Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: റെയ്‌നക്ക് പിന്നാലെ കൂടുതല്‍ താരങ്ങളും പോയേക്കും; മുന്നറിയിപ്പുമായി പാഡി അപ്ടണ്‍

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് നടത്താനൊരുങ്ങുന്നത്. താരങ്ങള്‍ക്ക് ആറ് ദിവസത്തെ ക്വാറന്റെയനടക്കം കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണ ചട്ടങ്ങള്‍ തന്നെ ബിസിസി ഐ ഇറക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് താരങ്ങള്‍. സിഎസ്‌കെയ്‌ക്കൊപ്പം അബുദാബിയിലെത്തിയ സുരേഷ് റെയ്‌ന പിന്നീട് നാട്ടിലേക്ക് മടങ്ങിയതിന്റെ കാരണത്തെക്കുറിച്ച് ഇപ്പോഴും അഭ്യൂഹങ്ങള്‍ പരക്കുകയാണ്.

റെയ്‌നയുടെ അമ്മാവന്‍ മരണപ്പെട്ടതിനെത്തുടര്‍ന്നാണെന്നും അല്ല ഹോട്ടല്‍ റൂമിന്റെ പേരിലുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും റെയ്‌നയും സിഎസ്‌കെ മാനേജ്‌മെന്റും തമ്മില്‍ അത്ര രസത്തിലല്ലെന്നും ഇനി സിഎസ്‌കെയിലേക്ക് റെയ്‌ന ഇല്ലെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്. അതിനിടെ ഇതാ ഈ സീസണില്‍ കൂടുതല്‍ റെയ്‌നമാര്‍ ഉണ്ടായേക്കാം എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ പാഡി അപ്ടണ്‍.

paddyupton

'കുറച്ച് താരങ്ങള്‍ കൂടി സുരേഷ് റെയ്‌ന സഞ്ചരിച്ച അതേ ബോട്ടില്‍ സഞ്ചരിക്കുന്നുണ്ട്. ബുദ്ധിയുള്ള ടീമുകള്‍ താരങ്ങളുടെ മാനസിക സ്ഥിതി മനസിലാക്കി താരങ്ങളെ പിന്തുണയ്ക്കാനുള്ള സംവിധാനം തയ്യാറാക്കുമെന്നാണ് കരുതുന്നത്'-പാഡി അപ്ടണ്‍ പറഞ്ഞു. താരങ്ങള്‍ക്ക് തീരെ സുപരിചിതമല്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ക്വാറന്റെയ്‌നിലായിരിക്കെ മറ്റ് സഹതാരങ്ങളുടെ റൂമില്‍ പോകാനുള്ള അനുമതി ഇല്ല. കൂടാതെ രണ്ട് മീറ്ററിലധികം സാമൂഹിക അകലം പാലിച്ചിരിക്കണം.

ഇതിനുവേണ്ടി താരങ്ങള്‍ക്ക് ഓരോ ബാന്‍ഡും നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം തെറ്റിച്ചാല്‍ ഈ ബാന്‍ഡിലെ അലാറം താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കും. ഇത്തരം കടുത്ത നിയന്ത്രണങ്ങളാല്‍ പല താരങ്ങളും കടുക്ക മാനസിക സമ്മര്‍ദ്ദം നേരിടുന്നുണ്ട്. പല സൂപ്പര്‍ താരങ്ങളും സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടേക്കാമെന്നും ശരാശരി താരങ്ങളാവും ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങുകയെന്നും പാഡി അപ്ടണ്‍ അഭിപ്രായപ്പെട്ടു. ടീം മീറ്റിങ്ങിനും പരിശീലനത്തിനും സ്വിമ്മിങ്ങ് പൂളിലും മാത്രമാണ് താരങ്ങള്‍ക്ക് തമ്മില്‍ സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്.

എന്നാല്‍ ഇവിടെയും സാമൂഹിക അകലം പാലിക്കണമെന്നാണ് നിര്‍ദേശം. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പരിശീലനം ആരംഭിച്ചതില്‍ താരങ്ങള്‍ സന്തോഷവാന്മാരാണെങ്കിലും കുടുംബത്തെ പിരിഞ്ഞിരിക്കുന്നത് പല താരങ്ങളുടെയും സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ടെന്നും ഇതിനെ മികച്ച രീതിയില്‍ പരിഗണിച്ച് കൈകാര്യം ചെയ്യുന്നവര്‍ നേട്ടമുണ്ടാക്കുമെന്നും പാഡി കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്‍ നവംബര്‍ 10നാണ് അവസാനിക്കുന്നത്.

Story first published: Wednesday, September 2, 2020, 10:35 [IST]
Other articles published on Sep 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+