For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: വരുന്ന മത്സരങ്ങളില്‍ ഇവരുടെ സീറ്റ് തെറിച്ചേക്കും, അഞ്ച് താരങ്ങളുടെ പട്ടിക ഇതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ വിജയകരമായി പുരോഗമിക്കുകയാണ്. ആവേശവും ആരവും ചോരാതെ കൊറോണയുടെ പ്രതിസന്ധികള്‍ക്കിടയിലും ഐപിഎല്‍ മുന്നോട്ട് പോവുകയാണ്. ഏഴ് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ആദ്യ പകുതി ഏറെക്കുറെ പൂര്‍ത്തിയായി വരുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്.7 മത്സരത്തില്‍ നിന്ന് അഞ്ച് വിജയം ഉള്‍പ്പെടെ 10 പോയിന്റോടെയാണ് മുംബൈ തലപ്പത്തുള്ളത്. തുല്യ പോയിന്റുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്താണ്. ഇനിയുള്ള ഏഴ് മത്സരങ്ങള്‍ പ്ലേ ഓഫിലേക്കുള്ള പ്രവേശനത്തില്‍ നിര്‍ണ്ണായകമാവും. അതിനാല്‍ത്തന്നെ വരുന്ന മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ നിന്ന് സ്ഥാനം തെറിക്കാന്‍ സാധ്യതയുള്ള ചില താരങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

2014ലെ യുഎഇ ഐപിഎല്ലില്‍ അഞ്ച് മത്സരത്തില്‍ നിന്ന് 300 റണ്‍സ് അടിച്ചുകൂട്ടിയ മാക്‌സ്‌വെല്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ഇത്തവണ ഏഴ് മത്സരം കളിച്ച മാക്‌സ് വെല്‍ 14.50 ശരാശരിയില്‍ നേടിയത് വെറും 58 റണ്‍സാണ്. 30ലധികം റണ്‍സ് പോലും ഒരു മത്സരത്തില്‍ താരത്തിന് എടുക്കാന്‍ സാധിച്ചിട്ടില്ല. സീസണില്‍ ആറ് തോല്‍വിയുമായി പട്ടികയിലെ അവസാന സ്ഥാനക്കാരായ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്. അതിനാല്‍ അടുത്ത മത്സരത്തില്‍ മാക്‌സ്‌വെല്ലിന് പകരം ക്രിസ് ഗെയ്ല്‍ പഞ്ചാബിന്റെ പ്ലേയിങ് ഇലവനിലെത്തിയേക്കും.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാല്‍ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിനൊത്ത് ഉയരുന്നില്ല. ഭേദപ്പെട്ട കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും ടി20 ഫോര്‍മാറ്റിന് അനുയോജ്യമായ രീതിയിലേക്ക് അദ്ദേഹത്തിന്റെ ബാറ്റിങ് എത്തുന്നില്ല. ഏഴ് മത്സരത്തില്‍ നിന്ന് 201 റണ്‍സ് ധവാന്‍ നേടിയെങ്കിലും പവര്‍പ്ലേയിലെ മെല്ലപ്പോക്ക് ധവാന്റെ സ്ഥാനം തെറിപ്പിച്ചേക്കും. പകരം അജിന്‍ക്യ രഹാനെ ഓപ്പണറായി എത്തിയേക്കും.

ആരോണ്‍ ഫിഞ്ച്

ആരോണ്‍ ഫിഞ്ച്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസീസ് ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും ഈ സീസണില്‍ നിരാശപ്പെടുത്തുകയാണ്. സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്നില്ല എന്നത് മാത്രമല്ല പവര്‍പ്ലേയില്‍ കൂടുതല്‍ പന്തുകളും നഷ്ടപ്പെടുത്തുന്നു. 6 മത്സരത്തില്‍ നിന്ന് 124 റണ്‍സാണ് ഫിഞ്ച് നേടിയത്. 16.75ആണ് അദ്ദേഹത്തിന്റെ ശരാശരി.സ്‌ട്രൈക്കറേറ്റ് 109.73ഉും. അതിനാല്‍ത്തന്നെ പാര്‍ഥിവ് പട്ടേല്‍,ജോഷ്വാ ഫിലിപ്പ് ഇവരില്‍ ഒരാള്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് എത്തിയേക്കും.

ക്രിസ് ജോര്‍ദാന്‍

ക്രിസ് ജോര്‍ദാന്‍

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ക്രിസ് ജോര്‍ദാന്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇത്തവണ കാഴ്ചവെക്കുന്നത്. മൂന്ന് മത്സരം കളിച്ച താരത്തിന് ഒരു വിക്കറ്റ് പോലും നേടാനായില്ല എന്നത് മാത്രമല്ല 12.27 എക്കോണമി റേറ്റില്‍ അടിച്ചെടുത്തത് 135 റണ്‍സാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള പഞ്ചാബ് ഇനി പരീക്ഷണത്തിന് മുതിരില്ല. ജോര്‍ദാന് പകരം വില്‍ജോയിനെ പഞ്ചാബ് പരിഗണിച്ചേക്കും.

യശ്വസി ജയ്‌സ്വാള്‍

യശ്വസി ജയ്‌സ്വാള്‍

രാജസ്ഥാന്‍ റോയല്‍സിന്റെ യുവതാരം യശ്വസി ജയ്‌സ്വാളിന് ഇനിയുള്ള മത്സരങ്ങളില്‍ ലഭിച്ചേക്കില്ല. ഇതിനോടകം നാല് മത്സരം തോറ്റ രാജസ്ഥാന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്. ഇത്തവണ മൂന്ന് മത്സരം കളിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ 40 റണ്‍സ് മാത്രമാണ് ജയ്‌സ്വാളിന് നേടാനായത്. ടി20 ഫോര്‍മാറ്റിന്റെ ശൈലിക്കനുസരിച്ച് വളരാന്‍ താരത്തിന് ഇനിയും സമയം വേണ്ടിവരും.

Story first published: Monday, October 12, 2020, 13:11 [IST]
Other articles published on Oct 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+