വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സ്വന്തം റെക്കോഡ് തിരുത്തി രാജസ്ഥാന്‍, ടൂര്‍ണമെന്റിലെ വിജയകരമായ അഞ്ച് റണ്‍ചേസുകള്‍

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ പുതിയ റെക്കോഡാണ് പഞ്ചാബിനെതിരായ മത്സരത്തിലൂടെ രാജസ്ഥാന്‍ റോയല്‍സ് നേടിയെടുത്തത്. 224 എന്ന വമ്പന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും രാജസ്ഥാന്‍ മൂന്ന് പന്തും നാല് വിക്കറ്റും ശേഷിക്കെ പിന്തുടര്‍ന്ന് മറികടന്നിരിക്കുകയാണ്. ഇതുവരെയുള്ള റണ്‍ചേസുകളുടെ റെക്കോഡുകളൊക്കെ കടപുഴക്കുന്ന പ്രകടനമായിരുന്നു രാജസ്ഥാന്‍ നിര കാഴ്ചവെച്ചത്. മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലും ചേര്‍ന്ന് പഞ്ചാബിന് സമ്മാനിച്ച റെക്കോഡ് തുടക്കത്തിന്റെ തിളക്കമെല്ലാം സഞ്ജു സാംസണിന്റെയും സ്റ്റീവ് സ്മിത്തിന്റെയും രാഹുല്‍ തെവാത്തിയുടെയും പ്രകടനത്തിന് മുന്നില്‍ നിഷ്പ്രഭമായിപ്പോയി. പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച റണ്‍ചേസെന്ന റെക്കോഡ് രാജസ്ഥാന്‍ സ്വന്തമാക്കിയെങ്കിലും ഉയര്‍ന്ന മറ്റ് നാല് വിജയകരമായ റണ്‍ചേസുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.


215-2008ല്‍ രാജസ്ഥാന്‍ റോയല്‍സ്

215-2008ല്‍ രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ 215 റണ്‍സ് പിന്തുടര്‍ന്ന് നേടിയതാണ് ഐപിഎല്ലിലെ നിലവിലെ ഉയര്‍ന്ന രണ്ടാമത്തെ വിജയകരമായ റണ്‍ചേസ്. ആദ്യം ബാറ്റ് ചെയ്ത ഡെക്കാന്‍ ചാര്‍ജേഴ്‌സ് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് അടിച്ചെടുത്തത്. ആന്‍ഡ്രൂ സൈമണ്‍സ് 53 പന്തില്‍ 117 റണ്‍സുമായി തിളങ്ങിയതാണ് ഡെക്കാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രോഹിത് ശര്‍മയും (30 പന്തില്‍ 36) തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ ഗ്രെയിം സ്മിത്ത് (71),യൂസഫ് പഠാന്‍ (61),മുഹമ്മദ് കൈഫ് (34),ഷെയ്ന്‍ വോണ്‍ (22) എന്നിവരുടെ ബാറ്റിങ് കരുത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

214-2017ല്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സ്

214-2017ല്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സ്

2017 സീസണില്‍ ഗുജറാത്ത് ലയണ്‍സിന്റെ 208 റണ്‍സിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 17.3 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സുരേഷ് റെയ്‌ന (77), ദിനേഷ് കാര്‍ത്തിക് (65) എന്നിവരുടെ ബാറ്റിങ് മികവിലാണ് 208 റണ്‍സ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ ഡല്‍ഹിക്കുവേണ്ടി റിഷഭ് പന്ത് (97), സഞ്ജു സാംസണ്‍ (61) എന്നിവരുടെ ബാറ്റിങ് കരുത്തില്‍ 17.3 ഓവറില്‍ 214 റണ്‍സാണ് ഡല്‍ഹി അടിച്ചെടുത്തത്. രണ്ട് ഓവറിലധികം ഓവറുകള്‍ ബാക്കിനിര്‍ത്തി 200ന് മുകളില്‍ റണ്‍സ് ഐപിഎല്ലില്‍ പിന്തുടര്‍ന്ന് ജയിച്ചത് ഈ മത്സരത്തില്‍ മാത്രമാണ്.

211-2014ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്

211-2014ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്

2014 സീസണില്‍ സണ്‍റൈസേഴ്‌സിന്റെ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് 18.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 211 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനുവേണ്ടി നമാന്‍ ഓജ (79), ശിഖര്‍ ധവാന്‍ (45), ഡേവിഡ് വാര്‍ണര്‍ (44) എന്നിവര്‍ തിളങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിനുവേണ്ടി വൃദ്ധിമാന്‍ സാഹ (54), മനാന്‍ വോറ (47), ഗ്ലെന്‍ മാക്‌സ്‌വെല്‍ (43), ജോര്‍ജ് ബെയ്‌ലി (35) എന്നിവരാണ് തിളങ്ങിയത്.

207-2018ല്‍ സിഎസ്‌കെ

207-2018ല്‍ സിഎസ്‌കെ

വിരാട് കോലിയുടെ ആര്‍സിബിക്കെതിരേ എം എസ് ധോണിയുടെ സിഎസ്‌കെ 205 റണ്‍സ് പിന്തുടര്‍ന്ന് മറികടന്നതാണ് ഈ റെക്കോഡില്‍ നാലാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 8 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു.എബി ഡിവില്ലിയേഴ്‌സ് (68), ക്വിന്റന്‍ ഡീകോക്ക് (53), മന്ദീപ് സിങ് (32) എന്നിവരാണ് ആര്‍സിബിക്കുവേണ്ടി തിളങ്ങിയത്. മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്കുവേണ്ടി അമ്പാട്ടി റായിഡുവും (82) എം എസ് ധോണിയും (70*) കത്തിക്കയറിയതോടെ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സുമായി സിഎസ്‌കെ വിജയം പിടിച്ചെടുത്തു.

Story first published: Monday, September 28, 2020, 15:48 [IST]
Other articles published on Sep 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X