IPL 2020: സുരേഷ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങി, പകരം ആര്? സാധ്യത ഈ അഞ്ച് പേര്‍ക്ക്
അബുദബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കുകയാണ്. ഇതിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇതിനിടെയാണ് ആശങ്ക ജനിപ്പിച്ച് സിഎസ്‌കെ താരങ്ങള്‍ക്കിടയില്‍ കോവിഡ് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിനിടെ വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് സിഎസ്‌കെയുടെ നെടൂന്തൂണായ സുരേഷ് റെയ്‌ന ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. ഈ സീസണില്‍ റെയ്‌ന ഉണ്ടാകില്ലെന്ന് വ്യക്തമായിക്കഴിഞ്ഞ സാഹചര്യത്തില്‍ പകരക്കാരനാരെന്ന ചോദ്യമാണ് ആരാധകര്‍ക്കിടയില്‍ ഉയരുന്നത്. റെയ്‌നയ്ക്ക് പകരക്കാരനായി സിഎസ്‌കെ പരിഗണിക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ധ്രുവ് ഷോറെ
ഡല്‍ഹിക്കാരനായ ഇടം വലം കൈയന്‍ ബാറ്റ്‌സ്മാനെ റെയ്‌നയ്ക്ക് പകരക്കാരനായി സിഎസ്‌കെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. 2018ല്‍ 20 ലക്ഷം രൂപയ്ക്കാണ് ധ്രുവിനെ സിഎസ്‌കെ ടീമിലെത്തിച്ചത്. ഈ സീസണില്‍ ഒരു മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും 8 റണ്‍സ് മാത്രമാണ് നേടാനായത്. അവസാന സീസണിലും 1 മത്സരത്തില്‍ അവസരം ലഭിച്ചെങ്കിലും 5 റണ്‍സ് നേടി മടങ്ങി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡ് താരത്തിനുണ്ട്.

മുരളി വിജയ്
റെയ്‌നയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ സീനിയര്‍ താരം മുരളി വിജയിയെ പരിഗണിക്കാനും സാധ്യതയുണ്ട്. പ്രഥമ സീസണ്‍ മുതല്‍ സിഎസ്‌കെയുടെ ഭാഗമായ മുരളിക്ക് മികച്ച റെക്കോഡുണ്ട്. 103 ഐപിഎല്ലില്‍ നിന്നായി 2587 റണ്‍സാണ് താരം നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. മുരളിയെ ഓപ്പണറാക്കി അമ്പാട്ടി റായിഡുവിനെ മൂന്നാം നമ്പറില്‍ ഇറക്കാനുള്ള സാധ്യതയുമുണ്ട്.

അഭിമന്യു ഈശ്വരന്‍
24കാരനായ യുപി താരത്തെയും റെയ്‌നയ്ക്ക് പകരക്കാരനായി പരിഗണിച്ചേക്കും. പാര്‍ട് ടൈം സ്പിന്നറായും ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് അഭിമന്യു. ലിസ്റ്റ് എ ക്രിക്കറ്റില്‍ 50ന് മുകളില്‍ ശരാശരി താരത്തിനുണ്ട്. ടി20 ഫോര്‍മാറ്റില്‍ ഒരു സെഞ്ച്വറി നേടിയിട്ടുള്ള താരം ടോപ് ഓഡറില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്.

ഷാരൂഖ് ഖാന്‍
തമിഴ്‌നാടുകാരനായ ഷാരൂഖ് ഖാനെയും റെയ്‌നയ്ക്ക് പകരക്കാരനായി സിഎസ്‌കെയ്ക്ക് പരിഗണിക്കാം. തമിഴ് നാട് പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഷാരൂഖ്. 24കാരനായ താരം വിജയ് ഹസാരെ ട്രോഫിയിലും തിളങ്ങിയിട്ടുണ്ട്. എന്നാല്‍ മത്സരങ്ങള്‍ കളിച്ചുള്ള പരിചയക്കുറവുണ്ട്. ടി20 ഫോര്‍മാറ്റില്‍ 23 മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചത്.

നാരായണ്‍ ജഗദീശന്‍
24കാരനായ തമിഴ്‌നാടിന്റെ വലം കൈയന്‍ ബാറ്റ്‌സ്മാന്‍ നാരായണ്‍ ജഗദീശനും റെയ്‌നയ്ക്ക് പകരക്കാരനായി പരിഗണിക്കപ്പെട്ടേക്കും. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും വിജയ് ഹസാരെ ട്രോഫിയിലുമൊക്കെ കളിച്ചിട്ടുള്ള നാരായണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. എന്നാല്‍ ക്രിക്കറ്റില്‍ മത്സരം കളിച്ചുള്ള പരിചയക്കുറവുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications