വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാറ്റ് ചെയ്യുന്നെങ്കില്‍ അങ്ങനെ മാത്രം- അന്ധവിശ്വാസത്തെക്കുറിച്ച് പെപ്പിനോടു വെളിപ്പെടുത്തി കോലി

ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കളിക്കളത്തില്‍ തന്റെ അന്ധവിശ്വാസത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെയും ക്യാപ്റ്റനായ വിരാട് കോലി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളയുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നപ്പോഴായിരുന്നു കോലി താന്‍ പിന്തുടര്‍ന്നു പോരുന്ന ഒരു വിശ്വാസത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

IPL 2020: ബൗളറാക്കിയത് ധോണി, ആത്മവിശ്വാസം തന്നത് കോലിയെന്ന് ആര്‍സിബിയുടെ പവര്‍പ്ലേ ബൗളര്‍IPL 2020: ബൗളറാക്കിയത് ധോണി, ആത്മവിശ്വാസം തന്നത് കോലിയെന്ന് ആര്‍സിബിയുടെ പവര്‍പ്ലേ ബൗളര്‍

IPL 2020: ധോണിയെ കളിയാക്കി, ഭാജി ചതിയന്‍! സിഎസ്‌കെ അവസരം നല്‍കിയത് അബദ്ധമെന്ന് ഫാന്‍സ്IPL 2020: ധോണിയെ കളിയാക്കി, ഭാജി ചതിയന്‍! സിഎസ്‌കെ അവസരം നല്‍കിയത് അബദ്ധമെന്ന് ഫാന്‍സ്

പ്യൂമ ഇന്ത്യയുടെ ഒരു പരിപാടിയുടെ ഭാഗമായാണ് വ്യത്യസ് കായിക ഇനങ്ങളിലെ താരങ്ങളുമായി കോലി തന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ ചോദ്യങ്ങള്‍ ചോദിക്കുകയും കുശലം പങ്കുവയ്ക്കുകയും ചെയ്തത്. നിലവില്‍ ഐപിഎല്ലിന്റെ 13ാം സീസണില്‍ ആര്‍സിബിയെ നയിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. മികച്ച പ്രകടനമാണ് ആര്‍സിബി ഈ സീസണില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ബാറ്റ് ചെയ്യുമ്പോള്‍ വെള്ള ഷൂസ് മാത്രം

ബാറ്റ് ചെയ്യുമ്പോള്‍ വെള്ള ഷൂസ് മാത്രം

ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ വെളുത്ത ഷൂസ് മാത്രമേ ധരിക്കാറുള്ളൂ. അത് ഏറെ ഇഷ്ടപ്പെടുന്നു. മുമ്പ് മുതല്‍ തന്നെ പിന്തുടര്‍ന്നു പോരുന്ന ഒരു ശീലമാണിത്. വെള്ള ഷൂസ് ധരിച്ചാല്‍ നന്നായി ബാറ്റ് ചെയ്യാന്‍ കഴിയുമെന്നൊരു വിശ്വാസം തനിക്കുണ്ട്. അതിനെ വേണമെങ്കില്‍ അന്ധവിശ്വാസമെന്നു തന്നെ വിളിക്കാം. ബാറ്റ് ചെയ്യുമ്പോള്‍ അത് എന്റെ മേഖലയാണ്, സയം കൂടുല്‍ അടുത്തു നിന്ന് പെര്‍ഫോം ചെയ്യാനുള്ള സമയം കൂടിയാണിതെന്നും കോലി ലൈവ് സെഷനില്‍ ഗ്വാര്‍ഡിയോളയോടു പറഞ്ഞു.

ഗ്വാര്‍ഡിയോളയുടെ അന്ധവിശ്വാസം?

ഗ്വാര്‍ഡിയോളയുടെ അന്ധവിശ്വാസം?

തന്റെ വെള്ള ഷൂസ് പോലെ കളിച്ചിരുന്ന കാലത്ത് എന്തെങ്കിലും അന്ധവിശ്വാസം ഉണ്ടായിരുന്നോയെന്നു ഗ്വാര്‍ഡിയോളയോട് കോലിയും തിരികെ ചോദിച്ചു.
താന്‍ കളിച്ചിരുന്ന കാലത്ത് എല്ലാവരും കറുപ്പ് ഷൂസാണ് ധരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കറുപ്പ് നിറമുള്ള ഷൂസ് കളിക്കളത്തില്‍ കാണുകയെന്നത് ബുദ്ധിമുട്ടാണ്. ഒരു ദിവസം ചൂവപ്പ് ബൂട്ടുകള്‍ താന്‍ ധരിച്ചപ്പോള്‍ ഉപദേശകനും മികച്ച കോച്ചുമായിരുന്ന യൊഹാന്‍ ക്രൈഫ് ഇതു കാണുകയും മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കറുപ്പ് ബൂട്ടുകള്‍ തന്നെ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശമെന്നും ഗ്വാര്‍ഡിയോള കോലിയോടു വെളിപ്പെടുത്തി.

കോലിയുടെ തിരിച്ചുവരവ്

കോലിയുടെ തിരിച്ചുവരവ്

ആര്‍സിബിക്കു മികച്ച ബാറ്റിങാണ് കോലി ഇപ്പോള്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സീസണിലെ തുടക്കത്തിലെ മല്‍സരങ്ങളില്‍ അദ്ദേഹം ബാറ്റിങില്‍ തീര്‍ത്തും നിറംമങ്ങിയിരുന്നു. ചില ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി ഫീല്‍ഡിങിലും കോലിക്കു വിമര്‍ശനം നേരിടേണ്ടി വന്നു.
എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ചു കൊണ്ട് ഫോമിലേക്കു തിരിച്ചെത്തിയ കോലി പിന്നീട് രണ്ടു ഫിഫ്റ്റികളുമായി തിളങ്ങിയിരുന്നു. ഏഴു മല്‍സരങ്ങളില്‍ നിന്നും 64 ശരാശരിയില്‍ 256 റണ്‍സെടുത്ത അദ്ദേഹം ഇപ്പോള്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയാണ്. പുറത്താവാതെ നേടിയ 90 റണ്‍സാണ് 31 കാരന്റെ ഉയര്‍ന്ന സ്‌കോര്‍.

Story first published: Thursday, October 15, 2020, 20:32 [IST]
Other articles published on Oct 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X