
ഡല്‍ഹിയെ ബാറ്റിങ്ങിനയച്ചു
ഷാര്‍ജയിലെ മൈതാനം ബാറ്റ്‌സ്മാനെ അതിരുവിട്ടു സഹായിക്കുമെന്ന അമിത ആത്മവിശ്വാസം രാജസ്ഥാന് തിരിച്ചടിയായി. ടോസ് നേടിയ രാജസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യാതെ ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഈ തീരുമാനമാണ് പിഴച്ചത്. മികച്ച പേസ് കരുത്തുള്ള ഡല്‍ഹിയെ പിന്തുടര്‍ന്ന് ജയിക്കാമെന്ന ആത്മവിശ്വാസം തിരിച്ചടിയായി. അവസാന മൂന്ന് മത്സരത്തിലും നിരാശപ്പെടുത്തിയ ബാറ്റിങ് നിര ഷാര്‍ജയില്‍ ഫോമിലേക്കുയരുമെന്ന് പ്രതീക്ഷിച്ച സ്റ്റീവ് സ്മിത്തിന് പിഴച്ചു. ടീമിന്റെ ടോപ് ഓഡര്‍ നിരാശപ്പെടുത്തി. ജോസ് ബട്‌ലര്‍ (13),സ്റ്റീവ് സ്മിത്ത് (24),സഞ്ജു സാംസണ്‍ (5) എന്നിവര്‍ക്ക് ശോഭിക്കാനായില്ല. യശ്വസി ജയ്‌സ്വാള്‍ 36 പന്തില്‍ 34 റണ്‍സെടുത്തു. രാഹുല്‍ തെവാത്തിയ 29 പന്തില്‍ 38 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ആര്‍ച്ചറിനെ ഡെത്ത് ഓവറിലേക്ക് നീക്കിവെച്ചു
ഡല്‍ഹിയുടെ തകര്‍ച്ചതുടക്കം മുതലാക്കുന്നതില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടു. ആദ്യ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ മൂന്ന് ഡല്‍ഹി താരങ്ങള്‍ കൂടാരം കയറി ഇരുന്നെങ്കിലും ഇതിനെ മുതലാക്കാന്‍ രാജസ്ഥാന് സാധിച്ചില്ല. അതിന്റെ പ്രധാന കാരണം ജോഫ്ര ആര്‍ച്ചറെ ഫലപ്രദമായി ഉപയോഗിച്ചില്ല എന്നതാണ്. ഡല്‍ഹി മധ്യനിര കത്തികയറുമ്പോള്‍ ആര്‍ച്ചറെ എത്തിക്കാന്‍ സ്മിത്ത് മടിച്ചു. 18,20 ഓവര്‍ എറിയാന്‍ ആര്‍ച്ചറെ മാറ്റിവെച്ചതോടെ മറ്റ് ബൗളര്‍മാര്‍ നന്നായി തല്ലുവാങ്ങുകയും ഡല്‍ഹി ഭേദപ്പെട്ട സ്‌കോറിലേക്ക് ഉയരുകയും ചെയ്തു.

മധ്യനിര ശക്തമല്ല
ടോപ് ഓഡറില്‍ കൂട്ടത്തകര്‍ച്ച നേരിടുമ്പോള്‍ ടീമിനെ രക്ഷിക്കാന്‍ കെല്‍പ്പുള്ള മധ്യനിര താരങ്ങള്‍ ഇന്ന് രാജസ്ഥാന്‍ നിരയിലില്ല. സ്റ്റീവ് സ്മിത്ത്,ജോസ് ബട്‌ലര്‍,സഞ്ജു സാംസണ്‍ എന്നീ മൂന്ന് പേരിലേക്ക് ടീമിന്റെ ബാറ്റിങ് കരുത്ത് ഒതുങ്ങുന്നു. മധ്യനിരയില്‍ രാഹുല്‍ തെവാത്തിയ മാത്രം അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ ഇത് പ്രാപ്തമല്ല. ടീമിന്റെ ബാറ്റിങ് നിരയില്‍ ഇനിയും മാറ്റങ്ങള്‍ നടത്തേണ്ടത് രാജസ്ഥാന് അത്യാവശ്യമാണ്.


Click it and Unblock the Notifications