വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുംബൈ x ഡിസി പോര്- മാന്‍ ഓഫ് ദി മാച്ചാവേണ്ടിയിരുന്നത് ബുംറയല്ല! മഞ്ജരേക്കര്‍ പറയുന്നു

കളിയില്‍ മുംബൈ 57 റണ്‍സിന്റെ വിജയം കൊയ്തിരുന്നു

വിവാദ പ്രസ്താവനകള്‍ നടത്തി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതു പതിവാക്കിയ ഇന്ത്യയുടെ മുന്‍ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ വീണ്ടുമൊരു വിവാദമായേക്കാവുന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ വ്യാഴാഴ്ച രാത്രി നടന്ന മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള ക്വാളിഫയല്‍ വണ്‍ മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം മുംബൈ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു നല്‍കിയതിനെയാണ് മഞ്ജരേക്കര്‍ വിമര്‍ശിച്ചത്.

IPL 2020- ഡെക്ക് ഇവരുടെ വീക്ക്‌നെസ്- ഇത്തവണ ഡിസി ഓപ്പണര്‍! ചരിത്രമെടുത്താല്‍ നാലു പേര്‍ ഒന്നാമത്IPL 2020- ഡെക്ക് ഇവരുടെ വീക്ക്‌നെസ്- ഇത്തവണ ഡിസി ഓപ്പണര്‍! ചരിത്രമെടുത്താല്‍ നാലു പേര്‍ ഒന്നാമത്

IPL 2020: ഐപിഎല്‍ അവിടെ നില്‍ക്കട്ടെ! അതിലും വലുത് വരാനിരിക്കുന്നു- ടീം ഇന്ത്യ തയ്യാറെടുപ്പ് തുടങ്ങിIPL 2020: ഐപിഎല്‍ അവിടെ നില്‍ക്കട്ടെ! അതിലും വലുത് വരാനിരിക്കുന്നു- ടീം ഇന്ത്യ തയ്യാറെടുപ്പ് തുടങ്ങി

മല്‍സരത്തില്‍ മുംബൈ 57 റണ്‍സിന്റെ ആധികാരിക വിജയവുമായി ഫൈനലിലേക്കു മുന്നേറിയപ്പോള്‍ ബുംറ നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 14 റണ്‍സിനു നാലു വിക്കറ്റെടുത്തിരുന്നു. ബുംറയ്ക്കു പകരം മുംബൈയുടെ ഒരു ബാറ്റ്‌സ്മാനായിരുന്നു മാന്‍ ഓഫ് ദി മാച്ചാവേണ്ടിയിരുന്നതെന്നു മഞ്ജരേക്കര്‍ പറയുന്നു.

കളി മാറിയത് എവിടെ?

കളി മാറിയത് എവിടെ?

മുംബൈ- ഡല്‍ഹി ക്വാളിഫയര്‍ വണ്ണില്‍ കളിയുടെ ഗതി മാറിയത് എവിടെയാണണെന്നു മനസ്സിലാക്കേണ്ടതുണ്ട്. മല്‍സരത്തിന്റെ പകുതിയില്‍ വച്ച് ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനമാണ് മുംബൈയ്ക്കു അടിത്തറയിട്ടതെന്നും അതിനാല്‍ അവരുടെ ബാറ്റ്‌സ്മാനായിരുന്നു മാന്‍ ഓഫി ദി മാച്ച് ആവേണ്ടിയിരുന്നതെന്നും മഞ്ജരേക്കര്‍ അഭിപ്രായപ്പെട്ടു.
ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും ഗംഭീര ബൗളിങ് തന്നെയാണ് കാഴ്ചവച്ചതെന്നു വിസ്മരിക്കുന്നില്ല. പക്ഷെ മുംബൈയുടെ ബാറ്റ്‌സ്മാനായിരുന്നു കളിയില്‍ വഴിത്തിരിവുണ്ടാക്കിയതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

മുംബൈ വിജയമുറപ്പിച്ചു

മുംബൈ വിജയമുറപ്പിച്ചു

ബാറ്റിങ് മികവ് കൊണ്ടു തന്നെ മുംബൈ വിജയമുറപ്പാക്കിയിരുന്നു. അതുകൊണ്ടു തന്നെ കളിയില്‍ വലിയ ഇംപാക്ടുണ്ടാക്കിയത് ബാറ്റ്‌സ്മാന്‍മാര്‍ തന്നെയാണെന്നു മനസ്സിലാക്കാനാവും.
ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട് എന്നിവരോടുള്ള എല്ലാ ആദരവോടും കൂടി തന്നെ പറയട്ടെ, മാന്‍ ഓഫ് ദി മാച്ചാവേണ്ടിയിരുന്നത് ബൗളറായിരുന്നില്ല, മറിച്ച് മുംബൈയുടെ ഒരു ബാറ്റ്‌സ്മാന്‍ ആയിരുന്നുവെന്നും മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചു.

മുംബൈയ്ക്കു അനായാസ വിജയം

മുംബൈയ്ക്കു അനായാസ വിജയം

ക്വാളിഫയര്‍ വണ്ണില്‍ ഡല്‍ഹിക്കെതിരേ മുംബൈയുടെ വിജയം അനാസമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട മുംബൈ അഞ്ചു വിക്കറ്റിന് 200 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. ഇഷാന്‍ കിഷന്‍ 55* (30 പന്ത്, നാലു ബൗണ്ടറി, 3 സിക്‌സര്‍), സൂര്യകുമാര്‍ യാദവ് 51 (38 പന്ത്, ആറു ബൗണ്ടറി, 2 സിക്‌സര്‍), ക്വിന്റണ്‍ ഡികോക്ക് 40 (25 പന്ത്, 5 ബൗണ്ടറി, 1 സിക്‌സര്‍), ഹാര്‍ദിക് പാണ്ഡ്യ 37* (14 പന്ത്, 5 സിക്‌സര്‍) എന്നിവരുടെ ഇന്നിങ്‌സുകളാണ് മുംബൈയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.
മറുപടിയിയില്‍ ആദ്യത്തെ മൂന്നു ബാറ്റ്‌സ്മാന്‍മാരും പൂജ്യത്തിനു പുറത്തായപ്പോള്‍ തന്നെ ഡല്‍ഹിയുടെ തോല്‍വി ഉറപ്പായിരുന്നു. മാര്‍ക്കസ് സ്റ്റോയ്‌നിസ് (65), അക്ഷര്‍ പട്ടേല്‍ (42) പൊരുതിയെങ്കിലും എട്ടു വിക്കറ്റിന് 143 റണ്‍സെടുക്കാനേ ഡിസിക്കായുള്ളൂ.

Story first published: Friday, November 6, 2020, 17:47 [IST]
Other articles published on Nov 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X