IPL 2020: ഹര്‍ദിക് പാണ്ഡ്യ എന്തുകൊണ്ട് പന്തെറിയുന്നില്ല? വിശദീകരിച്ച് മുംബൈ കോച്ച് ജയവര്‍ധന

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ രണ്ട് മത്സരങ്ങള്‍ മുംബൈ പൂര്‍ത്തിയാക്കപ്പോള്‍ ആരാധകരെ ഏറ്റവും അലട്ടിയ ചോദ്യം എന്തുകൊണ്ടാണ് ഹര്‍ദിക് പാണ്ഡ്യ പന്തെറിയാത്തതെന്നാണ്. പരിശീലനത്തിലടക്കം പന്തെറിഞ്ഞിരുന്ന ഹര്‍ദികിനെ ആദ്യ രണ്ട് മത്സരത്തിലും മുംബൈ നായകന്‍ രോഹിത് ബൗളറായി പരിഗണിച്ചേ ഇല്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഹര്‍ദികിനെക്കൊണ്ട് പന്തെറിയിപ്പിക്കാത്തതെന്ന് വിശദീകരിച്ച് മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകനായ മഹേല ജര്‍വര്‍ധന തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

'ഹര്‍ദിക് പാണ്ഡ്യ പൂര്‍ണ്ണ കായിക ക്ഷമതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതേ ഉള്ളൂ. ഓരോ ദിവസവും മെച്ചപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ സാഹത്തിന് മുതിരാനാകില്ല. അവന്‍ ആരോഗ്യവാനായാണ് നിലവിലുള്ളത്. അതിനാല്‍ത്തന്നെ അവന്‍ പൂര്‍ണ സംതൃപ്തനാണ്. എല്ലാവരും സംതൃപ്തരാണ്'-ജയവര്‍ധന പറഞ്ഞു. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളത്തെ ഇടവേളയിലായിരുന്നു ഹര്‍ദിക് ഐപിഎല്ലിലൂടെയാണ് വീണ്ടും തിരിച്ചെത്തുന്നത്. ഇപ്പോള്‍ ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും ഹര്‍ദിക് സജീവമാണ്. എന്നാല്‍ ബൗളിങ്ങുകൂടി ഏല്‍പ്പിച്ചാല്‍ അത് കായിക ക്ഷമതയെ ബാധിക്കാനും പരിക്കേല്‍ക്കാനുമുള്ള സാധ്യത കൂടുതലാണ്.

പുറം ഭാഗത്തെ പരിക്കിനെത്തുടര്‍ന്ന് ഹര്‍ദിക്കിന് ശസ്ത്രക്രിയ നടത്തിയിരുന്നു. 2018ലെ ഏഷ്യാ കപ്പ് മുതല്‍ ഈ പ്രശ്‌നം ഹര്‍ദികിനെ അലട്ടിയിരുന്നു. ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള എ ടീമില്‍ ഹര്‍ദികിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാല്‍ വീണ്ടും വിശ്രമം അനുവദിച്ചു. മാര്‍ച്ചില്‍ നടന്ന ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റിലൂടെയാണ് ഹര്‍ദിക് തിരിച്ചെത്തിയത്. രണ്ട് സെഞ്ച്വറിയും ഒരു അഞ്ച് വിക്കറ്റ് പ്രകടനവുമായി ഹര്‍ദിക് തിളങ്ങിയതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ഹര്‍ദിക്കിനെ പരിഗണിച്ചിരുന്നു. അപ്പോഴാണ് കൊറോണ വ്യാപനവും ലോക്ഡൗണും എത്തുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഹര്‍ദികിന്റെ അഭാവത്തില്‍ കീറോണ്‍ പൊള്ളാര്‍ഡ് പന്ത് ചെയ്യാനെത്തിയിരുന്നു. മൂന്ന് ഓവറില്‍ 21 റണ്‍സ് വഴങ്ങി 1വിക്കറ്റും പൊള്ളാര്‍ഡ് നേടി. 2017ന് ശേഷം ആദ്യമായാണ് പൊള്ളാര്‍ഡ് മുംബൈക്കുവേണ്ടി വിക്കറ്റ് നേടുന്നത്. ഏറെ നാളായി ബൗളറെന്ന നിലയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന പൊള്ളാര്‍ഡ് ഹര്‍ദിക്കിന്റെ അഭാവത്തില്‍ ബൗളറായി എത്തുകയായിരുന്നു. വരും മത്സരങ്ങളില്‍ ഹര്‍ദിക് കൂടി പന്ത് ചെയ്യാന്‍ ആരംഭിച്ചാല്‍ മുംബൈ നായകന്‍ രോഹിത് ശര്‍മക്കത് കൂടുതല്‍ കരുത്ത് പകരും. ഇത്തവണ മലിംഗയില്ലെങ്കിലും ജസ്പ്രീത് ബൂംറ,ട്രന്റ് ബോള്‍ട്ട്,നഥാല്‍ കോള്‍ട്ടര്‍നെയ്ല്‍ തുടങ്ങിയ മികച്ച പേസ് നിര തന്നെ മുംബൈക്കൊപ്പമുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, September 24, 2020, 13:40 [IST]
Other articles published on Sep 24, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X