാഹലിന് ഇരയായി. വമ്പനടിക്കാരനായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും മുംബൈയുടെ സ്‌കോര്‍ ഉയര്‍ത്താനായില്ല.

IPL 2020: Match 10, Royal Challengers Bangalore VS Mumbai Indians Score Details, Match-Turning Point And More

12 ആം ഓവറില്‍ സാംപയെ സിക്‌സിന് പറത്താനുള്ള ഹാര്‍ദിക്കിന്റെ (15) ശ്രമം പാളി. തുടര്‍ന്നാണ് കീറോണ്‍ പൊള്ളാര്‍ഡ് കിഷന് കൂട്ടായി വരുന്നത്. ശേഷം ഇരുവരും ക്രീസില്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ ജയിച്ച കളി ബാംഗ്ലൂരിന് സൂപ്പര്‍ ഓവറിലേക്ക് കൊണ്ടുപോകേണ്ടി വന്നു. 17 ആം ഓവറില്‍ കീറോണ്‍ പൊള്ളാര്‍ഡ് 27 റണ്‍സ് വാരിക്കൂട്ടി. 18 ആം ഓവറില്‍ വെടിക്കെട്ടിന് ഇഷന്‍ കിഷനും ചേര്‍ന്നതോടെ ചഹാല്‍ 22 റണ്‍സ് വഴങ്ങി. 19 ആം ഓവറില്‍ പന്തെടുത്ത നവ്ദീപ് സെയ്‌നിയാണ് ബാംഗ്ലൂരിനെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. ഈ ഓവറില്‍ 12 റണ്‍സ് മാത്രമേ താരം വിട്ടുകൊടുത്തുള്ളൂ. അവസാന ഓവറില്‍ 19 റണ്‍സ് വേണമെന്നിരിക്കെ അവസാന പന്തില്‍ ഫോറടിച്ച് പൊള്ളാര്‍ഡ് മുംബൈയ്ക്ക് സൂപ്പര്‍ ഓവര്‍ നേടിയെടുക്കുകയായിരുന്നു.

IPL 2020: Match 10, Royal Challengers Bangalore VS Mumbai Indians Score Details, Match-Turning Point And More

നേരത്തെ, സ്വപ്‌നത്തുടക്കമാണ് ആരോണ്‍ ഫിഞ്ച് ബാംഗ്ലൂരിന് സമ്മാനിച്ചത്. രണ്ടാം ഓവര്‍ മുതല്‍ക്കെ ഫിഞ്ച് ബൗണ്ടറികള്‍ കണ്ടെത്താന്‍ തുടങ്ങി. ഒരറ്റത്ത് ഫിഞ്ച് മുംബൈ ബൗളര്‍മാരെ കടന്നാക്രമിക്കുമ്പോള്‍ ദേവ്ദത്ത് പടിക്കല്‍ ശാന്തനായി നിലകൊണ്ടു. പവര്‍പ്ലേ തീരുമ്പോള്‍ 59 റണ്‍സാണ് ഫിഞ്ച് - പടിക്കല്‍ കൂട്ടുകെട്ട് അടിച്ചെടുത്തത്. എട്ടാം ഓവറില്‍ ഫിഞ്ച് അര്‍ധ സെഞ്ച്വറി പിന്നിട്ടു. എന്നാല്‍ ബൗള്‍ട്ടെറിഞ്ഞ ഒന്‍പതാം ഓവര്‍ ആരോണ്‍ ഫിഞ്ചിന്റെ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു. ഓവറിലെ അവസാന പന്തില്‍ ബൗള്‍ട്ടിനെ ലോങ് ഓഫിലേക്ക് പറത്താന്‍ ശ്രമിച്ചതായിരുന്നു ഫിഞ്ച്. എന്നാല്‍ വേഗത്തിലെ തന്ത്രം താരത്തെ കുടുക്കി. ക്യാച്ച് പിടിച്ചെടുക്കുന്നതില്‍ പൊള്ളാര്‍ഡ് യാതൊരു പിഴവും വരുത്തിയില്ല. 35 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സ് കുറിച്ചാണ് ഫിഞ്ച് മടങ്ങിയത്.

IPL 2020: Match 10, Royal Challengers Bangalore VS Mumbai Indians Score Details, Match-Turning Point And More

തുടര്‍ന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം വിരാട് കോലിക്കായി. എന്നാല്‍ ക്രുണാല്‍ പാണ്ഡ്യയും രാഹുല്‍ ചഹറും ജസ്പ്രീത് ബൂംറയും കോലിയെ സ്വതന്ത്രമായി ബാറ്റുവീശാന്‍ അനുവദിച്ചില്ല. ഇതോടെ ബാംഗ്ലൂര്‍ നായകന്‍ സമ്മര്‍ദ്ദത്തിലായി. ഒടുവില്‍ 13 ആം ഓവറില്‍ രാഹുല്‍ ചഹര്‍ കോലിയെ തിരിച്ചയച്ചു. പിച്ചിന് നടുവില്‍ നിന്നും കുത്തിത്തിരിഞ്ഞ ചഹറിന്റെ പന്ത് പഠിച്ചെടുക്കാന്‍ കോലിക്ക് കഴിഞ്ഞില്ല. രോഹിത്തിന് അനായാസ ക്യാച്ചാണ് ബാംഗ്ലൂര്‍ നായകന്‍ സമ്മാനിച്ചത്. 11 പന്തില്‍ 3 റണ്‍സ് മാത്രമാണ് കോലി നേടിയതും. കോലിയുടെ മടക്കത്തിന് ശേഷം ഡിവില്ലേഴ്‌സ് ക്രീസിലെത്തിയെങ്കിലും ആക്രമണം പൂര്‍ണമായി ദേവ്ദത്ത് പടിക്കല്‍ ഏറ്റെടുത്തു.

IPL 2020: Match 10, Royal Challengers Bangalore VS Mumbai Indians Score Details, Match-Turning Point And More

പാറ്റിന്‍സണിന്റെ 14 ആം ഓവറില്‍ തുടര്‍ച്ചയായി രണ്ടുതവണ സിക്‌സടിച്ച പടിക്കല്‍, 16 ആം ഓവറില്‍ സീസണിലെ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. പിന്നാലെ ഡിവില്ലേഴ്‌സും കളംനിറഞ്ഞു. ബൂംറയുടെ 17 ആം ഓവറില്‍ രണ്ടു തവണയാണ് ഡിവില്ലേഴ്‌സ് പന്തിനെ അതിര്‍ത്തി കടത്തിയത്. ഇതേസമയം, 18 ആം ഓവറില്‍ ട്രെന്‍ഡ് ബൗള്‍ട്ട് ഒരിക്കല്‍ക്കൂടി ബാംഗ്ലൂരിന് വില്ലനായി. കുത്തിയുയര്‍ത്തിയ വേഗം കുറഞ്ഞ പന്തിനെ അടിച്ചകറ്റാന്‍ ശ്രമിച്ച ദേവ്ദത്ത് പടിക്കല്‍ ലോങ് ഓണില്‍ നിന്ന പൊള്ളാര്‍ഡിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. 40 പന്തില്‍ 54 റണ്‍സാണ് ദേവ്ദത്തിന്റെ സമ്പാദ്യം. 2 സിക്‌സും 5 ഫോറും ഇതിലുണ്ട്.

Story first published: Tuesday, September 29, 2020, 0:05 [IST]
Other articles published on Sep 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X